മലയാളം തമിഴ് ചലച്ചിത്രസംവിധായകനായിരുന്നു ആന്റണി മിത്രദാസ്. ഒരു സിംഹള ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഡോക്ടർ അനിലാനന്ദിന്റെയും ശ്രീമതി മാധാവച്ചി അമ്മാളിന്റെയും മകനായി 1930 നവംബർ 3-ന് മധുരയിൽ ജനിച്ചു. മദിരാശി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ. ബിരുദം കരസ്ഥമാക്കി.[1] ദയാളൻ എന്ന തമിഴ് ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. നസീറിനെ നായകനാക്കി സംവിധാനം ചെയ്ത അവകാശി വൻവിജയമായിരുന്നു. കൂടാതെ ബാല്യകാല സഖി, ഹരിശ്ചന്ദ്ര എന്നീ മലയാളചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ : എലിസബത്ത്

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആന്റണി_മിത്രദാസ്&oldid=3968816" എന്ന താളിൽനിന്ന് ശേഖരിച്ചത്