ഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീം

അന്താരാഷ്ട്ര ഫുട്ബോളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ടീം
(ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
England
Shirt badge/Association crest
അപരനാ‍മം ദ ത്രീ ലയൺസ്
അസോസിയേഷൻ ദ ഫുട്ബോൾ അസോസിയേഷൻ
പരിശീ‍ലകൻ ഇറ്റലി ഫാബിയോ കാപ്പെല്ലോ
ഏറ്റവും കൂടുതൽ മത്സരങ്ങൾ പീറ്റർ ഷിൽട്ടൺ (125)
ടോപ് സ്കോറർ ബോബി ചാൾട്ടൺ (49)
Team colours Team colours Team colours
Team colours
Team colours
 
മുഖ്യ വേഷം
Team colours Team colours Team colours
Team colours
Team colours
 
രണ്ടാം വേഷം
രാജ്യാന്തര അരങ്ങേറ്റം
സ്കോട്ട്ലൻഡ് സ്കോട്ട്ലാന്റ് 0 - 0 ഇംഗ്ലണ്ട് ഇംഗ്ലണ്ട്
(പാട്രിക്, സ്കോട്ട്ലാന്റ്; 30 നവംബർ 1872)
ഏറ്റവും മികച്ച ജയം
അയർലണ്ട് അയർലാന്റ് 0 - 13 ഇംഗ്ലണ്ട് ഇംഗ്ലണ്ട്
(ബെൽഫാസ്റ്റ്, അയർലാന്റ്; 18 ഫെബ്രുവരി 1882)
ഏറ്റവും കനത്ത തോൽ‌വി
ഹംഗറി ഹംഗറി 7 - 1 ഇംഗ്ലണ്ട് ഇംഗ്ലണ്ട്
(ബുഡാപെസ്റ്റ്, ഹംഗറി; 23 മെയ് 1954)
ലോകകപ്പ്
ലോകകപ്പ് പ്രവേശനം 12 (അരങ്ങേറ്റം 1950)
മികച്ച പ്രകടനം ജേതാക്കൾ, 1966
യൂറോപ്യൻ ചാമ്പ്യൻഷിപ്പ്
ടൂർണമെന്റുകൾ 7 (ആദ്യമായി 1968ൽ)
മികച്ച പ്രകടനം 1968: മൂന്നാം സ്ഥാനം, 1996 സെമി ഫൈനലിൽ

അന്താരാഷ്ട്ര ഫുട്ബോളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ടീമാണു ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ . ഇംഗ്ലണ്ടിലെ ഫുട്ബോളിനെ അധികരിക്കുന്ന ദ ഫുട്ബോൾ അസോസിയേഷൻ ആൺ ഈ ടീമിനെ നിയന്ത്രിക്കുന്നത്. ലോകത്തെ ആദ്യ ഫുട്ബോൾ ടീം എന്ന ഖ്യാതി ഇവർ സ്കോട്ലാന്റുമൊത്ത് പങ്കിടുന്നു. ലോകത്തെ ആദ്യ അന്താരാഷ്ട്ര ഫുട്ബോൾ മത്സരം ഇംഗ്ലണ്ടും സ്കോട്ലാന്റും തമ്മിൽ 1872 ൽ നടന്നു. ഇവരുടെ ആതിഥേയ മൈതാനം (Home Ground) ലണ്ടനിലെ വെംബ്ലി മൈതാനമാണ്. ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന്റെ പ്രധാന കോച്ച് ഫാബിയോ കാപ്പെല്ലോ ആണ്.

ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യങ്ങളിലൊന്നാണ് ഇംഗ്ലണ്ട്. 1966 ൽ ആണ് അവർ ജേതാക്കളായത്. അവസാന മത്സരത്തിൽ അവർ പശ്ചിമ ജർമ്മനിയെ 4-2 ന് (അധിക സമയത്തിൽ) പരാജയപ്പെടുത്തി. അതിനു ശേഷം ലോകകപ്പിലെ അവരുടെ മികച്ച പ്രകടനം 1990 ൽ നാലാം സ്ഥാനത്തെത്തിയതാണ്. 1968 ലും 1996 ലും അവർ യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ സെമി-ഫൈനലിൽ എത്തിയിട്ടുണ്ട്. 1984 ൽ ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പ് അവസാനിപ്പിക്കുന്നതിനു മുമ്പ് 54 കിരീടത്തോടെ (20 പ്രാവശ്യം കിരീടം പങ്കിട്ടു) അവരായിരുന്നു പ്രബലർ.

സ്കോട്ട്‌ലൻഡാണ് ഇംഗ്ലണ്ടിന്റെ പരമ്പരാഗതവൈരികൾ. 1870 കളിലാണ് ഇവർ തമ്മിലുള്ള ഫുട്ബോൾ വൈരാഗ്യം തുടങ്ങുന്നത്. സ്കോട്ട്‌ലൻഡിനെതിരായി തുടർച്ചയായി നടത്തിവന്നിരുന്ന മത്സരങ്ങൾ 1980 കളുടെ അവസാനം വരെ തുടർന്നു. മറ്റു പ്രധാന ടീമുകൾക്കെതിരായുള്ള മത്സരങ്ങൾക്ക് പിന്നീട് പ്രാധാന്യം കൈവന്നു. അർജന്റീനക്കെതിരേയും ജർമ്മനിക്കെതിരേയും പല പ്രധാന മത്സരങ്ങളും നടന്നു.

ചരിത്രം

തിരുത്തുക

ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം ലോകത്തിലെത്തന്നെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടീമുകളിൽ ഒന്നാണ്. സ്കോട്ട്‌ലൻഡിനോടൊപ്പമാണ് ഇംഗ്ലീഷ് ടീമും രൂപം കൊണ്ടത്. ഫുട്ബോൾ അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ 1870 മാർച്ച് 5 ന് ഇംഗ്ലണ്ടും സ്കോട്ട്‌ലൻഡും തമ്മിലുള്ള മത്സരം നടന്നു. അതിനു പകരമായി 1872 നവംബർ 30 ന് ഇവർ തമ്മിൽ തന്നെ ഒരു മത്സരം സ്കോട്ടിഷ് ഫുട്ബോൾ മേലധികാരികളും സംഘടിപ്പിച്ചു. ആ മത്സരം സ്കോട്ട്‌ലൻഡിലെ ഹാമിൽട്ടൺ ക്രെസന്റിൽ വെച്ചാണ് നടന്നത്. ഈ രണ്ട് ടീമുകളും ഒരു സമിതിയുടെ കീഴിൽ അല്ലാത്തതിനാൽ ആ മത്സരത്തെ ലോകത്തെ ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരമായി കണക്കാക്കുന്നു.[1] ഇംഗ്ലണ്ട്, തുടർന്നുള്ള 40 വർഷങ്ങൾക്കുള്ളിൽ സ്കോട്ട്‌ലൻഡ്, വെയിൽസ്, അയർലൻഡ് മുതലായ ടീമുകളോടൊപ്പം ബ്രിട്ടീഷ് ഹോം ചാമ്പ്യൻഷിപ്പിൽ കളിച്ചുതുടങ്ങി.

തുടക്കത്തിൽ ഇംഗ്ലണ്ടിന് സ്ഥിരമായൊരു മൈതാനം ഉണ്ടായിരുന്നില്ല. 1906 ൽ അവർ ഫിഫയിൽ അംഗത്വം നേടി. 1908 ലെ മധ്യ യൂറോപ്യൻ പര്യടനത്തിൽ അവർ മറ്റു ടീമുകളുമായി മത്സരങ്ങൾ കളിച്ചു തുടങ്ങി. 1923 ൽ വെംബ്ലി മൈതാനം തുറക്കപ്പെട്ടു. അത് അവരുടെ സ്ഥിരം ആതിഥേയ മൈതാനമായി മാറി. ഇംഗ്ലണ്ടും ഫിഫയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ 1928 ൽ അവരെ ഫിഫയിൽ നിന്നും പുറത്താക്കുന്നതിൽ കൊണ്ടെത്തിച്ചു. അതിനു ശേഷം 1946 ലാണ് ഇംഗ്ലണ്ട് ഫിഫയിൽ വീണ്ടും അംഗത്വം നേടുന്നത്. അതിന്റെ ഫലമായി അവർ 1950 വരെ ലോകകപ്പുകളിൽ പങ്കെടുത്തില്ല. 1950 ലെ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരായ മത്സരത്തിൽ 1-0 ന് തോറ്റ് ഇംഗ്ലണ്ട് പുറത്തായി. യുണൈറ്റഡ് കിംഗ്ഡത്തിൽ പെടാത്ത ഒരു ടീമിനെതിരെ സ്വന്തം മണ്ണിൽ അവർ ആദ്യമായി തോൽക്കുന്നത് 1949 സെപ്റ്റംബർ 21 ന് ഗൂഡിസൺ പാർക്കിൽ വെച്ച് റിപ്പബ്ലിക്ക് ഓഫ് അയർലൻഡിനെതിരെയാണ്. 0-2 നായിരുന്നു ആ തോൽവി. വെംബ്ലി മൈതാനത്ത് വെച്ച് ബ്രിട്ടീഷ് ദ്വീപസമൂഹത്തിൽ പെടാത്ത ഒരു ടീമിനെതിരെ അവർ തോൽക്കുന്നത് 1953 ൽ ഹംഗറിക്കെതിരെയാണ്. 6-3 നായിരുന്നു ആ തോൽവി. അതിനു പകരം ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഹംഗറി 7-1 ന് ജയിച്ചു. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും ഏറ്റവും കനത്ത തോൽവിയാണിത്. മത്സരശേഷം സൈദ് ഓവൻ പറഞ്ഞു, "ബഹിരാകാശത്ത് നിന്നും വന്നവരോടൊപ്പം കളിക്കുന്നതു പോലിരുന്നു ആ മത്സരം".

1954 ലെ ലോകകപ്പിൽ ഐവർ ബ്രോഡിസ് ഒരു മത്സരത്തിൽ രണ്ട് ഗോളുകൾ നേടി. ലോകകപ്പിന്റെ അവസാന റൗണ്ടിൽ ഒരു മത്സരത്തിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ ഇംഗ്ലീഷ് കളിക്കാരനായിരുന്നു അദ്ദേഹം. ബെൽജിയത്തിനെതിരെ ആയിരുന്നു ആവേശകരമായ ആ മത്സരം. ആ മത്സരം 4-4 ന് സമനിലയിൽ അവസാനിച്ചു. ആ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിന്റെ മറ്റൊരു കളിക്കാരനായ നാറ്റ് ലോഫ്റ്റ്‌ഹൗസും രണ്ട് ഗോളുകൾ നേടിയിരുന്നു. എന്നാൽ ബ്രോഡിസ് രണ്ട് ഗോളുകൾ നേടിക്കഴിഞ്ഞ് 30 മിനിട്ടുകൾക്ക് ശേഷമാണ് ലോഫ്റ്റ്‌ഹൗസ് ആ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ട് ആദ്യമായി ക്വാർട്ടർ ഫൈനലിലെത്തി. എന്നാൽ അവിടെ അവർ ഉറുഗ്വായോട് പരാജയപ്പെടുകയും ലോകകപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.

1946 ൽ വാൾട്ടർ വിന്റർബോട്ടം ഇംഗ്ലണ്ടിന്റെ ആദ്യത്തെ പൂർണ്ണസമയ മാനേജറായി നിയമിക്കപ്പെട്ടെങ്കിലും 1963 ൽ അൽഫ് റമേസി മാനേജറായി നിയമിക്കപ്പെടുന്നതു വരെ ടീമിനെ തിരഞ്ഞെടുത്തിരുന്നത് മറ്റൊരു കൂട്ടരായിരുന്നു. 1966 ലോകകപ്പിന് വേദിയായത് ഇംഗ്ലണ്ട് ആയിരുന്നു. അൽഫ് റമേസിയുടെ ഇംഗ്ലണ്ട് ഫൈനലിൽ പശ്ചിമ ജർമ്മനിയെ 4-2 ന് പരാജയപ്പെടുത്തി ലോകജേതാക്കളായി. ആ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജെഫ് ഹഴ്സ്റ്റ് പ്രശസ്തമായ ഹാട്രിക് നേടി. നിലവിലെ ജേതാക്കൾ എന്ന പരിഗണനമൂലം 1970മെക്സിക്കോയിൽ നടന്ന ലോകകപ്പിന് ഇംഗ്ലണ്ട് നേരിട്ട് പ്രവേശനം നേടി. അവർ ക്വാർട്ടർ ഫൈനലിലെത്തിയെങ്കിലും അവിടെ പശ്ചിമ ജർമ്മനിയോട് പരാജയപ്പെട്ടു. ആ മത്സരത്തിൽ അവർ 2-0 ന് മുമ്പിലായിരുന്നെങ്കിലും അധികസമയത്തിനു ശേഷം അവർ 2-3 ന് പരാജയപ്പെട്ടു. അവർക്ക് 1974 ലേയും 1978 ലേയും ലോകകപ്പുകളിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ല. റോൺ ഗ്രീൻവുഡ് എന്ന മാനേജർക്കു കീഴിൽ അവർ സ്പെയിനിൽ നടന്ന 1982 ലെ ലോകകപ്പിന് യോഗ്യത നേടി. ഒരു മത്സരം പോലും തോറ്റില്ലെങ്കിലും രണ്ടാം റൗണ്ടിൽ അവർ പുറത്തായി. ബോബി റോബ്സൺ എന്ന മാനേജർക്കു കീഴിൽ അവർ 1986 ലെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തുകയും 1990 ലെ ലോകകപ്പിൽ നാലാം സ്ഥാനക്കാരാവുകയും ചെയ്തു.

1990 കളിൽ ഇംഗ്ലണ്ടിന് വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ നാല് മാനേജർമാർ ഉണ്ടായി. ഗ്രഹാം ടെയ്‌ലറായിരുന്നു റോബിൻസണിന്റെ പിൻഗാമി. എന്നാൽ 1990 ലെ ലോകകപ്പിലേക്ക് യോഗ്യത നേടാൻ അവർക്ക് കഴിഞ്ഞില്ല. 1996 ൽ ഇംഗ്ലണ്ടിൽ നടന്ന യൂറോകപ്പിൽ ടെറി വെനാബിൾസ് എന്ന പരിശീലകനു കീഴിൽ അവർ അവരുടെ യൂറോകപ്പിലെ ഏറ്റവും മികച്ച പ്രകടനം നടത്തി. അവർ ആ പരമ്പരയിൽ സെമി ഫൈനലിലെത്തി. സാമ്പത്തിക കാരണങ്ങളാൽ അദ്ദേഹം രാജിവെക്കുകയും അദ്ദേഹത്തിന്റെ പിൻഗാമിയായി ഗ്ലെൻ ഹോഡിൽ നിയമിക്കപ്പെടുകയും ചെയ്തു. ഫുട്ബോളിനെ സംബന്ധിക്കാത്ത വിഷയങ്ങളുടെ പേരിൽ 1998 ലെ ലോകകപ്പിനു ശേഷം അദ്ദേഹവും രാജിവെക്കപ്പെട്ടു. ആ ലോകകപ്പിൽ അവർ രണ്ടാം റൗണ്ടിൽ പുറത്താക്കപ്പെട്ടു. ഹോഡിലിന്റെ വിടവാങ്ങലിനു ശേഷം കെവിൻ കീഗൻ ഇംഗ്ലണ്ടിന്റെ ചുമതലയേറ്റെടുക്കുകയും അവരെ 2000 ലെ യൂറോകപ്പിൽ മത്സരിപ്പിക്കുകയും ചെയ്തു. എന്നാൽ ടീമിന്റെ പ്രകടനം വളരെ മോശമായതിനാൽ അദ്ദേഹവും ഉടനെത്തന്നെ രാജിവെച്ചു.

 
2006 ലെ ലോകകപ്പിനിടയിൽ ഇംഗ്ലണ്ട് ടീം

2001 നും 2006 നും ഇടയിൽ സ്വെൻ ഗൊരാൻ എറിക്സൺ ഇംഗ്ലണ്ടിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തു. ഇംഗ്ലണ്ടിന്റെ ആദ്യ വിദേശ പരിശീലകനായിരുന്നു എറിക്സൺ. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെപ്പറ്റിയുള്ള വിവാദപരമായ സംഭവങ്ങൾ ജനങ്ങൾക്കിടയിൽ അദ്ദേഹത്തെ സുപ്രസിദ്ധനാക്കി. 2002 ലേയും 2006 ലേയും ലോകകപ്പുകളിൽ അദ്ദേഹത്തിന്റെ കീഴിൽ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ കളിച്ചു. അദ്ദേഹം വെറും 5 മത്സരങ്ങൾ മാത്രമാണ് പരാജയപ്പെട്ടത് (സൗഹൃദമത്സരങ്ങൾ ഒഴികെ). അദ്ദേഹത്തിനു കീഴിൽ ഇംഗ്ലണ്ട് ലോകറാങ്കിംഗിൽ നാലാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ കരാർ, ഫുട്ബോൾ അസ്സോസ്സിയേഷൻ രണ്ട് വർഷത്തേക്കു കൂടി നീട്ടി. എന്നാൽ 2006 ലെ ലോകകപ്പിനു ശേഷം അദ്ദേഹം പുറത്താക്കപ്പെട്ടു.

സ്റ്റീവ് മക്‌ലാരൻ പ്രധാന കോച്ചായി നിയമിക്കപ്പെട്ടു. എന്നാൽ 2008 ലെ യൂറോകപ്പിന് യോഗ്യത നേടാൻ അവർക്കായില്ല. 2007 നവംബർ 26 ന് (ചേർന്നതിന് 16 മാസങ്ങൾക്ക് ശേഷം) അദ്ദേഹം രാജിവെച്ചു. 1946 ന് മാനേജർ എന്ന പദവി വന്നതു മുതൽ ഏറ്റവും കുറച്ച് കാലം മാനേജറായ വ്യക്തിയായി മക്‌ലാരൻ മാറി. 2007 ഡിസംബർ 14 ന് റയൽ മാഡ്രിഡിന്റേയും എ.സി. മിലാന്റേയും മുൻ പരിശീലകനായ ഫാബിയോ കാപ്പെല്ലോ ഇംഗ്ലണ്ടിന്റെ പ്രധാന പരിശീലകനായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ ആദ്യ മത്സരം 2008 ഫെബ്രുവരി 6 ന് സ്വിറ്റ്സർലൻഡിനെതിരെ ആയിരുന്നു. ആ മത്സരത്തിൽ ഇംഗ്ലണ്ട് 2-1 ന് ജയിച്ചു. 2010 ലോകകപ്പിന്റെ യോഗ്യതാമത്സരങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാ മത്സരങ്ങളും കാപ്പെല്ലോയുടെ കീഴിലുള്ള ഇംഗ്ലണ്ട് ജയിച്ചു. വെംബ്ലിയിൽ ക്രൊയേഷ്യക്ക് മേൽ നേടിയ 5-1 ജയത്തോടെ രണ്ട് മത്സരങ്ങൾ ശേഷിക്കെ ഇംഗ്ലണ്ട് ലോകകപ്പിന് യോഗ്യത നേടി. ഇത്തരമൊരു നേട്ടം ഇംഗ്ലണ്ട് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു.

എന്നാൽ 2010 ലോകകപ്പ് അവർക്ക് നിരാശാജനകമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങൾക്കു ശേഷം തന്നെ അവരുടെ ടീം സ്പിരിറ്റിനെപ്പറ്റിയും തന്ത്രങ്ങളെപ്പറ്റിയും സമ്മർദ്ദം നേരിടാനുള്ള കഴിവിനെപ്പറ്റിയും ചോദ്യങ്ങൾ ഉയർന്നു.[2] രണ്ടാം റൗണ്ടിലേക്ക് മുന്നേറിയെങ്കിലും അവിടെ ജർമ്മനിക്കെതിരെ 4-1 ന്റെ തോൽവി അവർ ഏറ്റുവാങ്ങി. ഒരു ലോകകപ്പിലെ അവരുടെ ഏറ്റവും കനത്ത പരാജയമായിരുന്നു അത്.

സ്വന്തം മൈതാനം

തിരുത്തുക
 
ലണ്ടനിലെ വെംബ്ലി മൈതാനം, ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന്റെ നിലവിലെ ആതിഥേയ മൈതാനം.

ഇംഗ്ലണ്ട് ടീമിന്റെ ചരിത്രത്തിലെ ആദ്യ 50 വർഷങ്ങളിൽ അവരുടെ ആതിഥേയ മത്സരങ്ങൾ രാജ്യത്ത് പലയിടത്തുമായി കളിച്ചു വന്നു. ഫുട്ബോൾ ക്ലബ്ബുകളുടെ മൈതാനത്തിലേക്ക് മാറുന്നതിനു മുമ്പ് ക്രിക്കറ്റ് മൈതാനങ്ങളിലായിരുന്നു അവർ ഫുട്ബോൾ കളിച്ചിരുന്നത്. എമ്പയർ മൈതാനം നിർമ്മിച്ചത് ലണ്ടനിലെ ബ്രെന്റ് എന്ന പട്ടണത്തിലുള്ള വെംബ്ലി എന്ന സ്ഥലത്താണ്. ബ്രിട്ടീഷ് എമ്പയർ പ്രദർശനത്തിനു വേണ്ടിയാണ് ഈ മൈതാനം നിർമ്മിച്ചത്. ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരം സ്കോട്ട്‌ലൻഡിനെതിരെ ഇവിടെയാണ് കളിച്ചത്. തുടർന്നുള്ള 27 വർഷത്തേക്ക് സ്കോട്ട്‌ലൻഡിനെതിരായുള്ള കളികൾ മാത്രമാണ് അവിടെ നടന്നത്. പിന്നീട് അത് വെംബ്ലി മൈതാനം എന്ന് അറിയപ്പെടാൻ തുടങ്ങി. 1950 കളിൽ അത് ഇംഗ്ലണ്ടിന്റെ സ്ഥിരം മൈതാനമായി മാറി. 2001 ൽ മൈതാനം മുഴുവനായും പുതുക്കിപ്പണിയാനുള്ള പദ്ധതി വരികയും അതിന്റെ അടിസ്ഥാനത്തിൽ മൈതാനം പൊളിക്കുകയും ചെയ്തു. ആ സമയത്ത് ഇംഗ്ലണ്ട് തങ്ങളുടെ മത്സരങ്ങൾ രാജ്യത്ത് പല മൈതാനങ്ങളിലായി കളിച്ചു. 2007 ൽ മൈതാനത്തിന്റെ പണി പൂർത്തിയായതിനെത്തുടർന്ന് അവർ ആ മൈതാനം വീണ്ടും ഉപയോഗിച്ചു തുടങ്ങി.

അവിടുത്തെ പിച്ചിന്റെ പേരിൽ ആ മൈതാനം ധാരാളം പഴികേട്ടു. ഉദ്ദേശിച്ച നിലവാരം ആ പിച്ചിന് ഇല്ലെന്നതായിരുന്നു പ്രശ്നം. അത് മാറ്റിയെടുക്കാനായി ധാരാളം പണം പിന്നേയും ചിലവഴിക്കേണ്ടതായി വന്നു. ആ പിച്ചിന് ഇപ്പോൾ വളരെയധികം പുരോഗതിയുണ്ടെന്ന് അടുത്തകാലത്തായി നടന്ന മത്സരഫലങ്ങൾ സൂചിപ്പിക്കുന്നു.

മാധ്യമങ്ങൾ

തിരുത്തുക

ബി.ബി.സി. റേഡിയോ 5 ലൈവ് ആണ് ഇംഗ്ലണ്ടിന്റെ എല്ലാ കളികളും ദൃക്‌സാക്ഷിവിവരണത്തോടുകൂടി (Commentary) സംപ്രേഷണം ചെയ്യുന്നത്. 2008-09 സീസൺ മുതൽ 2011-12 സീസൺ വരെ ഇംഗ്ലണ്ടിന്റെ, രാജ്യത്ത് നടക്കുന്ന യോഗ്യതാമത്സരങ്ങളും രാജ്യത്തിനു പുറത്ത് നടക്കുന്ന സൗഹൃദമത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്നത് ഐ.ടി.വി ആണ്. 2009 ജൂൺ വരെ രാജ്യത്തിനു പുറത്ത് നടക്കുന്ന യോഗ്യതാമത്സരങ്ങളും രാജ്യത്ത് നടക്കുന്ന സൗഹൃദമത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്തിരുന്നത് സെറ്റാന്റ സ്പോർട്ട്സ് ആണ്. ഇപ്പോൾ ഈ മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ ആരുമില്ലാത്തതിനാൽ എഫ്.എ പകരക്കാർക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്..[3] സെറ്റാന്റ സ്പോർട്ട്സിന്റ് അഭാവം മൂലം 2009 ഒക്ടോബർ 10 ന് ഉക്രൈനിൽ വെച്ച് നടന്ന ഇംഗ്ലണ്ടിന്റെ ലോകകപ്പ് യോഗ്യതാമത്സരം പണം നൽകി കാണുന്ന അടിസ്ഥാനത്തിൽ ഇന്റർനെറ്റിലൂടെ മാത്രമാണ് കാണിച്ചിരുന്നത്. ഇംഗ്ലണ്ടിന്റെ ഒരു മത്സരം ഇത്തരമൊരു രീതിയിൽ സംപ്രേഷണം ചെയ്യപ്പെട്ടത് ഇതാദ്യമായിരുന്നു. £4.99 നും £11.99 ഇടയിൽ പണം കൊടുത്ത് കളി കണ്ടവരുടെ എണ്ണം 250,000 നും 300,000 നും ഇടയിലും ആകെ കളി കണ്ടവരുടെ എണ്ണം 500,000 ത്തോളവുമായിരുന്നു.[4]

ഓസ്ട്രേലിയയിൽ, ഇംഗ്ലണ്ടിന്റെ ആതിഥേയ മത്സരങ്ങളും രാജ്യത്തിനു പുറത്ത് നടക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ചില മത്സരങ്ങളും സംപ്രേഷണം ചെയ്യുന്നത് സെറ്റാന്റ സ്പോർട്ട്സ് ഓസ്ട്രേലിയ ആണ്.

നിറങ്ങൾ

തിരുത്തുക
     
 
 
 
'
1973 മുതൽ സ്വീഡന്റെ ശൈലിയിലുള്ള ഇംഗ്ലണ്ടിന്റെ മൂന്നാം കിറ്റ്

വെളുത്ത ഷർട്ടുകളും നാവിക നീല നിറത്തിലുള്ള ഷോർട്ടുകളും വെളുത്ത നിറത്തിലുള്ള സോക്സുകളുമാണ് ഇംഗ്ലണ്ടിന്റെ പരമ്പരാഗതമായ ആതിഥേയ നിറങ്ങൾ. 2001 മുതൽ സ്വന്തം രാജ്യത്ത് നടക്കുന്ന ചില മത്സരങ്ങളിൽ അവർ വെളുത്ത ഷോർട്ട്സുകളും ഉപയോഗിച്ചുവരുന്നു. 2005 മുതൽ ഇംഗ്ലണ്ടിന്റെ വസ്ത്രങ്ങൾ രൂപകല്പന ചെയ്യുന്നത് ഡേവിഡ് ബ്ലാഞ്ച് ആണ്.

ഉംബ്രോ രൂപകല്പന ചെയ്ത മുഴുവൻ വെളുത്തനിറത്തിലുള്ള വസ്ത്രമണിഞ്ഞ് സ്ലോവാക്യക്കെതിരെ 2009 മാർച്ച് 28 ന് വെംബ്ലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 4-0 ന് വിജയിച്ചു. ആ വസ്ത്രം അവരുടെ പരമ്പരാഗത വസ്ത്രത്തിനു പകരമായി ഉപയോഗിച്ചു തുടങ്ങി. 2009 ഒക്ടോബർ 10 ന് ഉക്രൈനിനെതിരെ നടന്ന മത്സരത്തിൽ അവർ പരമ്പരാഗത വസ്ത്രമാണാണിഞ്ഞതെങ്കിലും പരാജയപ്പെട്ടു.

രാജ്യത്തിനു പുറത്ത് കളിക്കുമ്പോൾ ഇംഗ്ലണ്ട് പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വസ്ത്രം ചുവന്ന ഷർട്ടുകളും വെളുത്ത ഷോർട്ട്സുകളും ചുവന്ന സോക്സുകളും ഉൾപ്പെട്ടതായിരുന്നു. അവർക്ക് യുണൈറ്റഡ് കിംഗ്ഡത്തിൽ ഉൾപ്പെടാത്ത ടീമിനോട് കളിക്കുന്നത് വരെ ആ വസ്ത്രത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. 1945 മുതൽ 1952 വരെ ഇംഗ്ലണ്ട് നീല നിറത്തിലുള്ള വസ്ത്രമാണ് വിദേശമത്സരങ്ങളിൽ അണിഞ്ഞിരുന്നത്. 1966 ൽ ഇംഗ്ലണ്ടിന്റെ വിദേശവസ്ത്രം ചാരനിറമുള്ള ഷർട്ടുകളും ഷോർട്ട്സുകളും സോക്സുകളും അടങ്ങിയതായി. ബൾഗേറിയ, ജർമ്മനി, ജോർജിയ തുടങ്ങിയ ടീമുകൾക്കെതിരെ ഇംഗ്ലണ്ട് ഈ വസ്ത്രമണിഞ്ഞ് കളിച്ചു. എന്നാൽ ആരാധകപിന്തുണ പരമ്പരാഗതമായ ചുവന്ന വസ്ത്രത്തിനായതിനാൽ അവർ വീണ്ടും വിദേശ വസ്ത്രമായി ചുവപ്പ് നിറത്തിലുള്ള പരമ്പരാഗത വസ്ത്രത്തെ തിരഞ്ഞെടുത്തു. ചുവന്ന വസ്ത്രത്തിന്റെ പുതിയ പതിപ്പുകൾ ഇറങ്ങുന്ന അവസരത്തിൽ പ്രചാരണത്തിനായി അവ ആതിഥേയ മത്സരങ്ങളിലും ഉപയോഗിച്ചുപോന്നു.

ചില അവസരങ്ങളിൽ ഇംഗ്ലണ്ട് മൂന്നാം തരം വസ്ത്രങ്ങളും ഉപയോഗിച്ചിരുന്നു. 1970 ലോകകപ്പിൽ ചെകോസ്ലോവാക്യക്കെതിരെ ഇളം നീല ഷർട്ടും ഷോർട്ട്സും സോക്സും അടങ്ങിയ മൂന്നാം വസ്ത്രമാണ് ഇംഗ്ലണ്ട് ധരിച്ചത്. സ്വീഡന്റെ വസ്ത്രത്തോട് സമാനമായ ഒരു മൂന്നാം വസ്ത്രവും അവർക്കുണ്ട്. മഞ്ഞ നിറത്തിലുള്ള ഷർട്ടും സോക്സും നീല നിറത്തിലുള്ള ഷോർട്ട്സും അടങ്ങിയാതാണ് ആ വസ്ത്രം. അത് അവർ 1973 ൽ ചെകോസ്ലോവാക്യ, പോളണ്ട്, ഇറ്റലി എന്നിവർക്കെതിരെ ഉപയോഗിച്ചു. 1986 നും 1992 നുമിടയിൽ ഇംഗ്ലണ്ടിന് വിളറിയ നീല നിറത്തിലുള്ള മൂന്നാം വസ്ത്രവുമുണ്ടായിരുന്നു. അത് വളരെ അപൂർവ്വമായേ ധരിച്ചിരുന്നുള്ളൂ.

ദുരിതാശ്വാസങ്ങളും സഹായങ്ങളും

തിരുത്തുക

2009 കൊളോറെക്ടൽ അർബുദത്തെക്കുറിച്ച് നടത്തിയ അവബോധയജ്ഞത്തെത്തുടർന്ന് ഇംഗ്ലണ്ട് കളിക്കാർ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ലഭിക്കുന്ന എല്ലാ പ്രതിഫലവും ടീം ഇംഗ്ലണ്ട് ഫുട്ബോളേഴ്സ് ചാരിറ്റിയിലൂടെ സംഭാവന ചെയ്യുന്നു.[5]

സമീപകാല മത്സരങ്ങൾ

തിരുത്തുക

2010 ഫിഫ ലോകകപ്പ്

തിരുത്തുക

2009 ഡിസംബർ 4 ന് നടന്ന തിരഞ്ഞെടുപ്പനുസരിച്ച് 2010 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ട് ഗ്രൂപ്പ് സിയിൽ ആയിരുന്നു. ജൂൺ 12 ന് യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ നടന്ന ആദ്യ മത്സരത്തിൽ അവർ 1-1 എന്ന നിലയിൽ സമനില നേടി. ജൂൺ 18 ന് അൾജീരിയക്കെതിരെ നടന്ന മത്സരം ഗോൾരഹിതസമനിലയിൽ പിരിഞ്ഞു. ജൂൺ 23 ന് സ്ലോവേന്യക്കെതിരെ നടന്ന മത്സരത്തിൽ അവർ 1-0 ന് വിജയിച്ചു. അതോടെ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായി അവർ അടുത്ത റൗണ്ടിൽ കടന്നു. രണ്ടാം റൗണ്ടിൽ ജൂൺ 27 ന് ജർമ്മനിക്കെതിരെ 4-1 ന് പരാജയപ്പെട്ട് അവർ ലോകകപ്പിൽ നിന്നും പുറത്തായി. ലോകകപ്പിലെ അവരുടെ ഏറ്റവും കനത്ത തോൽവിയായിരുന്നു അത്. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനം എന്നാണ് ഫിഫ ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. അവർ ആ ലോകകപ്പിൽ 13 ആം സ്ഥാനത്തായി. 1958 ൽ 11 ആം സ്ഥാനത്തായതായിരുന്നു ഇതിനു മുമ്പുള്ള അവരുടെ മോശം പ്രകടനം.[6]

12 ജൂൺ 2010
20:30
ഇംഗ്ലണ്ട്   1 – 1   അമേരിക്കൻ ഐക്യനാടുകൾ റോയൽ ബഫോകെങ്ങ് മൈതാനം, റസ്റ്റൻബർഗ്
Attendance: 38,646
Referee: കാർലോസ് യൂജേനിയോ സൈമൺ (ബ്രസീൽ)
ജെറാർഡ്   4' Report[പ്രവർത്തിക്കാത്ത കണ്ണി] ഡെംപ്സി   40'

18 ജൂൺ 2010
20:30
ഇംഗ്ലണ്ട്   0 – 0   Algeria കേപ്പ് ടൗൺ മൈതാനം, കേപ്പ് ടൗൺ
Attendance: 68,100
Referee: റവ്‌ഷാൻ ഇർമാറ്റൊവ് (ഉസ്ബകിസ്ഥാൻ)
Report[പ്രവർത്തിക്കാത്ത കണ്ണി]

23 ജൂൺ 2010
16:00
സ്ലോവേന്യ   0 – 1   ഇംഗ്ലണ്ട് നെൽസൺ മണ്ടേല ബേ മൈതാനം, പോർട്ട് എലിസബത്ത്
Attendance: 36,893
Referee: വൂൾഫ്ഗാംഗ് സ്റ്റാർക്ക് (ജർമ്മനി)
Report[പ്രവർത്തിക്കാത്ത കണ്ണി] ഡെഫോ   23'
Pld W D L GF GA GD Pts
  അമേരിക്കൻ ഐക്യനാടുകൾ 3 1 2 0 4 3 +1 5
  ഇംഗ്ലണ്ട് 3 1 2 0 2 1 +1 5
  സ്ലോവേന്യ 3 1 1 1 3 3 0 4
  Algeria 3 0 1 2 0 2 −2 1



27 ജൂൺ 2010
16:00
ജെർമനി   4 – 1   ഇംഗ്ലണ്ട് ഫ്രീ സ്റ്റേറ്റ് മൈതാനം, ബ്ലൂംഫൊണ്ടെയ്ൻ
Attendance: 40,510
Referee: ജോർഗ് ലാറിയോണ്ട (ഉറുഗ്വായ്)
ക്ലോസെ   20'
പൊഡോൾസ്കി   32'
മുള്ളർ   67'70'
Report[പ്രവർത്തിക്കാത്ത കണ്ണി] അപ്സൺ   37'

2009-10 ലെ സൗഹൃദമത്സരങ്ങൾ

തിരുത്തുക

ആദ്യം എഴുതിയിരിക്കുന്നത് ഇംഗ്ലണ്ടിന്റെ സ്കോർ

എതിരാളികൾ സ്ഥലം തിയ്യതി ഫലം
  സ്പെയ്ൻ എസ്റ്റാഡിയോ റാമോൻ സാഞ്ചെസ് പിസ്‌യുവാൻ, സെവിയ്യ 11 ഫെബ്രുവരി 2009 0–2
  സ്ലോവാക്യ വെംബ്ലി മൈതാനം, ലണ്ടൻ 28 മാർച്ച് 2009 4–0
  നെതർലൻഡ്സ് ആംസ്റ്റർഡാം അറീന, ആംസ്റ്റർഡാം 12 ഓഗസ്റ്റ് 2009 2–2
  സ്ലോവേന്യ വെംബ്ലി മൈതാനം, ലണ്ടൻ 5 സെപ്റ്റംബർ 2009 2–1
  ബ്രസീൽ ഖലീഫ ഇന്റർനാഷണൽ മൈതാനം, ദോഹ 14 നവംബർ 2009 0–1
  ഈജിപ്ത് വെംബ്ലി മൈതാനം, ലണ്ടൻ 3 മാർച്ച് 2010 3–1
  മെക്സിക്കോ വെംബ്ലി മൈതാനം, ലണ്ടൻ 24 മെയ് 2010 3–1
  ജപ്പാൻ UPC-അറീന, ഗ്രാസ് 30 മെയ് 2010 2–1
  ഹംഗറി വെംബ്ലി മൈതാനം, ലണ്ടൻ 11 ഓഗസ്റ്റ് 2010 2–1
  ഫ്രാൻസ് വെംബ്ലി മൈതാനം, ലണ്ടൻ 17 നവംബർ 2010 1–2

വരാനിരിക്കുന്ന മത്സരങ്ങൾ

തിരുത്തുക

സൗഹൃദമത്സരങ്ങൾ

തിരുത്തുക

ആദ്യമെഴുതിയിരിക്കുന്നത് ഇംഗ്ലണ്ടിന്റ് സ്കോർ.[7]

എതിരാളികൾ സ്ഥലം തിയ്യതി ഫലം
  ഡെന്മാർക്ക് പാർകെൻ മൈതാനം, കോപ്പൻഹേഗൻ 9 ഫെബ്രുവരി 2011
  അയർലൻഡ് അവീവ മൈതാനം, ഡബ്ലിൻ 8 ജൂൺ 2011
  നെതർലന്റ്സ് വെംബ്ലി മൈതാനം, ലണ്ടൻ 10 ഓഗസ്റ്റ് 2011

യുവേഫ യൂറോ 2012 യോഗ്യതാമത്സരങ്ങൾ - ഗ്രൂപ്പ് G

തിരുത്തുക
Pld W D L GF GA GD Pts
  മോണ്ടിനെഗ്രോ 4 3 1 0 3 0 +3 10
  ഇംഗ്ലണ്ട് 3 2 1 0 7 1 +6 7
   സ്വിറ്റ്സർലാന്റ് 3 1 0 2 5 5 0 3
  ബൾഗേറിയ 3 1 0 2 1 5 −4 3
  വെയ്‌ൽസ് 3 0 0 3 1 6 −5 0
           
ബൾഗേറിയ   2 Sep '11 0–1 26 Mar '11 11 Oct '11
ഇംഗ്ലണ്ട്   4–0 0–0 4 Jun '11 6 Sep '11
മോണ്ടിനെഗ്രോ   4 Jun '11 7 Oct '11 1–0 1–0
സ്വിറ്റ്സർലാന്റ്   6 Sep '11 1–3 11 Oct '11 4–1
വെയ്‌ൽസ്   0–1 26 Mar '11 2 Sep '11 7 Oct '11


3 സെപ്റ്റംബർ 2010
20:00 UTC+1
ഇംഗ്ലണ്ട്   4 – 0   ബൾഗേറിയ വെംബ്ലി മൈതാനം, ലണ്ടൻ
Attendance: 73,246
Referee: വിക്ടർ കസ്സായി (ഹംഗറി)
ഡെഫോ   3'61'86'
എ. ജോൺസൺ   83'
Report

7 സെപ്റ്റംബർ 2010
20:45 UTC+2
സ്വിറ്റ്സർലാന്റ്   1 – 3   ഇംഗ്ലണ്ട് സെന്റ്. ജേക്കബ് പാർക്ക്, ബേസൽ
Attendance: 39,700
Referee: നിക്കോള റിസോലി (ഇറ്റലി)
ഷാഖിരി   71' Report റൂണി   10'
എ. ജോൺസൺ   69'
ബെന്റ്   88'

12 ഒക്ടോബർ 2010
20:00 UTC+1
ഇംഗ്ലണ്ട്   0 – 0   മോണ്ടിനെഗ്രോ വെംബ്ലി മൈതാനം, ലണ്ടൻ
Attendance: 73,451
Referee: മാനുവൽ ഗ്രേഫ് (ജർമ്മനി)
Report

26 മാർച്ച് 2011
വെയ്‌ൽസ്   v   ഇംഗ്ലണ്ട് മില്ലെനിയം മൈതാനം, കാർഡിഫ്

4 ജൂൺ 2011
ഇംഗ്ലണ്ട്   v    സ്വിറ്റ്സർലാന്റ് വെംബ്ലി മൈതാനം, ലണ്ടൻ

2 സെപ്റ്റംബർ 2011
  ബൾഗേറിയ v   ഇംഗ്ലണ്ട് വാസിൽ ലെവ്സ്കി, സോഫിയ

6 സെപ്റ്റംബർ 2011
ഇംഗ്ലണ്ട്   v   വെയ്‌ൽസ് വെംബ്ലി മൈതാനം, ലണ്ടൻ

7 October 2011
മോണ്ടിനെഗ്രോ   v   ഇംഗ്ലണ്ട് പോഡ്ഗോറിക സിറ്റി മൈതാനം, പോഡ്ഗോറിക

പരിശീലകസംഘം

തിരുത്തുക
മാനേജർ   ഫാബിയോ കാപ്പെല്ലോ
ജനറൽ മാനേജർ   ഫ്രാങ്കോ ബാൾഡിനി
അസ്സിസ്റ്റന്റ് മാനേജർ   ഇറ്റാലോ ഗാൾബിയാട്ടി
പരിശീലകൻ/U-21 മാനേജർ   സ്റ്റുവർട്ട് പിയേഴ്സ്
പരിശീലകൻ   റേ ക്ലെമൻസ്
ഗോൾകീപ്പിംഗ് പരിശീലകൻ   ഫ്രാങ്കോ ടാൻക്രെഡി
U-20/U-18 മാനേജർ   ബ്രയാൻ ഈസ്റ്റിക്ക്
U-19 മാനേജർ   നോയെൽ ബ്ലേക്ക്
U-17 മാനേജർ   ജോൺ പീകോക്ക്
U-16 മാനേജർ   കെന്നി സ്വെയ്ൻ
ഫിറ്റ്നസ്സ് പരിശീലകൻ   മസ്സിമോ നെറി
ഫിസിയോതെറാപ്പിസ്റ്റ്   ഗാരി ലെവിൻ
ടീം ഡോക്ടർ   ഡോ. ഇയാൻ ബീസ്ലി
മറ്റു പിന്നാമ്പുറ സഹായികൾ   ഡാൻ ഹിച്ച്
  റോജർ നാർബെറ്റ്
  സ്റ്റീവ് സ്ലാറ്റെറി
  റോഡ് തോൺലി

ടീമംഗങ്ങൾ

തിരുത്തുക

2011 ലെ ടീം

തിരുത്തുക

2010 നവംബർ 17 ന് ഫ്രാൻസുമായുള്ള സൗഹൃദമത്സരത്തിലെ ഇംഗ്ലണ്ടിന്റെ ടീമാണ് താഴെ കാണുന്നത്.[8]

താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ അവസാനമായി പുതുക്കിയത് 2010 നവംബർ 27 നാണ്.

0#0 സ്ഥാനം കളിക്കാരൻ ജനനത്തിയതി (വയസ്സ്) കളികൾ ഗോളുകൾ ക്ലബ്ബ്
1 GK ബെൻ ഫോസ്റ്റർ (1983-04-03) 3 ഏപ്രിൽ 1983  (41 വയസ്സ്) 5 0   ബർമിംഗ്‌ഹാം സിറ്റി
1 GK ജോ ഹാർട്ട് (1987-04-19) 19 ഏപ്രിൽ 1987  (37 വയസ്സ്) 7 0   മാഞ്ചസ്റ്റർ സിറ്റി
12 GK റോബർട്ട് ഗ്രീൻ (1980-01-18) 18 ജനുവരി 1980  (44 വയസ്സ്) 11 0   വെസ്റ്റ്ഹാം യുണൈറ്റഡ്
22 GK സ്കോട്ട് ലോച്ച് (1988-05-27) 27 മേയ് 1988  (36 വയസ്സ്) 0 0   വാറ്റ്ഫോർഡ്
2 DF ഫിൽ ജഗീൽക്ക (1982-08-17) 17 ഓഗസ്റ്റ് 1982  (42 വയസ്സ്) 7 0   എവർട്ടൺ
3 DF കീറൻ ഗിബ്സ് (1989-09-26) 26 സെപ്റ്റംബർ 1989  (35 വയസ്സ്) 2 0   ആഴ്സണൽ
5 DF റിയോ ഫെർഡിനാന്റ്   (1978-11-07) 7 നവംബർ 1978  (46 വയസ്സ്) 80 3   മാഞ്ചസ്റ്റർ യുണൈറ്റഡ്
6 DF ജോലിയോൺ ലെസ്കോട്ട് (1982-08-16) 16 ഓഗസ്റ്റ് 1982  (42 വയസ്സ്) 12 0   മാഞ്ചസ്റ്റർ സിറ്റി
13 DF മികാ റിച്ചാർഡ്സ് (1988-06-24) 24 ജൂൺ 1988  (36 വയസ്സ്) 12 1   മാഞ്ചസ്റ്റർ സിറ്റി
14 DF സ്റ്റീഫൻ വാർണോക്ക് (1981-12-12) 12 ഡിസംബർ 1981  (43 വയസ്സ്) 2 0   ആസ്റ്റൺവില്ല
15 DF ക്രിസ് സ്മോളിംഗ് (1989-11-22) 22 നവംബർ 1989  (35 വയസ്സ്) 0 0   മാഞ്ചസ്റ്റർ യുണൈറ്റഡ്
16 DF ഗാരി കാഹിൽ (1985-12-19) 19 ഡിസംബർ 1985  (39 വയസ്സ്) 1 0   ബോൾട്ടൺ വാണ്ടറേഴ്സ്
23 DF ആഷ്‌ലി കോൾ (1980-12-20) 20 ഡിസംബർ 1980  (43 വയസ്സ്) 86 0   ചെൽസി
26 DF ജോൺ ടെറി (1980-12-07) 7 ഡിസംബർ 1980  (44 വയസ്സ്) 65 6   ചെൽസി
4 MF സ്റ്റീവൻ ജെറാർഡ് (1980-05-30) 30 മേയ് 1980  (44 വയസ്സ്) 89 19   ലിവർപൂൾ
7 MF തിയോ വാൽക്കോട്ട് (1989-03-16) 16 മാർച്ച് 1989  (35 വയസ്സ്) 15 3   ആഴ്സണൽ
8 MF ജോർദാൻ ഹെൻഡേഴ്സൺ (1990-06-17) 17 ജൂൺ 1990  (34 വയസ്സ്) 1 0   സണ്ടർലാണ്ട്
10 MF ഗാരെത് ബാരി (1981-02-23) 23 ഫെബ്രുവരി 1981  (43 വയസ്സ്) 44 2   മാഞ്ചസ്റ്റർ സിറ്റി
11 MF ജെയിംസ് മിൽനർ (1986-01-04) 4 ജനുവരി 1986  (38 വയസ്സ്) 15 0   മാഞ്ചസ്റ്റർ സിറ്റി
18 MF ആഷ്‌ലി യംഗ് (1985-07-09) 9 ജൂലൈ 1985  (39 വയസ്സ്) 11 0   ആസ്റ്റൺവില്ല
19 MF ജാക്ക് വിൽഷിയർ (1992-01-01) 1 ജനുവരി 1992  (32 വയസ്സ്) 1 0   ആഴ്സണൽ
19 MF ആഡം ജോൺസൺ (1987-07-14) 14 ജൂലൈ 1987  (37 വയസ്സ്) 6 2   മാഞ്ചസ്റ്റർ സിറ്റി
9 FW ആൻഡി കാരോൾ (1989-01-06) 6 ജനുവരി 1989  (35 വയസ്സ്) 1 0   ന്യൂകാസിൽ യുണൈറ്റഡ്
17 FW കാൾട്ടൺ കോൾ (1983-11-12) 12 നവംബർ 1983  (41 വയസ്സ്) 7 0   വെസ്റ്റ്ഹാം യുണൈറ്റഡ്
20 FW ജേ ബോത്ത്റോയ്ഡ് (1982-05-05) 5 മേയ് 1982  (42 വയസ്സ്) 1 0   കാർഡിഫ് സിറ്റി
21 FW പീറ്റർ ക്രൗച്ച് (1981-01-30) 30 ജനുവരി 1981  (43 വയസ്സ്) 42 22   ടോട്ടനം ഹോട്ട്സ്പർ
FW ഗബ്രിയേൽ അഗ്ബോൺലാഹോർ * (1986-10-13) 13 ഒക്ടോബർ 1986  (38 വയസ്സ്) 3 0   ആസ്റ്റൺവില്ല

* = പരിക്ക് മൂലം നീക്കം ചെയ്യപ്പെട്ടു

സമീപകാലത്ത് ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടവർ

തിരുത്തുക

അവസാന പന്ത്രണ്ട് മാസത്തിനിടയിൽ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട കളിക്കാരുടെ പട്ടികയാണ് താഴെ കാണുന്നത്.

സ്ഥാനം കളിക്കാരൻ ജനനത്തിയതി (വയസ്സ്) കളികൾ ഗോളുകൾ ക്ലബ്ബ് അവസാനമായി തിരിച്ചുവിളിച്ചത്
GK സ്കോട്ട് കാർസൺ (1985-09-03) 3 സെപ്റ്റംബർ 1985  (39 വയസ്സ്) 3 0   വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ v    സ്വിറ്റ്സർലാന്റ്, 7 സെപ്റ്റംബർ 2010
GK ഫ്രാങ്ക് ഫീൽഡിംഗ് (1988-04-04) 4 ഏപ്രിൽ 1988  (36 വയസ്സ്) 0 0   ബ്ലാക്ബേൺ റോവേഴ്സ് v   ഹംഗറി, 11 ഓഗസ്റ്റ് 2010
GK ഡേവിഡ് ജെയിംസ് (1970-08-01) 1 ഓഗസ്റ്റ് 1970  (54 വയസ്സ്) 53 0   ബ്രിസ്റ്റോൾ സിറ്റി 2010 ഫിഫ ലോകകപ്പ്
DF ഗ്ലെൻ ജോൺസൺ (1984-08-23) 23 ഓഗസ്റ്റ് 1984  (40 വയസ്സ്) 30 1   ലിവർപൂൾ v   മോണ്ടിനെഗ്രോ, 12 ഒക്ടോബർ 2010
DF മാത്യു അപ്സൺ (1979-04-18) 18 ഏപ്രിൽ 1979  (45 വയസ്സ്) 21 2   വെസ്റ്റ്‌ഹാം യുണൈറ്റഡ് v    സ്വിറ്റ്സർലാന്റ്, 7 സെപ്റ്റംബർ 2010
DF മൈക്കിൾ ഡോസൺ (1983-11-18) 18 നവംബർ 1983  (41 വയസ്സ്) 2 0   ടോട്ടനം ഹോട്ട്സ്പർ v    സ്വിറ്റ്സർലാന്റ്, 7 സെപ്റ്റംബർ 2010
DF ജേമി കാരഗർ (1978-01-28) 28 ജനുവരി 1978  (46 വയസ്സ്) 38 0   ലിവർപൂൾ 2010 FIFA World Cup
DF ലെഡ്‌ലി കിങ്ങ് (1980-10-12) 12 ഒക്ടോബർ 1980  (44 വയസ്സ്) 21 2   ടോട്ടനം ഹോട്ട്സ്പർ 2010 FIFA World Cup
DF ലെയ്റ്റൺ ബെയ്ൻസ് (1984-12-11) 11 ഡിസംബർ 1984  (40 വയസ്സ്) 2 0   എവർട്ടൺ 2010 FIFA World Cup preliminary squad
DF റയാൻ ഷോക്രോസ് (1987-10-04) 4 ഒക്ടോബർ 1987  (37 വയസ്സ്) 0 0   സ്റ്റോക്ക് സിറ്റി v   ഈജിപ്ത്, 3 മാർച്ച് 2010
MF Joe Cole (1981-11-08) 8 നവംബർ 1981  (43 വയസ്സ്) 56 10   Liverpool v   മോണ്ടിനെഗ്രോ, 12 October 2010
MF Stewart Downing (1984-07-22) 22 ജൂലൈ 1984  (40 വയസ്സ്) 23 0   Aston Villa v   മോണ്ടിനെഗ്രോ, 12 October 2010
MF Tom Huddlestone (1986-12-28) 28 ഡിസംബർ 1986  (37 വയസ്സ്) 3 0   Tottenham Hotspur v   മോണ്ടിനെഗ്രോ, 12 October 2010
MF Shaun Wright-Phillips (1981-10-25) 25 ഒക്ടോബർ 1981  (43 വയസ്സ്) 36 6   Manchester City v   മോണ്ടിനെഗ്രോ, 12 October 2010
MF Aaron Lennon (1987-04-16) 16 ഏപ്രിൽ 1987  (37 വയസ്സ്) 19 0   Tottenham Hotspur v   മോണ്ടിനെഗ്രോ, 12 October 2010
MF Michael Carrick (1981-07-28) 28 ജൂലൈ 1981  (43 വയസ്സ്) 22 0   Manchester United v    സ്വിറ്റ്സർലാന്റ്, 7 September 2010
MF Frank Lampard (1978-06-20) 20 ജൂൺ 1978  (46 വയസ്സ്) 83 20   Chelsea v   ഹംഗറി, 11 August 2010
MF Scott Parker (1980-10-13) 13 ഒക്ടോബർ 1980  (44 വയസ്സ്) 3 0   West Ham United 2010 FIFA World Cup preliminary squad
MF David Beckham (1975-05-02) 2 മേയ് 1975  (49 വയസ്സ്) 115 17   Los Angeles Galaxy v   ഈജിപ്ത്, 3 March 2010
FW Darren Bent (1984-02-06) 6 ഫെബ്രുവരി 1984  (40 വയസ്സ്) 7 1   Sunderland v   മോണ്ടിനെഗ്രോ, 12 October 2010
FW Kevin Davies (1977-03-26) 26 മാർച്ച് 1977  (47 വയസ്സ്) 1 0   Bolton Wanderers v   മോണ്ടിനെഗ്രോ, 12 October 2010
FW Jermain Defoe (1982-10-07) 7 ഒക്ടോബർ 1982  (42 വയസ്സ്) 45 15   Tottenham Hotspur v    സ്വിറ്റ്സർലാന്റ്, 7 September 2010
FW Bobby Zamora (1981-01-16) 16 ജനുവരി 1981  (43 വയസ്സ്) 1 0   Fulham v   ഹംഗറി, 11 August 2010
  1. "England Match No. 1 – Scotland – 30 November 1872 – Match Summary and Report". englandfootballonline.com. Retrieved 22 October 2009.
  2. Owen Gibson (21 June 2010). "Rifts appear as players grow tired of Capello regime". The Guardian. Retrieved 3 July 2010.
  3. "FA faces Setanta cash shortfall". BBC News. 23 June 2009. Retrieved 23 February 2010.
  4. Owen Gibson (11 October 2009). "Meltdown averted as England match draws online audience of 500,000". The Guardian. Retrieved 23 February 2010.
  5. "England players pledge to donate wages to charity". WSN. 7 June 2009. Retrieved 23 February 2010.
  6. "England slump to worst World Cup ranking". BBC Sport. 13 July 2010. Retrieved 13 July 2010.
  7. "Looking forward to 2010–12". The FA. 1 July 2010. Retrieved 5 July 2010.
  8. UEFA.com (2010-10-12). "UEFA euro 2012: England-Montenegro".