ഒരു സിയറ ലിയോണിയൻ ക്രിയോൾ ഡോക്ടറും ഡോ ജോൺ ഫാരെൽ ഈസ്മോന്റെ അർദ്ധസഹോദരനുമായിരുന്നു ആൽബർട്ട് വിഗ്സ് ഈസ്മോൻ (1865 - 21 മെയ് 1921) . എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം മെഡിക്കൽ ഡോക്ടറായി യോഗ്യത നേടിയ സിയറ ലിയോണിലെ ആദ്യത്തെ ഗ്രൂപ്പിൽ ഈസ്‌മോനും ഉൾപ്പെടുന്നു.[1] സിയറ ലിയോണിലെ ഫ്രീടൗണിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായി മാറിയ അദ്ദേഹം വിപുലമായ സ്വകാര്യ പ്രാക്ടീസും നടത്തിയിരുന്നു.[2]

ആൽബർട്ട് വിഗ്സ് ഈസ്മോൻ
ജനനംആൽബർട്ട് വിഗ്സ് ഈസ്മോൻ
(1855-06-30)30 ജൂൺ 1855
ഫ്രീടൗൺ, സിയറ ലിയോൺ
മരണം21 മേയ് 1921(1921-05-21) (പ്രായം 65)
ഫ്രീടൗൺ, സിയറ ലിയോൺ
തൊഴിൽചീഫ് മെഡിക്കൽ ഓഫീസർ
ഭാഷഇംഗ്ലീഷ്
ദേശീയതബ്രിട്ടീഷ് പൌരത്വം,
വിദ്യാഭ്യാസംWesleyan Boy's High School, എഡിൻബർഗ് യൂണിവേഴ്സിറ്റി

പശ്ചാത്തലവും ആദ്യകാല ജീവിതവും തിരുത്തുക

ആൽബർട്ട് വിഗ്‌സ് ഈസ്‌മോൻ വാൾട്ടർ റിച്ചാർഡ് ഈസ്‌മോന്റെയും (1824-1883) ആധുനിക ഗിനിയയിൽ നിന്നുള്ള സുസുവായ മഹ് സെറായുടെയും മകനായി ജനിച്ചു. ആൽബർട്ട് ഈസ്മോന്റെ പിതാവ് ഫ്രീടൗണിലെ ലിറ്റിൽ ഈസ്റ്റ് സ്ട്രീറ്റിലെ ഒരു പ്രമുഖ നോവ സ്കോട്ടിയൻ സെറ്റിൽലർ ഈസ്മോൻ കുടുംബത്തിൽ പെട്ടയാളായിരുന്നു.[1] ഗോൾഡ് കോസ്റ്റിന്റെ ചീഫ് മെഡിക്കൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച ഡോ. ജോൺ ഫാരൽ ഈസ്‌മോന്റെ ഇളയ അർദ്ധസഹോദരനായിരുന്നു ആൽബർട്ട് വിഗ്‌സ് ഈസ്‌മോൻ.[1]

വിദ്യാഭ്യാസം തിരുത്തുക

ആൽബർട്ട് വിഗ്‌സ് ഈസ്‌മോൻ മെഡിസിൻ പഠിക്കാൻ എഡിൻബർഗ് സർവകലാശാലയിൽ ചേർന്നു. 1895-ൽ അദ്ദേഹം ഒന്നാം ക്ലാസ്സിൽ ബിരുദം നേടി.[1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 Gates, Professor Henry Louis Jr.; Akyeampong, Professor Emmanuel; Niven, Mr Steven J. (2012-02-02). Dictionary of African Biography (in ഇംഗ്ലീഷ്). OUP USA. ISBN 9780195382075.
  2. Adell Patton, Jr, Physicians, Colonial Racism, and Diaspora in West Africa, University Press of Florida, 1996, p. 176.
"https://ml.wikipedia.org/w/index.php?title=ആൽബർട്ട്_വിഗ്സ്_ഈസ്മോൻ&oldid=3848543" എന്ന താളിൽനിന്ന് ശേഖരിച്ചത്