ആലപ്പി ക്രിക്കറ്റ് കൗൺസിൽ

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്റ് സംഘടനകളിൽ ഒന്നാണ് ആലപ്പുഴ കേന്ദ്രീ്കരിച്ച് പ്രവർത്തിക്കുന്ന ആലപ്പി ക്രിക്കറ്റ് കൗൺസിൽ (Alleppey Cricket Council )ACC. 2016 ൽ രൂപീകരിച്ച ആലപ്പി ക്രിക്കറ്റ് കൗൺസിൽ ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് മേഖലയിലെ ഏറ്റവും പ്രധാന സംഘടനകളിൽ ഒന്നായി മാറി.

ആലപ്പുഴ ജില്ലയിലെ വിവിധ ക്രിക്കറ്റ് ക്ലബ്ബുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 50 പേരടങ്ങുന്നതാണ് ജനറൽ ബോഡി.

12 പേരടങ്ങുന്ന ബോർഡ് ഓഫ് കൗൺസിലാണ് ഭരണസമിതി.

ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവയാണ് പ്രധാന തസ്തികകൾ. 2 വർഷമാണ് ഭരണസമിതിയുടെ കാലാവധി.

ഇൻഡ്യയിലെ ഏറ്റവും പ്രമുഖമായ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പായ ഐ.പി.എൽ (IPL) ന്റെ മാതൃകയിൽ കേരളത്തിൽ ആദ്യമായി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത് ACC യാണ്.

ആലപ്പി ക്രിക്കറ്റ് കൗൺസിലിന്റെ (എ.സി.സി) ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ട് സീസണുകളിലായി വിജയകരമായി സംഘടിപ്പിച്ചു വരുന്ന ക്രിക്കറ്റ് ചാമ്പ്യൻഷിപ്പാണ്‌ എ.പി.എൽ (ആലപ്പി പ്രീമിയർ ലീഗ്)

ആലപ്പുഴയിലെ ക്രിക്കറ്റ് മേഖലയിലെ വളർന്നുവരുന്ന തലമുറയ്‌ക്ക് പ്രൊഫഷണൽ രീതിയിൽ ക്രിക്കറ്റ്‌ കളിക്കുന്നതിനും അവസരമൊരുക്കി അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരുന്നതിനും ആലപ്പി ക്രിക്കറ്റ്‌ കൗൺസിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ്‌ ആലപ്പി പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പ്‌. (എ.പി.എൽ).

 ആലപ്പുഴ ജില്ലയിലെ 300 ൽ പരം ക്രിക്കറ്റ്‌ താരങ്ങളിൽ നിന്നും IPL മാതൃകയിൽ താരലേലം (Player Auction)  വഴി കണ്ടെത്തിയ 160 താരങ്ങൾ ഉൾപ്പെട്ട 10 ടീമുകളാണ്‌ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത്.  

20 മത്സരങ്ങളിലുള്ള ഗ്രൂപ്പ് ഘട്ടത്തിൽ മുന്നിലെത്തുന്ന നാലുടീമുകൾ പ്ളേ ഓഫിലേക്ക് കടക്കും. രണ്ട് ക്വാളിഫയറുകളും ഒരു എലിമിനേറ്റർ ഫൈനലും ഉൾപ്പെടെ നാല്‌ മത്സരങ്ങളാണ്‌ പ്ളേ ഓഫിലുള്ളത്.