ഒരു രാജ്യത്തിനുള്ളിൽ നടത്തുന്ന സാധനങ്ങളുടെ കൈമാറ്റത്തെയാണ് ആഭ്യന്തരകച്ചവടം എന്ന് പറയുന്നത് .ഒരു രാജ്യത്ത് ഉല്പാദിത കേന്ദ്രങ്ങളിൽനിന്ന് ചരക്കുകൾ ആവശ്യമായ മറ്റു സ്ഥലങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആഭ്യന്തരകച്ചവടം മൂലം സാധിക്കുന്നു .ഇതുവഴി വിലസുസ്ഥിരത കൈവരിക്കാനായിക്കഴിയും .രാജ്യത്തിനകത്ത് സാധനങ്ങൾ തുല്യമായ അളവിൽ എല്ലായിടത്തും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം .ആഭ്യന്തരകച്ചവടത്തിൽ അതത് രാജ്യത്തെ നാണയത്തിലാണ് പണം നൽകേണ്ടത് .ആഭ്യന്തരകച്ചവടം രണ്ടു വിധമുണ്ട്.

  1. മൊത്തക്കച്ചവടം
  2. ചില്ലറക്കച്ചവടം

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആഭ്യന്തരകച്ചവടം&oldid=3624317" എന്ന താളിൽനിന്ന് ശേഖരിച്ചത്