ഒരു വനമേഖലയിൽനിന്നും മറ്റൊരു വനമേഖലയിലേക്കുള്ള കാട്ടാനകളുടെ പരമ്പരാഗത സഞ്ചാര മാർഗങ്ങളാണ് ആനത്താരകൾ എന്നറിയപ്പെടുന്നത്. എന്നാൽ വൻതോതിലുള്ള വനനശീകരണം മൂലം ഇത്തരം ആനത്താരകൾ നശിക്കുകയും തുടർന്ന് ഇവിടങ്ങളിൽ രൂപംകൊണ്ട ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങി കൃഷിയും വീടുകളും നശിപ്പിക്കപ്പെടുകയും ചിലപ്പോഴെങ്കിലും മനുഷ്യ ജീവൻ നഷപ്പെടുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഇത്തരത്തിലുള്ള മനുഷ്യ–ആന സംഘർഷം ലഘൂകരിക്കുന്നതിനായി വന്യജീവി വിദഗ്ദ്ധർ ആനത്താര പദ്ധതികൾ ശുപാർശ ചെയ്യുകയുണ്ടായി.

ആനത്താര പദ്ധതികൾതിരുത്തുക

വംശനാശ ഭീഷണി നേരിടുന്ന കാട്ടാനകളുടെ സംരക്ഷണത്തിനായി അവയുടെ പരമ്പരാഗത സഞ്ചാര മാർഗങ്ങൾ പുനർ നിർമ്മിക്കുന്നതിനായി ആസൂത്രണം ചെയ്തതാണ് ആനത്താര പദ്ധതികൾ. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 138 ആനത്താര പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.[1] നിരവധി സർക്കാറിതര വന്യജീവി സംരക്ഷണ, ഗവേഷണ സംഘടനകളുടെ സഹായത്തോടെയാണ് ഈ പദ്ധതികൾ നടപ്പിലാക്കി വരുന്നത്.[2] [3] ഭൂമി ഏറ്റെടുക്കലും ആനത്താരകളിലെ കുടംബങ്ങളെ മാറ്റിപാർപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി പ്രതിക്ഷേധങ്ങളും നടന്നു വരുന്നു. [4] കേരളത്തിൽ 12 ആനത്താര പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് [5]

കൂടുതൽ വായനക്ക്തിരുത്തുക

അവലംബംതിരുത്തുക

  1. http://www.moef.nic.in/sites/default/files/ecorridors_glance.pdf
  2. http://www.worldlandtrust.org/projects/india
  3. http://www.sanctuaryasia.com/magazines/cover-story/6830-right-of-passage-elephant-corridors-of-india.html
  4. http://www.downtoearth.org.in/coverage/whose-corridor-is-it-38297
  5. http://www.moef.nic.in/sites/default/files/ecorridors_glance.pdf
"https://ml.wikipedia.org/w/index.php?title=ആനത്താര&oldid=3210480" എന്ന താളിൽനിന്ന് ശേഖരിച്ചത്