ആയിരം ദ്വിപുകളിലെ ഏറ്റവും ചെറിയ ദ്വീപിൽ നിന്നുമുള്ള അസ്തമയം

പൂർവ യു.എസ്സിനും കാനഡയ്ക്കും മധ്യേ, സെന്റ് ലോറൻസ് നദിയിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹത്തെയാണ് ആയിരം ദ്വീപുകൾ എന്നു പറയുന്നത്. ആകൃതിയിലും വലിപ്പത്തിലും വ്യത്യസ്തത പ്രകടിപ്പിക്കുന്ന 1500-ഓളം ദ്വീപുകൾ ഉൾപ്പെട്ട ഈ ദ്വീപസമൂഹത്തിലെ പകുതിയിലധികം ദ്വീപുകളും കാനഡയുടെ ഭാഗമാണ്. ഏകദേശം 32 കി.മീ. നീളവും 127 ച.കി.മീ. വിസ്തൃതിയുമുള്ള വൂൾഫ് ഐലൻഡ് ആണ് ഏറ്റവും വലിയ ദ്വീപ്; [1]

  • ഹോവ്(Howe) [2]
  • വെലസ്ലി (Welleslu)
  • ഗ്രിൻഡ്‌സ്റ്റോൺ (Grindstone)[3]

എന്നിവ മറ്റു പ്രധാന ദ്വീപുകളും.

മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ വേനൽക്കാലവും തൌസൻഡ് ഐലൻഡ്സിനെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു. ഓണ്ടറിയോ തടാകത്തിൽനിന്ന് സെന്റ് ലോറൻസ് നദി പുറത്തേക്കു പ്രവഹിക്കുന്ന ഭാഗത്താണ് ദ്വീപുകളുടെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. ഒരു ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ഈ ദ്വീപസമൂഹത്തിൽ വേനൽക്കാല സുഖവാസകേന്ദ്രങ്ങൾ, നവീന ഭക്ഷണശാലകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നു. വിസ്തൃതി കൂടിയ ദ്വീപുകളിൽ വിനോദസഞ്ചാരികൾക്കുവേണ്ടി കളിസ്ഥലങ്ങളും ചെറുഭവനങ്ങൾ മുതൽ കൊട്ടാരസദൃശമായ മന്ദിരങ്ങൾ വരെയും നിർമിച്ചിരിക്കുന്നു. ഈ ദ്വീപസമൂഹത്തിലെ 17 ദ്വീപുകളെ ഉൾപ്പെടുത്തിയാണ് സെന്റ് ലോറൻസ് ദേശീയ ഉദ്യാനത്തിന് രൂപംനൽകിയിട്ടുള്ളത്.

ആയിരം ദ്വീപുകളിലെ ചിത്രങ്ങൾതിരുത്തുക

അവലംബതിരുത്തുക

  1. http://www.tripadvisor.com/Travel-g154992-d145993/Kingston:Ontario:Wolfe.Island.html Wolfe Island, is in fact not only one of the Thousand Islands, it is the largest of the Thousand Islands
  2. http://freepages.genealogy.rootsweb.ancestry.com/~theislands/howeisland.html Howe Island is located in Lake Ontario, east of Wolfe Island. It is south of about midway between Kingston and Gananoque.
  3. http://grindstoneisland.org/history/?page_id=40 Grindstone Island is the fourth largest of the Thousand Islands in the St. Lawrence River and the second largest American island.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൗസൻഡ് ഐലൻഡ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആയിരം_ദ്വീപുകൾ&oldid=2458523" എന്ന താളിൽനിന്ന് ശേഖരിച്ചത്