ആൽബെർട് ഫ്രാൻസിസ് ബ്ലേക്കെഷ്ലി
ഒരു അമേരിക്കൻ സസ്യശാസ്ത്രജ്ഞനാണ് ആൽബർട്ട് ഫ്രാൻസിസ് ബ്ലേക്കെഷ്ലീ (നവംബർ 9, 1874 - നവംബർ 16, 1954). വിഷം നിറഞ്ഞ ജിംസൺവീഡ് സസ്യത്തെക്കുറിച്ചും ഫംഗസിന്റെ ലൈംഗികതയെക്കുറിച്ചും നടത്തിയ ഗവേഷണങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. ഫാർ ഈസ്റ്റ് പണ്ഡിതനായ ജോർജ്ജ് ഹബാർഡ് ബ്ലേക്കെഷ്ലീയുടെ സഹോദരനാണ് ഇദ്ദേഹം. 1902 ൽ ജർമ്മനിയിൽ ലീപ്സിഗ് സർവകലാശാലയിൽ പഠിച്ചു.
Albert Francis Blakeslee | |
---|---|
ജനനം | November 9, 1874 |
മരണം | November 16, 1954 | (aged 80)
ദേശീയത | American |
കലാലയം | Harvard University |
അറിയപ്പെടുന്നത് | jimsonweed |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | botanist |
സ്ഥാപനങ്ങൾ | Carnegie Institution |
രചയിതാവ് abbrev. (botany) | Blakeslee |
ന്യൂയോർക്കിലെ ജെനെസോയിൽ ജനിച്ച ബ്ലെയ്ക്ക്സ്ലി 1896 ൽ വെസ്ലിയൻ സർവകലാശാലയിൽനിന്ന് ബിരുദം നേടി. 1900 ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും 1904 ൽ ഡോക്ടറേറ്റും നേടി. 1904 മുതൽ 1906 വരെ ജർമ്മനിയിലെ ഹാലി-വിറ്റൻബർഗ് സർവകലാശാലയിലും അദ്ദേഹം പഠിച്ചു. [1]
ഡാറ്റുറ, ജിംസൺവീഡ്, ഗവേഷണം
തിരുത്തുകതന്റെ ജനിതക ഗവേഷണത്തിനായി ജിംസൺവീഡ് സസ്യത്തെ ഒരു മാതൃകാ ജീവിയായി ബ്ലേക്കെഷ്ലീ ഉപയോഗിച്ചു. ക്ലോച്ചിസൈൻ ഉപയോഗിച്ച് അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ ക്രോമസോമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ വിജയിച്ചു. ഇത്[2] കൃത്രിമ പോളിപ്ലോയിഡുകളും അനിയുപ്ലോയിഡുകളും നിർമ്മിക്കുന്നതിനെ സംബന്ധിച്ച് തുടർഗവേഷണങ്ങൾക്ക് ഒരു പുതിയ മേഖല തുറന്നുതന്നു. പോളിപ്ലോയ്ഡിയിലും ഒറ്റക്കുള്ള ക്രോമോസോമുകളിലും ഉള്ള ഫിനോടൈപ്പിക് ഇഫക്ടുകൾ പഠിക്കുന്നതിനുമുള്ള ഗവേഷണ മേഖല ഇത് തുറന്നു.
കരിയർ
തിരുത്തുകഅദ്ദേഹത്തിന്റെ ആദ്യത്തെ പ്രൊഫസർഷിപ്പ് കണക്റ്റിക്കട്ട് അഗ്രികൾച്ചറൽ കോളേജിലായിരുന്നു, ഇപ്പോൾ അത് കണക്റ്റിക്കട്ട് സർവകലാശാല എന്നറിയപ്പെടുന്നു. 1915 ൽ അദ്ദേഹത്തെ കാർനെഗീ ഇൻസ്റ്റിറ്റ്യൂഷൻ നിയമിച്ചു, ഒടുവിൽ അതിന്റെ ഡയറക്ടറായി. 1941 ൽ കാർനെഗീ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് വിരമിച്ച അദ്ദേഹം സ്മിത്ത് കോളേജിൽ പ്രൊഫസർഷിപ്പ് സ്വീകരിച്ച് അക്കാദമിയിലേക്ക് മടങ്ങി. അവിടെ അദ്ദേഹം ജിംസൺവീഡിനെക്കുറിച്ച് ഗവേഷണം നടത്തി.
തിരഞ്ഞെടുത്ത കൃതികൾ
തിരുത്തുക- Blakeslee, Albert Francis (1904). "Sexual reproduction in the Mucorineae". Proceedings of the American Academy of Arts and Sciences. 40 (4): 203–328. doi:10.2307/20021962. JSTOR 20021962.
- Blakeslee, A. F. (1904). "Zygospore formation a sexual process". Science. Series 2. 19 (492): 864–866. Bibcode:1904Sci....19..864B. doi:10.1126/science.19.492.864. PMID 17812855.
- Blakeslee, A. F. (1905). "Two conidia-bearing fungi". Botanical Gazette. 40 (3): 161–170. doi:10.1086/328664.
- "Zygospore germinations in the Mucorinae". Annales Mycologici. 4 (1): 1–28. 1906.
- Blakeslee, A. F. (1906). "Zygospores and sexual strains in the common bread mould, Rhizopus nigricans". Science. Series 2. 24 (604): 118–222. Bibcode:1906Sci....24..118B. doi:10.1126/science.24.604.118. PMID 17772189.
- "New England trees in winter". Bulletin of the Storrs Experimental Station. 69: 307–578. 1911.
- "Conjugation in the heterogamic genus Zygorhynchus". Mycologische Centralblatt. 2: 241–244, plates 1–2. 1913.
- Trees in winter. Their study, planting, care and identification. New York: Macmillan Company. 1913.
- Blakeslee, A.F.; Avery, B.T. (1919). "Mutations in the Jimson weed". Journal of Heredity. 10 (3): 111–120. doi:10.1093/oxfordjournals.jhered.a101893.
- Blakeslee, A.F.; Warmke, H.E. (1938). Size of Seed and Other Criteria of Polyploids.
- Warmke, H.E.; Blakeslee, A.F. (1939). "Sex Mechanism In Polyploids Of Melandrium". Science. 89 (2313): 391–392. Bibcode:1939Sci....89..391W. doi:10.1126/science.89.2313.391. PMID 17742784.
- Blakeslee, A.F. (1941). The Induction of Polyploids and Their Genetic Significance.
അവലംബങ്ങൾ
തിരുത്തുക- ↑ Stafleu, F.A.; Cowan, R.S. (1976–1988). Taxonomic literature: A selective guide to botanical publications and collections with dates, commentaries and types. Second Edition. Utrecht: Bohn, Scheltema and Holkema; Available online through Smithsonian Institution Libraries.
- ↑ Avery, A.G. (1959). Blakeslee: the genus Datura. New York: Ronald Press Co.
- ബ്ലേക്ക്സ്ലീ, ആൽബർട്ട് ഫ്രാൻസിസ് (2005) എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഓൺലൈനിൽ നിന്ന് ഡിസംബർ 1, 2005 ന് ശേഖരിച്ചത്
- ന്യൂ ഇംഗ്ലണ്ടിൽ ആരാണ്, 1909, പേ. 115. Google പുസ്തക തിരയലിൽ നിന്ന്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Edmund Ware Sinnott (1959). Albert Francis Blakeslee 1874–1954: a Biographical Memoir (PDF). National Academy of Sciences.