കീഴൂട്ട് ആർ. മാധവൻ നായർ

(ആർ.എം. നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ പത്രപ്രവർത്തകനായിരുന്നു കീഴൂട്ട് ആർ. മാധവൻ നായർ. ഇദ്ദേഹത്തിന് പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്

ജീവിതരേഖ തിരുത്തുക

അഞ്ചൽ പനയഞ്ചേരി കീഴൂട്ട് കുടുബാംഗമാണ് ഇദ്ദേഹം. ഉദ്യോഗസ്ഥനാകുന്നതിനായി ചെറുപ്പത്തിലേ നാടുവിട്ട മാധവൻ നായർ 1923-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ തിരുവനന്തപുരം ലേഖകനായിപത്രപ്രവർത്തനം ആരംഭിച്ചു. ഡൽഹിയിൽ റേയ്സ് വീക്കിലി എഡിറ്റർ, ഏ.പി.ഐ. ന്യൂസ് എഡിറ്റർ, ലക്നൗവിൽ 'പൈനിയർ' അസിസ്റ്റന്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ സ്പോർട്ട്സ് കൗൺസിൽ മെമ്പർ;ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് മെമ്പർ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിക്കുകയുണ്ടായി. 'ദി വീക്ക്' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിട്ടുണ്ട്[1]

1984-ൽ ചണ്ഡീഗഡിലെ സ്വവസതിയിൽ വച്ച് നിര്യാതനായി. മുൻ സേലം അസി;കലക്ടറും എം.പി.ഇ.ഡി ചെയർമാനുമായ ശ്രീമതി ലീനാ നായർ ഇദ്ദേഹത്തിന്റെ ദത്തപുത്രിയാണ്. [2]

പുരസ്കാരം തിരുത്തുക

അവലംബം തിരുത്തുക

  1. താരകം2007 information bureau publication kochi, പേജ് നം; 12
  2. ഒരുതുള്ളി വെളിച്ചം ,ഡോ. പി വിനയചന്ദ്രൻ, ആഷാ ബുക്സ്, മെയ്1994,പേജ് നം;56
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-25. Retrieved 2012-10-07.


അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കീഴൂട്ട്_ആർ._മാധവൻ_നായർ&oldid=3628473" എന്ന താളിൽനിന്ന് ശേഖരിച്ചത്