ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തം

ആധുനിക മലയാളം ഭാഷയുടെ ഉല്പത്തിയിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി വാദങ്ങളും അഭ്യൂഹങ്ങളും സിദ്ധാന്തങ്ങളും അനവധി വാദ പക്ഷക്കാരും നിലകൊള്ളുന്നുണ്ട്.

ഇത് ദ്രാവിഡഭാഷ എന്ന നിലയിൽ നിന്നുകൊണ്ടുള്ള കാഴ്ചപ്പാട് മാത്രമാണ്. മലയാളം ഭാഷയെ ദ്രാവിഡം,ആദി,മലയാളം മുതലായ വാക്കിനാൽ വിശേഷിപ്പിക്കേണ്ടതില്ല, "ഭാഷ പരിണാമം" എന്നതാണ് ഉത്തമം.

മലയാള ഭാഷയുടെ ആദിരൂപം

പൂർവ്വദ്രാവിഡ (മൂലദ്രാവിഡ) ഭാഷയ്ക്ക് സംഭവിച്ച ഘട്ടങ്ങളായുള്ള വികാസ പരിണാമത്തിലൂന്നി മലയാളഭാഷ ഉത്ഭവിച്ചു എന്ന വാദമാണ് ആദിദ്രാവിഡം ഭാഷാപരിണാമസിദ്ധാന്തം. ഈ സിദ്ധാന്തം സ്വതന്ത്രഭാഷാവാദത്തോട് കൂടുതൽ സാമ്യം പുലർത്തുന്ന ഒന്നാണ് എങ്കിലും മലയാളം തമിഴിന്റ പുത്രിയോ സഹോദരിയോ അല്ലാ എന്ന് തെളിയിക്കുന്നു.

ആദ്യം തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട മൂന്ന് ഘടകങ്ങളും ഒരു നിഗമനവും പറഞ്ഞുകൊള്ളുന്നു.

 • മലയാളം തമിഴിൽ നിന്ന് വന്നതാണ് എന്ന് വിശ്വസിക്കുന്നു എങ്കിൽ 9-ാം നൂറ്റാണ്ട് വരെയുള്ള തമിഴ് സാഹിത്യാവകാശങ്ങൾ തുല്യമായി മലയളത്തിന് അവകാശപ്പെട്ടതും, തമിഴിനെക്കാൽ പദ സംഹാരത്താലും ഉപയോഗത്തിലും മൂല ദ്രാവിഡ സ്വഭാവം കൂടുതലായി നില നിൽക്കുന്നതും കൃത്യമായ ഉച്ചാരണവും കാഴ്ചവയ്ക്കുന്ന ആദിഭാഷ മലയാളം മാത്രം ആകുന്നു.
 • ഇന്ത്യൻ ഭാഷകൾ എല്ലാം സംസ്‌കൃതത്തിൽ നിന്നും വന്നിട്ട് ഉള്ളത് ആയതിനാലും മലയാളത്തിന്റെ സംസ്‌കൃതം ഇഴുകിച്ചേർന്ന് വേർതിരിക്കാനാവാത്ത അവസ്ഥയും എടുത്ത് പറയുമ്പോൾ, "ആര്യന്മാരുടെ കടന്നുവരവ്" കൃത്യമ കഥയാകുബോൾ സംസ്കൃതം 5000 മുതൽ 9000 ൽ ഏറെ വർഷങ്ങൾ പഴക്കം ചെന്ന ഭാഷ എന്നതിൻ്റെ അടിസ്ഥാനത്തിൽ എ.ഡി 6ആം നൂറ്റാണ്ടിൽ തമിഴ് ഭാഷയിൽ സംസ്കൃതം കൂടി ചേരേണ്ടതിൻ്റെയോ മലയാളത്തിൽ പ്രത്യേകം സംസ്കൃതം കൂട്ടി ചേർക്കണ്ടതിൻ്റെയോ ആവശ്യവുമില്ല മലയാളത്തിന് കൂടുതൽ കാലപ്പഴക്കം എടുത്ത് പറയാവുന്നതുമാണ്.
 • യാഥാർത്ഥത്തിൽ ഭാരതത്തിലെ മുഴുവൻ പ്രദേശങ്ങളിലും പുരാതന കാലത്ത് വേദം അറിയുന്നവരും പ്രാവീണ്യമുള്ളവരും സംസ്കൃതം ഉപയോഗിക്കുകയും സാധാരണ ജനങ്ങൾ പ്രാകൃതം ഉപയോഗിക്കുകയും ചെയ്തു.

സംസ്കൃതം വൃത്താടിസ്ഥാന സാഹിത്യ ഭാഷമാത്രവും കേരളദേശത്തിൽ നിലനിന്ന പ്രാകൃതഭാഷ സാഹിത്യ ഭാഷകളായ തമിഴ്, സംസ്കൃതം ഇവ വ്യാപകമായി വ്യവഹരിച്ച് പരിവർത്തന വിധേയമായ് പ്രാകൃത മലയാളം ആയി മാറി. ലോകത്തിൽ നിലവിലുള്ള ഒരേഒരു ഉത്തമഭാഷ മലയാളമാണ് " ഒരു ആശയം പ്രകൃതിദത്തമായി എഴുതുവാനും ആശയം, ശബ്ദം,ധ്വനിഭേതം കൂടാതെ വായിക്കുവാനും "സാധിക്കുന്ന ഭാഷ.

മലയാളം ലിപിയിൽ എഴുത്ത്

ഇന്ത്യയിലെ 22 ഔദോഗിക ഭാഷകളിൽ നിന്ന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച അഞ്ചാ(5)മത്തെ ഭാഷയാണ് "'മലയാളം'". ഈ ഭാഷ ബ്രഹ്മിലിപി ,ഗ്രന്ഥലിപി ,വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പരമ്പരാഗത ലിപി രീതിയിൽ പൂർവ്വകാലത്തും നവലോകത്തിൽ മലയാളം സ്വന്തം ലിപിയിലും ഇംഗ്ലീഷ് ലിപികളിലും എഴുതി പോരുന്നു.

ആദിദ്രാവിഡ ഭാഷാ ശാഖകൾ

മൂലദ്രാവിഡാ ഭഷ എപ്രകാരമാണ് പരിവർത്തനത്തിന് വിദേയമായി മലയാളം ഭാഷയായി മാറിയത് എന്നത് തെളിവ് സഹിതം യുക്തിപരമായി തെളിയിക്കാൻ ഈ സിദ്ധാന്തത്തിലുടെ ശ്രമിക്കുന്നു.

അഞ്ച് പ്രധാനസിദ്ധാന്തങ്ങൾതിരുത്തുക

മലായാള ഭാഷയുടെ ഉല്പത്തിയെ സംബന്ധിക്കുന്ന തർക്കങ്ങളും സിദ്ധാന്തങ്ങളും ഇന്നും അവതരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവയിൽ അഞ്ച് പ്രധാന സിദ്ധാന്തങ്ങൾ ഇവയാണ്.

ഇവയുടെ ഉള്ളടക്കം ചുരുക്കത്തിൽ ഒന്ന് നോക്കാം.

 • ഉപഭാഷാ വാദം

മലയാളം തമിഴിന്റെ ഒരു ഉപഭാഷാ അഥവാ തമിഴിൽ നിന്നും ജന്മം കൊണ്ട ഭാഷാ എന്നാണ് നീരുപിക്കുന്നത്. തത് പ്രകാരം മലയാളം തമിഴിന്റെ പുത്രിആവുന്നു. ഇപ്രകാരം ദ്രാവിഡ ഭാഷയായ തമിഴ്പോലെ "ഐ"കാരമോ വൃത്തബന്ധമോ അക്ഷര സാമ്യമോ നിലനിർത്തിയിരിക്കണം. 30 അക്ഷരങ്ങൾ തന്നെ ആയിരിക്കണം മലയാളത്തിലും ദ്രാവിഡ ഭാഷകളായ തെലുങ്ക്,കന്നട,തുളു മുതലായ ഭാഷകൾ എല്ലാം തന്നെ 50ൽ പരം അക്ഷരങ്ങൾ നിലകൊള്ളുന്ന ഒന്നാണ് എന്ന വസ്തുത വിസ്മരിക്കരുത്. എന്തുകൊണ്ട് തമിഴിൽ അതിക അക്ഷരങ്ങൾ നീക്കം ചെയ്ത് ശുദ്ധീകരിച്ചതായിക്കൂടാ, മറ്റ് ദ്രാവിഡ ഭാഷകൾ പോലെ തന്നെ 50 ൽ അധികം അക്ഷരം നിലനിൽക്കുന്ന മലയാളം തമിഴിന്റെ ഉപഭാഷാ വാദത്തിൽ നിന്നും മുക്തമാണ്. അല്ലാത്ത പക്ഷം തെലുഗ്,കന്നട,തുളു ഭാഷകളും തമിഴിന്റെ ഉപഭാഷ മാത്രം ആയിരിക്കണം.

 • പൂർവ്വ തമിഴ്മലയാള വാദം

ഈ വാദ പ്രകാരം തെലുഗ് കന്നട ഭാഷകൾ വേർപ്പെട്ടതിന് ശേഷം തമിഴ്മലയാളം എന്ന ഭാഷ നിലനിന്നിരുന്നതായും അതിൽ നിന്നും മലയാളം വികസിച്ചെന്നുമാണ്.ഈ വാദം കൂടുതൽ വിശ്വാസയോഗ്യം ആണ് എങ്കിലും തെലുഗ് കന്നട വേർപെടാനുണ്ടായ കാരണം പറയുന്നുമില്ല, ആ ഭാഷകളുടെ വലിയ സ്വഭാവങ്ങൾ ഇന്ന് മലയാളത്തിലോ തമിഴിലോ ഒരേ പോലെ കാണുന്നുമില്ല എന്ന വസ്തുത പരിശോധിക്കേണ്ടതാണ്.കൂടാതെ "'തമിഴ്മലയാളം'" ഭാഷയുടെ സ്വഭാവം തമിഴി നോടാണോ മലയാളത്തോടാണോ സാമ്യം പുലർത്തിയിരുന്നത് എന്നതിന്റെയും തെളിവുകൾ വിരളമാണ്.മലയാള തമിഴ് ഭാഷകളുടെ സാമ്യത മാത്രം നിലനിർത്തി ഇപ്രകാരമൊരു നിഗമനത്തിൽ എത്തിച്ചേരുന്നത് അപകടമാണ്.

 • മിശ്രഭാഷാ വാദം

ഈ വാദപ്രകാരം മലയാളം തമിഴ്സംസ്ക്യതത്തിന്റെ കുട്ടി ആയിരിക്കണം.ചെന്തമിഴും സംസ്ക്യതവും കൂടി കലർന്ന് മലയാളം ഉണ്ടായി എന്ന വാദമാണിത്. സംസ്ക്യതവും തമിഴും രണ്ട് ഗോത്രത്തിൽപ്പെട്ടവയും രണ്ട് സ്വഭാവം പ്രകടിപ്പിക്കുന്നവയും ആണ് ഇവ തമ്മിൽ ചേർന്നാൽ മണിപ്രവാളം എന്ന കൃതി ഉണ്ടാവുക മാത്രമെ സംഭവിക്കു മലയാളഭാഷ ഉണ്ടാവില്ല. ഇപ്രകാരം നടക്കുമായിരുന്നെങ്കിൽ ഇന്നത്തെ ചെന്തമിഴിൽ സംസ്കൃതം കലർത്തി ഉപയോഗിക്കുബോൾ മലയാളം ഭാഷയായി അത് മാറണം. കൂടുതൽ വ്യക്തമാക്കി പറഞ്ഞാൽ തുളു, തമിഴ്, തെലുഗ്, കന്നട ഭാഷകളിൽ ഒന്നിലും തന്നെ സംസ്കൃതം കലർന്നുന്നാൽ അത് മലയാളം ആകുന്നില്ല കേവലം ഭാഷാ മണിപ്രവാളങ്ങൾ മാത്രം ആകുന്നു.

 • സംസ്ക്യതജന്യ വാദം

ഈ വാദം പ്രകാരം സംസ്‌കൃതം ദേവഭാഷയും എല്ലാഭാഷകളുടേയും മൂലഭാഷയും കൂടി ആവുന്നു. മറ്റ് ലോകഭാഷകളെേ പോലെ സംസ്കൃതത്തിൽ നിന്നും കാലഭേദത്താൽ മലയാളം ഉത്ഭവിച്ചു എന്ന് കരുതണം. ഇത് തെളിയിക്കാനും തക്കതായ തെളിവുകൾ ഇല്ല എന്നത് മാത്രം അല്ല, ദ്രാവിഡ ഭാഷകളിൽ തമിഴ് ഒഴികെ എല്ലാ ഭാഷകളും സംസ്ക്യത ബന്ധം പുലർത്തുന്നവയാണ്.സംസ്ക്യതത്തോട് ഭാഷക്ക് ഉള്ള ബന്ധം മാത്രം കണക്കിലെടുത്ത് ഈ വാദത്തെ പിന്തുണക്കാൻ സാധിക്കില്ല.മാത്രമല്ല പ്രാകൃതം എന്ന ഭാഷ സംസ്കരിച്ച് പ്രാകൃതത്തിൽ നിന്നുമാണ് സംസ്കൃതം രുപം കൊണ്ടത്.ഈ വസ്തുത പ്രകാരം സംസ്കൃതത്തിന്റെ മൂലം പ്രാകൃതമാണ് കുടാതെ ഒരു കാലത്ത് ഇന്ത്യ മൊത്തം വ്യാപരിച്ചുനിന്ന പ്രകൃത അംശമാണ് എല്ലാ ഭാഷകളിലും ഉൾകൊണ്ടിരിക്കുന്നത് അല്ലാതെ സംസ്ക്യത അംശം അല്ല. പിൽകാലത്ത് തത്ത്വ്യക്തിത്തത്തിനായി തമിഴിൽ നിന്നും സംസ്കൃതം പദങ്ങളും വാക്കുകളും പ്രയോഗങ്ങളും നിരസ്സിച്ച് തമിഴ് സംസ്കൃതത്തിൽ നിന്നും ഭ്രഷ്ടനായതാണ് എന്ന വാദം നിലനിൽക്കുന്നതും മറുക്കാനാവില്ല. ഇന്നും തമിഴിൽ നിലകൊള്ളുന്ന സംസ്കൃത വാക്കുകളും തൊൽകാപ്പിയും ഇതിന് തെളിവാണ്. ഈ വാദം ശരിയാണ് എങ്കിൽ തമിഴും സംസ്ക്യത ജന്യമാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

 • സ്യതന്ത്രഭാഷ വാദം

ഈ വാദ പ്രകാരം മലയാളം തമിഴിന്റെ ഒരു ഉപശാഖയോ സംസ്ക്യതത്തിന്റെ പുത്രിയോ അല്ല മറിച്ച് പുർവ്വ ദ്രാവിഡകാലം തൊട്ടെ സ്വതന്ത്രമായി നിലകൊണ്ട് വളർന്ന് വന്നപൂർവ്വ ദ്രാവിഡഭാഷയായി കണക്കാക്കപ്പെടുന്നു. ഈ വാദം കൂടുതൽ വിശ്വാസയോഗ്യമാണ്.കൂടാതെ ഇത് തെറ്റാണന്ന് സമർത്ഥിക്കാൻ പോകുന്ന തെളിവുകൾ പ്രാപ്തമായിട്ടുമില്ല.

മുതലായ വാദഗദികൾ എല്ലാം തന്നെ വായിക്കുന്ന ആളുകളെ ചിന്താനുക്തൻ ആക്കാൻ പോകുന്നവയാണ്. ഇവയിലെല്ലാം പാതി സത്യവും പാതി അസത്യവും ഒളിഞ്ഞിരിക്കുന്നു.മലയാള ഭാഷയുടെ ഉല്പത്തിയുടെ വാസ്തവം അംഗീകരിക്കാനും സമ്മതിക്കാനുമുള്ള ഗവേഷകരുടെ വാശിയാണ് ഒരു തരത്തിൽ പറഞ്ഞാൽ സത്യം മറക്കാനുള്ള കാരണം. ഗവേഷകർ നടത്തിയ നിരവധി അന്വേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയുമുള്ള തെളിവുകൾ സുചിപ്പിക്കുന്നത് ഏകദേശം ഒബതാം (9)ശതകത്തോടു കൂടി ആധുനിക മലയാളഭാഷ ഉത്ഭവിച്ചു എന്നത് ഒരു പ്രധാന വസ്തുതയാണ്. വിശദമായ അറിവുകൾക്കും കുടുതൽ തെളിവുകൾക്കും ഈ വാദം മുഴുവനായ് ഗ്രഹിക്കാൻ ശ്രമിക്കുക.

ഭാഷാ വ്യവസ്ഥകൾതിരുത്തുക

മലയാളഭാഷയിൽ സാഹിത്യത്തിൽ മൂന്ന് തരത്തിലുള്ള ഭാഷാ വ്യവസ്ഥകൾ അഥവാ പ്രസ്ഥാനങ്ങൾ നിലനിന്നിരുന്നു എന്നത് ചരിത്രത്തിന്റെ ഏടുകളിൽ നിന്നും ഗദ്യസാഹിത്യത്തിൽ നിന്നും വ്യക്തമാണ്.

↗️ സംസ്കൃത ഭാഷാസാഹിത്യങ്ങളും വലിയ തോതിൽ കണ്ടെത്താനായിട്ടുണ്ട്. തുടങ്ങിയ ഭാഷാപ്രസ്ഥാനങ്ങളും മലയാള ഭാഷയുടെ ഉല്പത്തിയിൽ വളരെ ഏറെ സ്വാധീനം ചെലുത്തപ്പെട്ടു എന്നത് എടുത്തു പറയേണ്ടുന്ന ഒന്നാണ്. ഇവ എന്താണ് എന്ന് ണ് പരിശോധിക്കാം.

 • പാട്ട് ഭാഷ

പാട്ട് എന്നത് പൂർവ്വകാലത്ത് മലയാളദേശത്ത് നിലനിന്നിരുന്ന ഒരു ഭാഷാ സാഹിത്യ പ്രസ്ഥാനമായിരുന്നു. ഒരു സാഹിത്യഭാഷയായ പാട്ടിന് ലീലതിലകകാരൻ നൽകുന്ന നിർവചനം

" ദ്രാവിഡസങ്കാതാക്ഷര
 നിബദ്ധംമെദുകമോനവൃത്ത
  വിശേഷയുക്തം പാട്ട് "

എന്നാണ്.ഇതിനാൽ അർത്ഥമാകുന്നത് പാട്ട് എന്നാൽ.. ✴️ ദ്രാവിഡ അക്ഷരത്താലും ✴️️ എദുക മോന വൃത്തങ്ങളാലും ✴ വിശേഷിതമായ സാഹിത്യം എന്നതാവണം ഇതിലൂടെ മനസ്സിലാക്കാവുന്നത്. ദ്രവിഡ എന്നതിൽ തമിഴിലെ 30 അക്ഷരവും ദ്വിതീയ അന്തപ്രാസങ്ങളാൽ എഴുതപ്പെട്ടതും ആവണം എന്നതാണ്.ദ്രവിഡ അക്ഷരം എന്ന കുറിക്കുന്നതിലുടെ രണ്ട് കാര്യങ്ങളാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഒന്ന് അക്കാലത്ത് ദ്രവിഡ അക്ഷരങ്ങളിൽ മാത്രമല്ല മറ്റ് പലതര ഭാഷാ ലിപികളിലും എഴുതപ്പെടുന്ന സാഹിത്യങ്ങൾ മലയാളദേശത്ത്(കേരളത്തിൽ) ഉണ്ടായിരുന്നു എന്നതും, രണ്ട് ദ്രവിഡ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഭാഷ അല്ല മലയാള ദേശത്തിൽ നിലനിന്നിരുന്നത് എന്നും. കാരണം ദ്രവിഡ ഭാഷ തന്നെ ആയിരുന്നു സംസാരഭാഷ എങ്കിൽ ഭാഷയെന്നോ, കേരള ഭാഷ എന്നോ, മലനാട് ഭാഷ എന്നോ പരാമർശിച്ചാനെ ഇതിലുടെ തന്നെ പാട്ട് ഭാഷ ഒരു സാഹിത്യ ഭാഷ മാത്രമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

 • മണിപ്രവാള ഭാഷ

മണിപ്രവാള ഭാഷയും മലയാളദേശത്തിൽ നിലനിന്നിരുന്ന ഒരു സാഹിത്യ ഭാഷ മാത്രമാണ്.ലീലാതിലകകാരൻ നൽകുന്ന നിർവചനം

"ഭാഷാസംസ്കൃതയുഗോ
 മണിപ്രവാളം

എന്നതാണ്. ഇത് പ്രകാരം മലയാള ദേശത്തിലെ ഭാഷയും സംസ്കൃതവും പിരിക്കാനാവാത്ത വിധം ഇഴുകിചേർന്നുവെന്നാണ്. ഇപ്രകാരം ഭാഷയും സംസ്ക്യതവും ഇഴുകിചേർന്ന് ഉണ്ടായതാണ് മലയാളം എന്ന വാദം തെറ്റാണ്.ഇവിടെ സംസ്കൃതവും ഭാഷയും കുടിചേർന്ന് ഉണ്ടായതാണ് മലയാളം എന്നതിന് തെളിവുകൾ ഒരു അവ്യുഹം മാത്രമാണ്.ഇതിലുടെ മലയാളദേശത്ത് ഒരു ഭാഷ നിലനിന്നിരുന്നു എന്നതിനും അത് ചെന്തമിഴല്ല എന്നതിനും തെളിവ് ഉണ്ടാവുന്നു.കൂടാതെ തുളു, തെലുഗ്,കന്നട ദേശങ്ങളിലും മണിപ്രവാളം ഉണ്ടായിരുന്നതായി പറയുന്നു എങ്കിലും തെളിവുകൾ ലഭ്യമായിട്ടില്ല.മലയാളത്തിൽ തേനും പാലും പോലെ ഇഴുകി ചേർന്നതിനാലാണ് സുന്ദരവും മഹത്യവും ആയത് എന്ന് പറയുന്നു. മലയാള ദേശത്ത് പൂർവ്വകാലത്ത് നിലനിന്നിരുന്ന പ്രാകൃത ഭാഷയിൽ സംസ്ക്യത സ്വഭാവം ഉണ്ടായിരുന്നോ ഇല്ലയോ എന്നതിന് തെളിവില്ല. അഥവാ ഇപ്രകാരം ചേർന്നിരുന്നാൽ അത് നമ്പൂതിരി മലയാളംമാത്രമാവുകയെ ചെയ്യു, അല്ലാതെ മറിച്ച് കേരള ഭാഷയായ മലയാളം ആവുക ഇല്ല. മലയാള ദേശഭാഷയിൽ സംസ്കൃതാംശം നിലനിന്നിരുന്നു എന്നതിനുള്ള തെളിവാണ് കന്നട,തുളു, തെലുഗ് മുതലായ മറ്റ് ദ്രാവിഡ ഭാഷകളിലെ സംസ്കൃത അംശം.ഇതിലുടെ മലയാള ദേശഭാഷയിൽ സംസ്കൃതം പ്രത്യേകം ഇഴുകിചേരേണ്ട പ്രാകൃത അംശം സംസ്കൃതത്തിന്റ വരവിന് മുന്നേ തന്നെ മലയാള ദേശ ഭാഷയിൽ നിലനിന്നിരുന്നു എന്നത് വ്യക്തമാണ്. തമിഴിൽ നിലനിൽക്കുന്ന സംസ്കൃതം എന്ന് തോന്നിക്കുന്ന പദങ്ങൾ പ്രാകൃതം മാത്രമാണ് അല്ലാതെ സംസ്കൃതമല്ല.സംസ്കൃത പദങ്ങൾ ചെന്തതമിഴിൽ മാത്രമായി കാണുക്കുവാനുള്ള കാരണം ബി.സി അവസാനത്തോട് കൂടി ദ്രാവിഡ ഭാഷ കാവ്യാത്മകമായി ശുദ്ധീകരിച്ച് പ്രത്യേകമായി ഒരു കാവ്യഭാഷ എന്ന നിലയിൽ ചെന്തമിഴ് പാട്ടു പ്രസ്ഥാനത്തിനുവേണ്ടി ദ്രമിഴകത്തിൽ നിർമ്മിച്ചെടുത്ത ഒന്നാണ് എന്നതാണ് സത്യം.

 • ഗദ്യ ഭാഷ

ഗദ്യ ഭാഷയാണ് ഒരു ഭാഷയുടെ അടിസ്ഥാന ഘടന. മലയാളത്തിന്റെ കണ്ടുകിട്ടിയിട്ടുള്ള ആദ്യത്തെ ഗദ്യ മാതൃക എ.ഡി ഏഴാം നുറ്റാണ്ടിന് കിട്ടിയ വിഴപ്പള്ളി ശാസനമാണ്. ഇതിലെ (ഴ) എന്ന അക്ഷരം മലയാളത്തിന്റെ തനിമ വിളിച്ചോതുന്നു. സാഹിത്യത്തെ പ്രോത്സാഹിപ്പിച്ചിരുന്ന മലയാള ദേശം സംസ്കൃതം, പാട്ട്, മണിപ്രവാളം ഇവയ്ക്ക് പുറമെ പല പദ്യസാഹിത്യങ്ങളും എഴുതപ്പെട്ടെങ്കിലും എ.ഡി 7 ലെ ശാസനമാണ് കണ്ടു കിട്ടിയതിൽ പഴക്കം ചെന്നത്. എന്ന് മുതലാണ് ഗദ്യഭാഷാ രചനകൾ തുടക്കം കുറിക്കപ്പെട്ടത് എന്നതിനെ കുറിച്ച് അതികം തെളിവുകൾ ലഭ്യമല്ല. ഗദ്യഭാഷാ അതെ പടി പകർത്തുക എന്നത് ദു:സ്സഹമായ പ്രക്രിയ ആണ് അതിനാലാവണം മലയാളത്തിന് എഴുത്തിൽ വരാൻ ഇത്രയും നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നത്. കാവ്യ ഭാഷകളുടെ മധുര്യവും ആകർഷണീയതയും ഉന്നതമായി തോന്നിയതിനാലും ചിലപ്പോൾ ഗദ്യ ഭാഷയെ തഴഞ്ഞ് ഇട്ടിരുന്നതും ആവാം. ആധുനിക കാലത്ത് അണിനിരക്കുന്ന സാഹിത്യങ്ങൾ എല്ലാം തന്നെ ഉയർന്ന നിലവാരം ഉള്ളത് മറ്റ് ലോകഭാഷകളെക്കാൾ മികവുറ്റതും മലയാള ഗദ്യലിപിയാൽ സുദൃഢവുമാണ്.

ലിപി വ്യവസ്ഥതിരുത്തുക

മലയാളം ഭാഷക്ക് തനതായ ഒരു വ്യക്തിത്വം ഉണ്ടാവാൻ ഇടവരാഞ്ഞതിന് കാരണം,ആദികാലം മുതലെ മലയാളം എഴുതി പോന്നിരുന്ന ലിപികൾ വ്യത്യസ്തം ആണ് എന്നതാണ്.ആദി മുതൽ അന്തം വരെ എഴുതി വന്ന മലയാള ലിപി വ്യവസ്ഥ ചുരുക്കത്തിൽ ഒന്ന് നോക്കാം.(വിവിധ ലിപികളിൽ എപ്രകാരമാണ് മലയാളം എഴുതിയിരുന്നത് എന്ന് കാണിക്കാൻ ഒരേ ആശയം ഓരോ ലിപികളിൽ എഴുതി പോരുന്നു).

ബ്രഹ്മി ലിപി തിരുത്തുക

ആദ്യകാല എഴുത്തുകൾ തുടങ്ങിയത് ഏത് കാലത്താണന്നോ ഏത് ഭാഷയിലാണന്നോ കൂടു്തൽ തെളിവുകൾ ലഭ്യമല്ലാ എങ്കിലും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ബ്രഹ്മി ലിപിയിൽ ആയിരുന്നു ഇന്ത്യമൊത്തം ലേഖനങ്ങൾ എഴുതപ്പെട്ടിരുന്നത് ബ്രഹ്മിയിലായിരുന്നു എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ ഇല്ല. ഋഗ്വേദം എഴുതപ്പെട്ടിരുന്ന ലിപി ബ്രഹ്മിയാണ്.തമിഴ്നാട് കേരള ആന്ത്ര കന്നട ദേശങ്ങളിൽ നിന്നും ഏറ്റവും പഴക്കം ചെന്ന ലിപി കിട്ടിയിരിക്കുന്നത് ബ്രഹ്മിയുടേത് തന്നെയാണ്. മലയാള ഭാഷയിലെ പഴക്കം ചെന്ന ലിഖിതവും ബ്രഹ്മിയിൽ രേഖ കിട്ടിയിട്ടുണ്ട്. മലയാളം ഭാഷ ബ്രഹ്മി ലിപിയിൽ എഴുതിയാൽ എങ്ങനെ ഉണ്ടാവും എന്ന മാതൃക ചുവടെ കൊടുക്കുന്നു.

 • 𑀪𑀸𑀭𑀢 𑀤𑁂𑀰𑀢𑁆𑀢𑀺𑀮𑁂 𑀢𑁂𑀓𑁆𑀓𑀦𑁆 𑀫𑁂𑀔𑀮𑀬𑀺𑀮𑁂 𑀓𑁃𑀭𑀴 𑀲𑀁𑀲𑁆𑀣𑀸𑀦𑀢𑁆𑀢𑀺𑀮𑁂 𑀏𑀴𑀼𑀢𑁆𑀢𑀺𑀦𑁆 𑀉𑀧𑀬𑁄𑀕𑀺𑀓𑁆𑀓𑀼𑀦𑁆𑀦𑀸 𑀮𑀺𑀧𑀺 𑀫𑀮𑀬𑀸𑀴 𑀮𑀺𑀧𑀺 𑀏𑀦𑁆𑀦𑀼𑀫𑁆 𑀲𑀁𑀲𑀸𑀭𑀪𑀸𑀱𑀬𑁂 𑀫𑀮𑀬𑀸𑀴 𑀪𑀸𑀱𑀸 𑀏𑀦𑁆𑀦𑀼𑀫𑁆 𑀯𑀺𑀴𑀺𑀓𑁆𑀓𑀼𑀦𑁆𑀦𑀼 𑀫𑀮𑀬𑀸𑀴𑀫𑁆 𑀑𑀭𑀼 𑀤𑁆𑀭𑀸𑀯𑀺𑀟 𑀪𑀸𑀱𑀬𑀸𑀡𑁆

മുകിൽ കാണുന്നത് ബ്രഹ്മി ലിപി എഴുത്താണ്.ബ്രഹ്മി ലിപിയിലെ എഴുത്ത് വിക്കി പോലുള്ള താളുകളിൽ കാണുക പ്രയാസമായതിനാൽ ചിത്ര രൂപത്തിൽ ചുവടെ ചേർക്കുന്നു.

 
മലയാളം ഭാഷ ബ്രഹ്മി ലിപിയിൽ എഴുതുന്ന രുപം

ഇപ്രകാരം പൂർവ്വകാലങ്ങളിൽ ക്രിസ്തുവിന് മുമ്പ് രണ്ടാം ശതകംവരെയും മലയാളം ഭാഷ എഴുതി പോന്നിരുന്നു.

വട്ടെഴുത്ത് ലിപിതിരുത്തുക

ബ്രഹ്മി ലിപിയിൽ നിന്നും രൂപം കൊണ്ടതാണ് വട്ടെഴുത്ത് എന്നു പറയുന്നു.ള്ളി കൊണ്ട് യോഗ്യമായ പ്രതലങ്ങളിൽ കൊത്തുക തുരക്കുക തുടങ്ങിയ രീതിയിലാണ് ഇപ്രകാരം എഴുതിയിരുന്നത്.

 
തരിസാപ്പള്ളി ശാസനങ്ങൾ, വട്ടെഴുത്തിൽ മലയാളം

വളരെക്കാലം ഇത്തരം രീതിയിൽ മലയാളം എഴുതുകയും പരമ്പരാഗമായി മാറുകയും മലയാളദേശ പരിണാമ വികസനത്തൾക്ക് ഉത് വഴി തെളിച്ചു.വട്ടെഴുത്തിന്റെ പുരോഗമനം മറ്റൊരു സമ്പ്രദായത്തിന് തുടക്കം കുറിച്ചു.

കോലെഴുത്ത് ലിപിതിരുത്തുക

തെക്കൻ ഭാരതത്തിൽ പ്രധാനമായും കേരളത്തില് നിലനിന്നിരുന്ന ഒരു ലിപി സമ്പ്രദായമാണ് കോലെഴുത്ത്. വട്ടെഴുത്ത് എന്ന ലിപി സമ്പ്രദായത്തില് നിന്നാണ് ഇത് ഉരുത്തിരിഞ്ഞു വന്നത്. താളിയോലയില് നാരായം അഥവാ കോല് കൊണ്ട് എഴുതിയിരുന്നതില് നിന്നുമാണ് ഇതിന് കോലെഴുത്ത് എന്ന പേര് ലഭിച്ചതെന്ന് കരുതുന്നു. 'ഉ', 'എ', 'ഒ' എന്നീ അക്ഷരങ്ങളെ സൂചിപ്പിക്കുന്ന പ്രതീകങ്ങളുടെ അഭാവമൊഴിച്ചാല് അടിസ്ഥാനപരമായ മറ്റു വ്യത്യാസങ്ങളൊന്നും ഇതിന് വട്ടെഴുത്തുമായി ഇല്ലായിരുന്നു. പ്രാദേശിക വകഭേദങ്ങള് ഉണ്ടായിരുന്നു. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെപ്പോലെ കോലെഴുത്തും ആരംഭിക്കുന്നത് 'അ'യില് നിന്ന് ആണ്.

 • പത്മനാഭ സ്വാമി ക്ഷേത്രത്തോടനുബന്ധിച്ച മതിലകംരേഖകള്,
 • ആനക്കരയിലെ പന്നിയൂര്

വരാഹമൂര്ത്തിക്ഷേത്രം,

 • ആര്ത്താറ്റ് പള്ളി തുടങ്ങിയ അനവധി സ്ഥലങ്ങളില്

കോലെഴുത്തിലുള്ള രേഖകളും ലിഖിതങ്ങളും ഇപ്പോഴും കാണാനാവുന്നതാണ്.

ദേവനാഗരിലി ലിപിതിരുത്തുക

ഭാഷാ വികസന പാതയുടെ പരീക്ഷണാർത്ഥം ഗ്രന്ഥ ലിപിയും മലയാളം പരീക്ഷിച്ചിരുന്നു.

ভারত দেশত্তিলে তেক্কন্ মেখলযিল্ উপযোগিক্কুন্ন লিপি মলযাৰং লিপি এন্নুং সংসারভাষশে মলযাৰং ভাষা এন্নুং ৱিৰিক্কুন্নূ.মলযাৰং ওরু দ্রাৱিধ ভাষ আণ্

ഇപ്രകാരം ഗ്രന്ഥ ലിപി എഴുത്ത് മലയാളി കൃതമായി നടത്താൻ ഗ്രന്ഥ ലിപിയും ഉപയോഗിച്ചിരുന്നു.

ഗ്രന്ഥ ലിപി തിരുത്തുക

സംസ്കൃത കാവ്യങ്ങൾ എഴുതാൻ ദ്രാവിഡ ഭാഷയിൽ ഗ്രന്ഥ ലിപി സൃഷ്ടിച്ചു എന്ന് പറയുന്നു. അത് പണ്ഡിതന്മാരുടെ ഒരു വളച്ചൊടിക്കൽ ആ വാനാണ് സാധ്യത. കുടാതെ മലയാള തുല്യമായ ഗ്രന്ഥ ലിപിയിൽ  തമിഴ് എഴുതി എന്നത് കൊണ്ട് അത് മലയാളം ആവുക ഇല്ല.

 
ഗ്രന്ഥ ലിപിയിൽ മലയാളം ഭാഷ എഴുതുന്ന രുപം

മലയാള ഭാഷ എഴുതുന്നതിനായി ഗ്രന്ഥ ലിപി ഉപയോഗിച്ചിരിക്കാം. ഒരു കാലത്ത് തമിഴ് എഴുതുന്നതിനും ഉപയോഗിച്ചു എന്നാൽ ചെന്തമിഴ് എഴുതാൻ 30 അക്ഷരങ്ങൾ മാത്രമേ ഉപയോഗിക്കാനാകൂ, 50 അക്ഷരങ്ങൾ ഉപയോഗിച്ചാൽ അത് ചെന്തമിഴിൽ നിന്ന് വ്യതിചലിച്ച് മലയാള സമാനമായ പുർവ്വ തമിഴ് ആകും. ഇത്തരത്തിലുള്ള ഭാഷാ സംസ്കൃതം ആണെന്നുള്ളത് പണ്ഡിതന്മാരുടെ തെറ്റിദ്ധാരണമാണ് മൂല തമിഴിന്റെ സ്വത്വം അത് തന്നെയാണ്. സംസ്കൃതം എഴുതുന്നതിന് അത് ഉപയോഗിച്ചിരുന്നു മറ്റ് ലിഖിതങ്ങൾ നശിപ്പിക്കപ്പെടുകയോ മറവ് ചെയ്യപ്പെടുകയോ ചെയ്തു എന്ന് മാത്രം. 30 അക്ഷരം ഉപയോഗിക്കുക എന്നതാണ് ചെന്തമിഴിന്റെ വ്യവസ്ഥ. ദക്ഷിണ പ്രാകൃതം അഥവാ മൂലദ്രാവിഡം എഴുതുന്നതിനും ബ്രഹ്മ ലിപിയാണ്‌ ഉപയോഗിച്ചിരുന്നത് ദേശം നാടുകളായി ചുരുങ്ങിയപ്പോൾ കാലം, കല, ദേശം ഇവയുടെ പ്രേരണയിൽ ബ്രഹ്മി ലിപി ദക്ഷിണ മേഖലയിൽ പരിണവിച്ച് ഗ്രന്ഥ ലിപിയായി മാറുകയാണ് സംഭവിച്ചത്. കാലക്രമേണ ഇങ്ങനെ പരിണമിച്ചതിനെ സംസ്കൃതം എഴുതുന്നതിനായി രു പപ്പെടുത്തി എന്നുെത് തെറ്റായ കാഴ്ചപ്പാടാണ്. കണ്ട് കിട്ടിയ ഗ്രന്ഥമലയാളത്തിന് ഏഴാം നൂറ്റാണ്ട് മുതലെ ലഭ്യമാണ്. ഗ്രന്ഥ ലിപിയിൽ നിന്ന് പരിണാമ പ്രകാരം ആധുനിക മലയാള ലിപി എന്നതിൽ നിരവധി തെളിവുകൾ ഇന്ന് ലഭ്യമാണ്. കുടാതെ മലയാള ലിപിയുമായുള്ള സാമ്യത ഗ്രന്ഥ ലിപി മലയാള ഭാഷയിൽ നിലനിന്ന ലിപി അനുകരിച്ച് തമിഴിൽ ഗ്രന്ഥം എഴുതാനുള്ള അക്ഷരങ്ങൾ നിർമ്മിച്ചതും അവയ്ക്ക് ഗ്രന്ഥ ലിപി എന്ന പേര് നൽകിയതും ആവാം. മലയാളത്തിൽ മുന്നേ തന്നെ  "ഴ "അടക്കം എല്ലാ അക്ഷരങ്ങളും നിലനിന്നിരുന്നു വാഴപ്പള്ളി ശാസനം ഇതിന് തെളിവാണ്, എന്ന വസ്തുത മുന്നിൽ നിൽക്കെ ഗ്രന്ഥ ഭാഷ  മലയാള അനുകരണ ഭാഷയായി കണക്കാക്കാം. ബ്രഹ്മി ലിപിയിൽ 50 ഓളം അക്ഷരങ്ങൾ നിലനിന്നിരുന്നതിനാൽ തന്നെ അതിൽ നിന്ന് പരിണാമം കൊണ്ട ഗ്രന്ഥ ലിപിക്ക് 50 അക്ഷരങ്ങൾ തന്നെ സ്വഭാവികമായി ഉണ്ടാവും.ചെന്തമിഴ് കാവ്യഭാഷയായി നിർമ്മിച്ചപ്പോൾ നയപ്രകാരം 30 അക്ഷരങ്ങളായി ചുരുക്കി എന്നതാണ് സത്യം.

മലയാള ലിപിതിരുത്തുക

ഒരുപാട് നുറ്റാണ്ടുകൾക്കും പതിറ്റാണ്ടുകൾക്കും ശേഷമാണ് മലയാളം ലിപി എഴുത്തച്ഛനിലൂടെ മലയാള ദേശത്തിലേക്ക് കടന്നു വന്നത്. ഈ ലിപിയിലേക്ക് കടന്ന് വരാൻ ഉപയോഗ സൂക്തമായ മൂല ലിപി ബ്രഹ്മിയിൽ തുടങ്ങി വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥാക്ഷരം മുതലായവയിലുടെ സഞ്ചരിച്ചാണ് മലയാളം ലിപിയിൽ എത്തിചേർന്നത്. പുരാതന കാലം മുതലെ ദേശത്തിനൊപ്പം അധികാരത്തിന്റെയും വേർതിരിവ് നിലനിന്നിരുന്ന തമിഴകത്തിൽ ദേശങ്ങൾക്ക് ഇടയിൽ ഇതേതരത്തിലുള്ള മാറ്റങ്ങൾ തന്നെയാണ് സംഭവിച്ചത് എങ്കിലും അവ തികച്ചും വ്യത്യസ്തങ്ങളായ സംസാരഭാഷയ ആയിരുന്നു.

"ഭാരത ദേശത്തിലെ തെക്കൻ മേഖലയിലെ കേരള സംസ്ഥാനത്തിൽ എഴുത്തിന് ഉപയോഗിക്കുന്ന ഭാഷ മലയാളലിപി എന്നും സംസാരത്തിന് ഉപയോഗിക്കുന്ന ഭാഷ മലയാള ഭാഷ എന്നും വിളിക്കുന്നു. മലയാളം ഒരു ദ്രാവിഡഭാഷയാണ്".

ഇപ്രകാരം ആധുനിക കാലത്ത് മലയാളം എഴുതുന്നതിന് കേരളം മുഴുക്കെ പ്രധാനമായി മലയാളം ലിപിയാണ് ഉപയോഗിക്കുന്നത്.

ഇംഗ്ലീഷ് ലിപിതിരുത്തുക

ലാറ്റിൻ ഭാഷയിൽ നിന്നും വന്ന ഇംഗ്ലീഷ് ഭാഷ ബ്രിട്ടീഷ്,ഇംഗ്ലന്റ് കാരോടുകൂടി ലോകവ്യാപകമായി എത്തിപ്പെട്ടതിനോടൊപ്പം കേരളം മുഴുക്കെ ഉപയോഗിക്കുക ഉണ്ടായി.ആധുനിക ഭാരതത്തിൽ എല്ലാ ജനങ്ങൾക്കും എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി ഒരേ പോലെ സംസാരിക്കുന്ന ഒരേ ഒരു ഭാഷ ഇംഗ്ലീഷ് ആണ്. 26 അക്ഷരങ്ങൾ ഉള്ള ഇംഗ്ലീഷ് ലിപി മലയാളം എഴുതാൻ അപര്യാപ്തം ആണെങ്കിലും ഈ ആംഗലേയ ഭാഷ സാമുഹ്യ മാധ്യമങ്ങളിൽ മലയാളം എഴുതാൻ ഉപയോഗിക്കുന്നു.

Bharatha Dheshaththile Thekkan Mekhalayile Kerala Samstanaththil Ezhuththinu Upayogikkunna Lipi Malayala Lipi Ennum.Samsarabhashaye Malayalam Bhasha Ennum Vilikkunnu.Malayalam Oru Dravida Bhashayanu.

ഇപ്രകാരം നവലോകത്തിൽ മലയാളം എഴുത്തിന് ഇംഗ്ലീഷ് ലിപിയും വ്യാപകമായി ഉപയോഗിക്കുന്നു. ഇതിലുടെ തന്നെ മനസ്സിലാക്കാവുന്നതാണ് ഓരോ കാലത്തും സാമൂഹിക സാഹിത്യ പ്രാധാന്യം അർഹിക്കുന്ന ഭാഷകൾ ലിപി രൂപത്തിൽ കേരളത്തിൽ ഉപയോഗിച്ചിരുന്നു എന്നത് ഇതിലൂടെ വ്യക്തമാണ്.

മലയാളം തനത് ലിപിയിൽ സാഹിത്യം എഴുതുന്നതിന് വളരെക്കാലം കാത്തിരിക്കേണ്ടി വന്നു എന്ന വസ്തുത നിലനിർത്തി മലയാളം ഒരു നവഭാഷയോ ഉപഭാഷയോ എന്ന നിലയിൽ ചിന്തിക്കുന്നത് ശുദ്ധമായ മണ്ടത്തരംമാത്രമാണ്. മലയാളത്തിന്റെ ആദ്യകാല ലിപി ബ്രഹ്മി ആയിരുന്നു, കാലാന്തരത്തിൽ ബ്രഹ്മിക്ക് കൈവന്ന പരിണാമം മാത്രമാണ് ലിപി പരിണാമം മാത്രമാണ് മലയാളത്തെ വേറേ ഒരു ഭാഷയായി ചിത്രീകരിക്കാൻ കാരണം. എഴുതുന്ന ലിപിവച്ച് ഒരു ഭാഷയെ വിലയിരുത്താൻ സാധിക്കില്ല, തമിഴ് അക്ഷരത്തിൽ എഴുതിയാൽ അത് തമിഴോ ഇംഗ്ലിഷ് അക്ഷരത്തിൽ എഴുതിയാൽ അത് ഇംഗ്ലീഷോ ആവുക ഇല്ല. ഭാഷയുടെ ലിപിയിൽ അല്ല ഘടനയിലാണ് കണ്ണത്തേണ്ടത്. ഉദാഹരണമായി സിഎറ്റി ക്യാറ്റ് (Cat) എന്ന് എഴുതാം അതുപോലെ പിഓഓസിഎച്ച്എ പൂച്ച (Poocha) എന്നും എഴുതാൻ സാധിക്കും. മലയാളം മറ്റ് ഭാഷകൾ അവയുടെ ഘടനയിലും ലിപി ഉപയോഗിച്ച് മലയാളത്തിന്റെ ഘടനയിലും എഴുതിയിരുന്നു. ഇത്തരം ലിപികളക്കുറിച്ച് പറഞ്ഞതിലുടെ ഉദ്ദേശിക്കുന്നത് പുരാതന കാലം മുതലെ മലയാളം മറ്റ് ഭാഷാ ലിപികളിലും എഴുത്ത് നടത്തിയിരുന്നു എന്നതാണ്. എങ്കിലും മലയാളത്തിന് അന്നേ സ്യന്തമായി ലിപി ഇല്ലായിരുന്നു എന്നതല്ല, മറിച്ച് മലയാളത്തിന്റെ ലിപിയിൽ എഴുതപ്പെട്ട ലേഖനങ്ങൾ നശിപ്പിക്കപ്പെടുകയോ മറവ് ചെയ്യപ്പെടുകയോ കണ്ടുകിട്ടാതിരിക്കുകയോ ആവാം.ഭാഷയുടെ പരിണാമവും ലിപിയുടെ പരിണാമവും എങ്ങനെ സാധ്യമായി എന്നത് ഇനി പറയുന്നതാണ്.

സിദ്ധാന്തപ്രകാരംതിരുത്തുക

പൂർവ്വമലയാളം ഭാഷ ആധുനിക ലിപി വ്യവസ്ഥയിലേക്കും വ്യവഹാരരൂപത്തിലേക്കും എപ്രകാരമാണ് പരിക്രമിച്ചത് എന്ന് അറിയണമെങ്കിൽ 25 നൂറ്റാണ്ട് കൾ വരെയ്ക്കു പുറകിലുള്ള ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു. ഏകദേശം 2500 വർഷങ്ങൾക്ക് മുമ്പ് പുരാതന ഭാരതത്തിൽ മുഴുക്കെയും വ്യാപകമാകും ഉപയോഗിച്ചിരുന്ന ഒരേ ഒരു ഭാഷ പ്രാകൃതം മാത്രമായിരുന്നു. പ്രാകൃത ഭാഷയാണ് എല്ലാ ഭാഷകളുടേയും മൂലഭാഷ. പ്രാകൃത ഭാഷ എഴുതുന്നതിനായി ഭാരതം മുഴുക്കെ ഉപയോഗിച്ചിരുന്ന ലിപി ബ്രഹ്മി ലിപി മാത്രമായിരുന്നു.ചുരുക്കി പറഞ്ഞാൽ ഭാരതത്തിലെ ഭാഷ പ്രാകൃതവും ലിപി ബ്രഹ്മിയും ആയിരുന്നു ഇതാണ് സത്യം. ഇക്കാലത്ത് ഭാരതം ചെറു ചെറു നാട്ട് രാജ്യങ്ങളായി ഭിന്നപ്പെട്ട് കിടന്നിരുന്നു. ഓരോ പ്രദേശവും ഒരോ രാജാക്കന്മാർ പ്രത്യേകമായി ഭരിച്ചിരുന്നു. നാട്ടുരാജ്യങ്ങൾ തമ്മിൽ ക്രമേണ സമ്പത്ത്, അതികാരം, അതിർത്തി ,വിഭവങ്ങൾക്ക് വേണ്ടി യുദ്ധം, സന്ധി, വാദഗതികളും നിലനിന്നതിനാൽ അന്യനാടുകൾ തമ്മിൽ പരസ്പര സമ്പർക്കം കുറഞ്ഞ് വരികയും, കൂടാതെ ചില പ്രത്യേക കാരണങ്ങളാൽ രാജാക്കന്മാരുടെ എണ്ണം കൂടുകയും പ്രദേശങ്ങൾ ഭിന്നിച്ച് ഭരിക്കുക വരെയും ചെയ്യേണ്ടി വന്നു. ഇത്തരത്തിൽ നാട്ട് രാജ്യങ്ങളായി നിലനിന്നിരുന്ന നാട്കളിൽ ഭാഷയ്ക്ക് വലിയ തോതിൽ പരിവർത്തനവും ഭേതങ്ങളും ഉണ്ടായി. പുറംദേശങ്ങളുമായുള്ള വ്യാപാര ബന്ധം, അന്യ നാടുകളുമായുള്ള സമ്പർക്കമില്ലായ്മ , കലാ ആചാരങ്ങൾ ,തൊഴിൽ, കാലാവസ്ഥ,ഭു പ്രകൃതിയുടെ വ്യത്യാസം ഇവയെല്ലാം ഭാഷയുടെ ഈ പരിവർത്തനത്തിന് കാരണമായി. അപ്രകാരം ഭാരതത്തിന്റെ ദക്ഷിണമേഖലയിലെ പ്രാകൃതത്തിനും ഉത്തരമേഖലയിലെ പ്രാകൃതത്തിനും ക്രമാതീതമായ ഭേദം ഉളവാകാൻ തുടങ്ങി. ഉത്തരഭാഗത്ത് അന്യദേശക്കാരുടെ കടന്ന് കയറ്റം, യുദ്ധം, വ്യാപാരം, പതു സാമ്രാജ്യങ്ങളുടെ ഉദയം സംസ്കാര പരിവർത്തനം ഇവയിലുടെയാണ് വലിയ മാറ്റങ്ങൾ സംഭവിച്ചത് കാരണം ഉത്തര പ്രാകൃതത്തിൽ സംസ്കൃതീയമായ പരിവർത്തനം രൂക്ഷമായി കൊണ്ടിരുന്ന.ഇതിന് ശേഷമാണ് സംസ്കൃതം പ്രാകൃതത്തിൽ നിന്ന് വേർപെട്ടത് എന്നാൽ ഉത്തരഭാഗത്തെ ഭാഷാവൈവിധ്യം നാട്ട് ദേദത്താൽ സാമ്യം പുലർത്തിയിരുന്നു. നേരേ മറിച്ച് ദക്ഷിണ ഭാഗത്തിൽ പ്രാകൃതത്തിന് വലിയ തോതിൽ മാറ്റം സംഭവിക്കുക ഉണ്ടായില്ല. ഉത്തര പ്രാകൃതത്തിൽ നിന്നും ഭിന്നമായ തെക്കൻ പ്രാകൃതത്തെയാണ് മൂല ദ്രാവിഡം എന്ന് വിളിക്കുന്നത്. മൂല ദ്രാവിഡം പ്രാകൃത ഭാഷയിൽ നിന്നും പ്രാകൃതമലയാളം ആയി മാറി എന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം. ഇനി തെക്കൻ പ്രാകൃതത്തെ ആണ് മൂല ദ്രാവിഡം എന്ന വിപക്ഷയിൽ കുറിക്കുന്നത് എന്നത് വിസ്മരിക്കാതിരിക്കുക.പുരാതന ഭാരതത്തിൽ വച്ച് തന്നെ ദക്ഷിണ പ്രാകൃതം ദ്രാവിഡ ഭാഷ എന്നാണ് അറിയപ്പെട്ടു കൊണ്ടെ ഇരുന്നത്. ഉത്തരദേശ പ്രാകൃതത്തിന് സംഭവിച്ച പരിവർത്തനത്താലവും ദേശികമായ ഈ വേർപാട് ഉളവാകാൻ കാരണം.

പരിവർത്തനംതിരുത്തുക

2000 വർഷങ്ങൾക്ക്  വളരെ മുന്പേ(B.Cയിൽ വച്ച്) തന്നെ പൂർവ്വദ്രാവിഡഭാഷ (മൂലദ്രാവിഡ ഭാഷ) ശിഥിലമാക്കപ്പെട്ടതിനെ തുടർന്നു രണ്ട്(2)തരം ഭാഷാവകഭേദങ്ങൾ ദ്രാവിഡഭാഷയിൽ ഉത്ഭവിച്ചു എന്നതിൽ ആർക്കും തന്നെ എതിർപ്പില്ല. മൂലദ്രാവിഡം ശിഥിലമാക്കപ്പെട്ടതിന് കാരണം മൂലദ്രാവിഡ ദേശത്തിന്റെ ഉത്തര പ്രദേശങ്ങളിലെ ഭാഷയ്ക്ക് കൈവന്ന വകഭേദമാണ്.ഈ വകഭേദത്തിന് കാരണം ഉത്തര പ്രദേശത്തെ നാടുകൾ ഉത്തര ഭാരതത്തിലെ പ്രാകൃത ഭാഷയോടും സംസ്കൃത ത്തോടും പുലർത്തിയ ബന്ധമാണ്.ഇത് പ്രകാരം ഭക്ഷിണ ഭാരതത്തിലെ മൂല ദ്രാവിഡം രണ്ട് വകഭേദത്തിലേക്ക് നയിക്കപ്പെട്ടു. ഉത്തര ദ്രാവിഡം, ദക്ഷിണ ദ്രാവിഡം എന്നിവ ആയിരുന്നു ഇവ. ഉത്തര ദ്രാവിഡം സംസ്കൃത പ്രകൃതത്തിന്റ ശക്തമായ അധിനിവേശത്താൽ തെലുങ്കിലേക്കും തുടർന്ന് കന്നട ഭാഷയിലേക്കും വഴിവെച്ചു. അതുപോലെ തന്നെ ദക്ഷിണ ദ്രാവിഡമാണ് ആധുനിക തമിഴ്ലേക്കും മലയാളത്തിലേക്കും വഴിതെളിച്ചത്. അനേകം ഭാഷകുടുംബങ്ങളുടേയും നാഥിയായ നിരവധി ഭാഷകൾക്കും ജന്മം നൽകിയ മൂലഭാഷയാണ് ദ്രാവിഡഭാഷ അഥവാ ദക്ഷിണപ്രാകൃതം. 5000യിരത്തിലേറെ വർഷങ്ങളുടെ പഴക്കം സിന്ധുനദി സംസ്കാരവും മറ്റും വിളിച്ചോതുന്നയാണ്. ദ്രാവിഡഭാഷകൾക്ക് ഉണ്ടായ  രൂപ മാറ്റങ്ങളും സിന്ധു നദി തട സംസ്കാരത്തിന്റെ അവസാനവും ദേശങ്ങളിലേക്ക്‌ ഒതുങ്ങി കൂടിയ വകഭേദങ്ങളും അന്യഭാഷസ്വാധീനവും ദ്രാവിഡ ഭാഷയെശിഥിലമാക്കി എന്നത് തന്നെയാണ് എക്കാലവും അനുമാനിക്കുന്നത്. ഇതിനെതുടർന്ന്.ബി.സി കാലത്തിൽ വച്ച് തന്നെ മൂലദ്രാവിഡം ഉത്തരദ്രാവിഡം,ദക്ഷിണദ്രാവിഡം എന്നീ രണ്ട്  സ്ഥാലിക വകഭേദങ്ങൾക്ക് ജന്മം നൽകി എന്നത് നാട്ടുരാജ്യത്തിന്റെ അതിരുകൾക്ക് ഉള്ളിൽ നിന്നു കൊണ്ട് മാത്രമാണ്.

ക്രമേണ ഉത്തരദ്രാവിഡം അന്യഭാഷ സ്വാധീനത്തിലും ദേശഭേദത്താലും രൂപമാറ്റം സംഭവിച്ച് തെലുഗ്,കന്നട എന്നീ  കാവ്യഭാഷകളായി  പരിണമിക്കുകയുണ്ടായി. എങ്കിലും ഭക്ഷിണദ്രാവിഡം മൂലദ്രാവിഡ ഭാഷയുടെ അസ്ഥിത്യത്തിൽ  ഏറെ  നാൾ ഉറച്ചു നിന്നു. ഈ ദക്ഷിണദ്ദേശം പൊതുവേ  തമിഴകം (ഇന്നത്തെ കേരളവും  തമിഴ്നാടും ഉൾകൊള്ളുന്ന പ്രദേശം)എന്ന നാമത്തിൽ  വിശേഷിക്കപ്പെട്ടു.

ദേശ ഭേദങ്ങളാണ്  ദ്രാവിഡത്തെ ഇന്നത്തെ പ്രധാന നാല്  ഭാഷകളാക്കി പരിണമിപ്പിച്ചത്.തെലുഗ് ,തമിഴ് , കന്നട,മലയാളം കൂടാതെ  തുളു ഭാഷകളും ഇത്തരത്തിൽ നിർണായമായ ഒരു  പരിണാമകഥ  വിളിച്ചോതുന്നുണ്ട്. മൂല ദ്രാവിഡതത്തിൽ നിന്ന് ആദ്യം പിരിഞ്ഞത് തെലുഗ്  തന്നെ  ആവാം. ഇതിന് കാരണങ്ങൾ ഒരുപാടുണ്ട്  തമിഴ് പ്പെയർ ദേശം തമിഴിൽ നിന്ന് ബന്ധം പിരിഞ്ഞദേശം ആണ് ഇത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണ ദ്രാവിഡം പൊതുവേ തമിഴ് പ്രദേശം (തമിഴക ദേശം]] എന്നാണ് അറിയപ്പെടുന്നത് ( ചെന്തമിഴിനെ അഥവാ ആധുനിക തമിഴിനെ മാത്രമായി കുറിക്കുന്ന ഒന്ന് അല്ല തമിഴ് എന്ന നാമം) തമിഴ് എന്ന  വാക്കിന്റെ  അർത്ഥം മധുരം എന്നാണ്  അതുപോലെ തെലുഗ്  എന്ന വാക്കിന്റെ അർത്ഥം  തേനാവുന്നത് എന്നാണ് ബ്രഹ്മി എന്നാൽ അറിവ് മഹിമ മധുരം എന്നും അറിയപ്പെടുന്നു. ദ്രാവിഡ ഭാഷകളിലെ വെച്ച് ശക്തമായ സംസ്ക്യത സ്വാധീനമാവണം തെലുങ്കിനെ  പ്രചാരം  ഉണർത്തി  ഭാരതമൊട്ടാകെ പ്രചാരം നേടിയതും. യാദവ വംശം ,വിജയനഗര സംസ്കാരങ്ങളും കാവ്യ ഭാഷയായി തെലുങ്കിനെ ഉയർത്തിയതിനാൽ തന്നെ  പണ്ഡിതന്മാർ ഇത് വേഗം പ്രചരിപ്പിച്ചു. അതത് ദേശത്തിന്റെ പേരിലാണ് ദ്രാവിഡ ഭാഷകൾ പിന്നീട് ഉള്ള കാലത്ത് അറിയപ്പെട്ടിക്കുന്നത്. അങ്ങനെ തമിഴകത്തെ ഭാഷ തമിഴ് എന്നാണ് അറിയപ്പെട്ടിരുന്നത്.ക്രമേണത്രിലിങ്ഗ ദേശത്തെഭാഷ തെലുഗ് എന്നും അറിയപ്പെട്ടു. കറുത്ത മണ്ണുള്ള നാട് ക്രമേണ കറുനാട് എന്നും  അവിടുത്തെ ഭാഷ കറുനാട് ഭാഷ എന്നും അറിയപ്പെട്ടു.മലയ്ക്ക് അപ്പുറത്തെ നാട്ടിലെ ഭാഷ  മലനാടു ഭാഷ എന്നും  വിശേഷിക്കപ്പെട്ടു. ദേശഭേദത്തിനൊപ്പം  സംസ്കാരവും  കലയും  ഗണ്യമായ പരിണാമങ്ങളിലേക്ക് നയിക്കപ്പെടാൻ കാരണപ്പെട്ടു. അത്തരത്തിൽ തമിഴകവുമായുള്ള ബന്ധം കറുനാട്ടുകാർക്കും ഇല്ലതായതിനെ തുടർന്ന്  തമിഴകത്തെ ദ്രാവിഡ ഭാഷ പരിണാമം ചരിത്ര തലത്തിലേക്ക് ആരംഭം കുറിക്കുന്നു.

കന്നഡ, തെലുഗ്  ഭാഷാവേർതിരിവിന് ശേഷവും  തമിഴകഭാഷ മൂലദ്രാവിഡ ഭാഷയായി തന്നെ നിലനിന്നു. ദ്രാവിഡ ഭാഷയുടെ  എല്ലാ ഗുണങ്ങളെയും  ഇവ  നിലനിർത്തി. തമിഴകം ( കേരളം, തമിഴ്നാട് ) മൂവരശർ അഥവാ  മുവേന്തർ ഭരിക്കുവാൻ ഇടയായിരുന്നു. അകം എന്നാൽ ദേശം/ നാട്  എന്നാണ്  വിവക്ഷിക്കുന്നത്. ചേര, ചോള, പാണ്ഡ്യരാണ് മൂവരശർ.തമിഴകത്തിന്റെ 80 % കാതം ചേരലാലും,56 %കാതം പാണ്ഡ്യരാലും, 44% കാതം ചോളരാലും ഭരണം ചെയ്യപ്പെട്ടിരുന്നു.ഇവർക്കിടയിൽ എക്കാലവും അതിർത്തിക്കായി പോരാട്ടം നടന്നിരുന്നു. കൂടാതെ ഇവരുടെ പ്രദേശത്തിന്റെ വിസ്തൃതി യുദ്ധത്തിൽ വിജയിക്കുന്നവരാൽ തീരുമാനിക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ ആധിപത്യം പുലർത്തിയ ചേരർ എല്ലാം കൊണ്ടും ദ്രാവിഡ സംസ്കാരത്തെ ആട്ടി ഉറപ്പിച്ചു. ചേരരുടെ നാട് ചേരലം എന്നാണ് അറിയപ്പെട്ടിരുന്നത് ഇത് സംസ്കൃതീഭവിച്ചാണ് കേരളമായി മാറിയത് എന്ന് കരുതുന്നുണ്ടെങ്കിലും അശോകന്റെ ശാസനത്തിൽ വ്യക്തമായി കേരളം എന്ന് തന്നെയാണ് കാണപ്പെടുന്നത്. തമിഴകത്ത് നിലനിന്നിരുന്ന ദ്രാവിഡ ഭാഷയെ പൊതുവേ തമിഴ് എന്നാണ് വിളിച്ചു പോരുന്നത്. ഇത് ഇന്നത്തെ 'തമിഴ് ഭാഷയെഅല്ല എന്നത് ഭൂരിഭാഗം പേർക്കും അറിവുള്ളതല്ല എന്നത് വിഷമ ജനനീയമാണ്, മൂലതമിഴ് ആയ ദ്രാവിഡഭാഷയെയാണ് തമിഴ് എന്ന പദത്താൽ കുറിക്കുന്നത്.

ഏകദേശം  ക്രി.മു. മൂന്നാം(3) ശതകത്തോടു കൂടി സാഹിത്യരചനക്ക് വേണ്ടി  മാധുരികമായ  ഭാഷ  നിർമ്മിക്കേണ്ട ആവശ്യം നിലവിൽ വന്നു. അങ്ങനെ ദ്രാവിഡ ഭാഷയെ  സാഹിത്യഭാഷ ആക്കുന്നതിന് വേണ്ടി  വ്യാകരണ നിയമങ്ങൾക്കും  പരിഷ്കാരങ്ങൾക്കും  വിധേയമാക്കി ബൃഹത്ത് പരിഷ്കാരം നടത്തി ഇത്തരത്തിൽ ചൊവ്വാക്കിയ  ഭാഷ  ചെന്തമിഴ്   എന്ന നാമത്താൽ വിവക്ഷിക്കപ്പെട്ടു.കാവ്യഭാഷ എന്നതിലൂടെ എല്ലാവരെയും ആകർഷിക്കാനും പുളകം കൊള്ളിക്കാനും കഴിവുള്ള മികവുറ്റ ഭാഷത്തക്കുക എന്നതായിരുന്നു.സംസ്കൃത കാവ്യങ്ങൾക്ക് മേലീയസ്ഥാനം കൈവരുത്താൻ ചെന്തമിഴിലൂടെയായി. ചെന്തമിഴിലെ ഏതെങ്കിലും വാചകങ്ങളെ കൂട്ടിഇണക്കി ഗാനമായി പാടുകയാണെങ്കിൽ അത് മികവുറ്റ ഹൃദയോഷ്മളമായ ആകർഷണീയ സംഗീതമായി മാറുന്നത് കാണാമിത് തന്നെയാണ് ചെന്തമിഴ് ദ്രാവിഡ ഭാഷയുടെ കവ്യഭാഷയാണ് എന്നതിന്റെ തെളിവ്. ലീലാതിലകകാരാൻ പാട്ട്ന് നൽക്കുന്ന നിർവചനം തന്നെ ചെന്തമിന്റെ വേർതിരിവിര വ്യത്യാസത്തെ അതിന്റെ അസ്ഥിത്യത്തെ ഉൾകൊള്ളുന്ന ഇതിവൃത്തമാണ്. ചെന്തമിഴ് കേവലം ദ്രാവിഡ ഭാഷയുടെ പരാണാമം  അല്ലായിരുന്നു.മറിച്ച് പണ്ഡിതന്മാരുടെ  ഇഷ്ടാനുസരണം ദ്രാവിഡ സ്വഭാവത്തെ  ഉൾക്കൊള്ളിച്ച് മൂല ദ്രാവിഡത്തിൽ നിന്നും മിനുക്കി എടുത്ത ഒരു കാവ്യ ഭാഷ മാത്രമായിരുന്നു ചെന്തമിഴ് എന്നത് തിരിച്ചറിയേണ്ടതുണ്ട്.

ചെന്തമിഴിന്റെ ഉത്ഭവത്തോടുകൂടി കാവ്യ രചനകളെല്ലാം ഈ ഭാഷയിലേക്ക് ചുരുങ്ങിക്കൂടി. എങ്കിലും ശരിയായ ദ്രാവിഡ ഭാഷയുടെ അസ്തമയം അവിടംകൊണ്ടൊന്നും സംഭവിച്ചില്ല.മൂല ദ്രാവിഡഭാഷ ചെന്തമിഴിന് മുമ്പും ചെന്തമിഴിന് ശേഷവും ദക്ഷിണ ഭാരതത്തിൽ നിലകൊണ്ടു, നിലകൊള്ളുന്നു എന്നതാണ് സത്യം. ദ്രാവിഡ ഭാഷയിൽ നിന്നുള്ള ചെന്തമിഴ് കാവ്യഭാഷയായപ്പോൾ ഒരു വേർപിരിവിന് കാരണമാകുക ആയിരുന്നു. തമിഴകത്ത് കാവ്യഭാഷ, സംസാരഭാഷ എന്നിങ്ങനെ രണ്ട് വേർതിരുവുകൾ ഉടലെടുത്തു. ഇത്തരത്തിൽ സംസാരഭാഷ ദ്രാവിഡത്തിന്റെ അസ്തിത്വത്തിൽ തന്നെ ഉറച്ചു നിന്നു. ഈ സംസാരഭാഷ കൊടുംതമിഴ് എന്ന നാമത്താലും അറിയപ്പെട്ടു തുടങ്ങി.  ഇതിന് തെളിവാണ് ചെന്തമിഴിലെ ' ഐ' കാരശബ്ദം നേരേ മറിച് കൊടും തമിഴിൽ ദ്രാവിഡ 'അ' കാരശബ്ദമാണ് നിലനിന്നിരുന്നത്. കാവ്യ ഭാഷ വിശിഷ്ഠമായി തീർന്നതോടെ തമിഴകം മുഴുവൻ ചെന്തമിഴ് പ്രചാരം പ്രാപിച്ചു. എങ്കിലും കൊടുംതമിഴ് എന്ന സംസാരഭാഷ ചിലദേശങ്ങളിലായി നിലനിൽക്കുകയും ഓരോ ദേശത്തിന് അനുസൃതമായി വകഭേദങ്ങൾ കൊടുംതമിഴിലും പ്രകടമായി. അതായത് ചുരുക്കി പറഞ്ഞാൽ കാവ്യ ഭാഷയായി രൂപം പ്രാപിക്കാത്ത കൊടുംതമിഴ് ഭാഷ എന്നത് മൂലദ്രാവിഡ ഭാഷ തന്നെ ആണ്.

മലനാട്ടിൽ നിലനിന്ന കൊടുംതമിഴ് ബാക്കിയുള്ള ദേശങ്ങളിലെ സംസാരഭാഷയിൽ നിന്നും വ്യത്യസ്തമായി നിലനിന്നു. കാരണം  സഹ്യപർവ്വതനിരകളാലുള്ള  വേർതിരിവ് മൂലം ഈ പ്രദേശത്തെ  സംസാരഭാഷയിൽ  മാറ്റങ്ങൾ  സൃഷ്ടിക്കാൻ  ചെന്തമിഴിനോ  മറ്റ  പ്രദേശങ്ങൾക്കോ  അധികമൊന്നും സാധിച്ചില്ല.തമിഴകത്തിൽ സംസാരത്തിനും കൊടും തമിഴിനെ ഒഴിവാക്കി ചെന്തമിഴിന്റെ ഘടനയിൽ നിന്നുകൊണ്ട് തന്നെ വ്യാപകമായ ഉപയോഗത്തിലേക്ക് കുതിച്ചു. സഹ്യനിരകളാൽ വേർപെട്ട മലനാട്ടിൽ ഇത്തരത്തിലുള്ള ചെന്ത വിഴ് സംസാരം വ്യാപിക്കപ്പെട്ടില്ല. ശക്തമായ രീതിയിൽ വിനിമയം നടന്നിട്ടില്ല എന്നതാണ് ഇതിന് കാരണം. സാഹിത്യ നിർമ്മതിക്ക് വേണ്ടി മാത്രമായിരുന്നു മലയാളദേശത്തിൽ അഥവാ മലനാട്ടിൽ ചെന്തമിഴ് ഉപയോഗിച്ചത്.എന്നാൽ തമിഴ്നാട്ടിലെ ജനങ്ങൾ സംസാരത്തിനും എഴുത്തിനും തുടർച്ചയായി ചെന്തമിഴ് ഉപയോഗിക്കാൻ ആരംഭിച്ചു.ചെന്തമിഴ് പഠിക്കാനും എഴുതാനും വളരെ ലളിതവും സുഗമവുമായിരുന്നു എന്നതാണ് ഇതിന് കാരണം.മറിച്ച് മലയാളദേശത്തിലാവട്ടെ നിലനിന്നിരുന്ന  കൊടുംതമിഴ് (മസൃണമല്ലാത്ത തമിഴ്   എന്നതാണ്  ഇതിന്റെ  അർത്ഥം) അപ്രകാരം തന്നെ  മൂലദ്രാവിഡ ഭാഷയാണ്  മലനാട്ഭാഷ  അഥവാ  മലയാളഭാഷ  എന്ന്  അറിയപ്പെടാൻ തുടങ്ങിയത്. ഇത്തരത്തിലെ മലനാട്ഭാഷ ചെന്തമിഴിന്റെ പുത്രിയോ ചേച്ചിയോ അല്ല എന്നത് ആദ്യം തന്നെ മനസ്സിലാക്കാൻ ശ്രമിക്കുക. മൂലദ്രാവിഡത്തിന്റെ പരിണാമ വികസിതമായ ഒരു കൊടുംതമിഴ് രൂപം ആയിരുന്നു മലനാട് ഭാഷ.ഈ സമയത്ത് സംസ്കൃത കാവ്യങ്ങൾക്ക് മലനാട്ടിൽ പ്രശസ്തി ഏറിവന്നു.തന്മൂലം ഭാഷാ പണ്ഡിതന്മാരെല്ലാം സംസ്ക്യതം പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഈ പ്രവണത മലനാട് ഭാഷയിൽ വികാസം സൃഷ്ടിച്ചു. മലനാട്ടിലെ ദ്രാവിഡ ജനങ്ങൾ ചെന്തമിഴിലും സംസ്കൃതത്തിലും കാര്യമായ രചനാതർജ്ജിമകൾ നടത്തി. കാലക്രമേണ മലനാട് ദ്രാവിഡ കൊടുംതമിഴും സംസ്കൃതവും സംസാരഭാഷയിൽ കൂടികലർന്നു. ഇപ്രകാരമുള്ള സാഹിത്യ അധിനിവേശമാണ് മണിപ്രവാളത്തിലേക്കും പാട്ടിലേക്കും കാര്യമായ മുന്നേറ്റങ്ങൾ വാരിക്കൂട്ടിയത്. അതായത് മൂലതമിഴിന് ഒപ്പം സംസ്കൃതവും ചെന്തമിഴോ ഇണങ്ങി ചേർന്നിരിക്കാം. അതിനാൽ ആധുനിക മലയാളത്തെൽ ചെന്തമിഴിന്റെയും ഭാവം നിലനിന്നിരിക്കാം. പക്ഷേ എങ്കിൽ കൂടി കേരളപാണിനി പറയുന്നത് പോലെ ഏഴ്(7) നയങ്ങൾ മൂലം ചെന്തമിഴ് മലയാളമായി മാറിയതല്ല അത് ഒരു തെറ്റിദ്ധാരണമാത്രമാണ്. ഇപ്പോൾ തന്നെ ലോകത്തിലെ ഒരു ഭാഷയുടേയും ലിപി ഉപയോഗിച്ച് സ്പുടമായി മലയാള ഭാഷ എഴുതുവാൻ സാധിക്കുകയില്ല എന്നത് ആണ് സത്യം. മലയാളം സ്പുടമായി എഴുത്ത് സാധ്യമാവണം എങ്കിൽ ആധുനിക ലിപി തന്നെ വേണം. ഇതാണ് മലയാള ഭാഷ ഇന്നലകളിൽ നേരിട്ട വെല്ലുവിളി. ബ്രഹ്മിയിൽ മാത്രമാവണം അല്പമേലും സ്വതന്ത്രമായ എഴുത്ത് സാധ്യമായത്. സംസ്ക്യതവിഭക്തി ഉപയോഗം നടന്നിരിക്കാം എന്നത് മാത്രമാണ് യാഥാർത്ഥ്യം. ബ്രാഹ്മി ലിപിയിൽ എഴുത്ത് നടത്തിയിരുന്ന മലയാളത്തിന് സംസ്കൃതത്തിൽ നിന്നും അക്ഷരവ്യവസ്ഥ സ്വീകരിക്കേണ്ട ആവശ്യമില്ല എന്നതും സ്മരിക്കുക. മലയാള ദേശത്തിന്റെ കാവ്യപാരമ്പര്യം അളക്കാൻ ഭാഷാ ഘടനയോ ലിപിയോ അല്ല, ദേശത്തിലെ മഹത്യകമായ പ്രദേശങളുടെയോ പ്രാദേശിക സംസ്കാര കഥയുടെയോ അടിസ്ഥാനത്തിലാവണം നിരീക്ഷിക്കേണ്ടത്. ഇത്രയും നൂറ്റാണ്ടുകൾക്ക് ശേഷവും മൂലദ്രാവിഡത്തിന്റെ തനിമ മലനാട് ഭാഷ വിട്ടൊഴിഞ്ഞില്ല. അതിനാൽ തന്നെ പ്രധാന അഞ്ച് സിദ്ധാന്തങ്ങൾ പറയുന്ന സംയുകത രൂപിമ സ്വഭാവം മലയാളം നിലനിർത്തുന്നു. മൂല ദ്രാവിഡത്തിന്റെയോ തമിഴിന്റെയോ സംസ്കൃതത്തിന്റെയോ പുത്രി അല്ല മലയാളം എന്നതിന് ഉത്തമ മായ മറ്റൊരു ഉദാഹരണമാണ് തുളു ഭാഷ. 2000 വർഷം പഴക്കമുള്ള തുളു ഭാഷ പ്രോട്ടോ ദ്രാവിഡ പുത്രി ആണ്.മലയാള,കന്നഡ ഭാഷകളുമായുളള ഇതിന്റെ സാദൃശ്യം എടുത്തു പറയേണ്ടതാണ്. തുളു പോലെ തന്നെ കന്നഡയും ദ്രാവിഡ പുത്രി ആണ്. എന്നാൽ ദ്രാവിഡ കാവ്യ ഭാഷ ആയതിനാൽ ചെന്തമിഴ് ദ്രാവിഡ കൊടുംതമിഴ്മലയാളം ചെന്തമിഴിൽ നിന്ന് ഉരിത്തിരിഞ്ഞ ശെന്തമിഴിനോട് വളരെയധികം സാദൃശ്യം പുലർത്തുന്നുണ്ട്. പുത്രികാ സ്വഭാവമാണ് കന്നഡയേയും തുളുവിനെയും ഒന്നിപ്പിക്കുന്നത്. ദ്രാവിഡ ഭാഷയുടെ പരിണാമത്തിലെ അവസാനഘട്ടമായതിനാൽ മലയാളം ഇവയോടെല്ലാം അടുത്ത് നിൽക്കുന്നു. കാരണം മൂലഭാഷാ സ്വഭാവം നിലയുറച്ച ഭാഷ മലയാളം മാത്രമാണ്, അതിനാൽ തന്നെയും എല്ലാ ദ്രാവിഡ ഭാഷകളും മൂല ദ്രാവിഡത്തിൽ നിന്ന് പിരിഞ്ഞ കാലത്തിന്റെ അടിസ്ഥാനത്തിൽ ഭാഷ സാമ്യ വേർതിരിവ് കാണാനാവും (അവസാനം പിരിഞ്ഞ ഭാഷക്കാവാം കുടുതൽ മലയാളം (മൂലദ്രാവിഡ) സാമ്യം നിലനിൽക്കുക ) ദ്രാവിഡഭാഷയുടെ എല്ലാ സ്വഭാവങ്ങളും ഉൾകൊള്ളുന്ന നവീന ഭാഷയും മലയാളം തന്നെയാണ്. ഏത് സാഹചര്യത്തിലും വാഴുന്ന ദ്രാവിഡ ഭാഷ സംസ്കൃതവുമായി പിരിയാനാവാത്ത വിധം ഇണങ്ങി ചേർന്നത് മലയാളം ഭാഷാ ഉയിർപ്പിന് പ്രാധാനകാരണമായി.

 • ഏതൊരു വസ്തുവിന്റെ നാമം എടുത്താലും മലയാളത്തിന് മാത്രം അതിനെ കുറിക്കുന്ന മുന്നോ, നാലോ അർത്ഥങ്ങൾ ഉളവാകാൻ കാരണവും ഈ ഇണങ്ങി ചേരൽ സ്വഭാവമാണ് (ഉദാ: അമ്പലം, ക്ഷേത്രം, കോവിൽ, പള്ളി), (ദൈവം, ഈശ്വരൻ, ഭഗവാൻ, സർവ്വാത്മാവ്)

മലയാളം പരിണാമത്തിന് ഇരയായ മൂലദ്രാവിഡ ഭാഷ ആണെന്ന് ഇന്ന് പരക്കെ അംഗീകരിക്കുന്നുണ്ട്. ഏത് ഭാഷയിലേക്കും ഇനങ്ങി ചേരുന്ന ദ്രമിഡ പൊതു സ്വഭാവം തന്നെ ഈ വാദഗതിക്ക് ഊന്നൽ നൽകുന്നു.ആധുനിക തമിഴിന് മാത്രം ഇത് കഴിയാതെ പോയത് അത് കാവ്യഭാഷാചെന്തമിഴിൽ നിന്ന് ഉരിത്തിരിഞ്ഞ ിശെന്തമിഴായതിനാലാണ്. മലയാളം ഇന്നും പരിണാമ വിധേയമാണ് ആഗലേയ അന്യഭാഷകളാലും സ്വാധീനവിധേയമായി കൊണ്ടിരിക്കുകയാണ്.

മലയാളം പിന്തുടരുന്ന ദ്രാവിഡ സ്വഭാവങ്ങൾതിരുത്തുക

അകാരംതിരുത്തുക

മലയാളം നിലനിർത്തിയിരിക്കുന്ന അന്ത്യകാര സ്വഭാവം "അ" കാരമാണ്.മറിച്ച് ചെന്തമിഴിൽ "ഐ" കാരമാണ് നിലനിൽക്കുന്നത്. എന്നാൽ മൂല ദ്രാവിഡ ഭാഷയിൽ അകാരമാണം അടിസ്ഥാനമായിരുന്നത്. സ്വഭാവികമായും മലയാളം അകാരം അതേപടി നിലനിർത്തുകയാണുണ്ടായത്. കാവ്യഭാഷയായ ചെന്തമിഴിന് ഐകാരത്തിൽ പ്രാമണ്യം വന്നതിനാലും മലയാളമാണ് ദ്രാവിഡ സ്വഭാവം നിലനിർത്തുന്ന അടിസ്ഥാന ദ്രാവിഡ ഭാഷ എന്ന് തന്നെ അനുമാനിക്കാം.

വാഴപ്പള്ളി ശാസനത്തിലെ ഭാഷാശൈലിതിരുത്തുക

മഹോദയപുരം ആസ്ഥാനമാക്കിയ ചേര രാജാക്കന്മാരുടേതായി കേരളത്തില്നിന്നു കണ്ടെടുത്ത ഏറ്റവും പഴയ ശിലാശാസനം.ശാസനങ്ങളില് നിന്നു വെളിപ്പെടുന്ന ആദ്യകുലശേഖരപ്പെരുമാള് ഈ ശാസനത്തിലെ രാജശേഖരനാണ്. അദ്ദേഹത്തിന്റെ 12-ാം ഭരണവര്ഷത്തില് (എ.ഡി. 830) എഴുതപ്പെട്ടു. തിരുവാറ്റുവായ് ക്ഷേത്രത്തിലെ നിത്യബലി വിലക്കുന്നവര് പെരുമാള്ക്ക് നൂറു ദീനാരം പിഴ കൊടുക്കണമെന്ന തീരുമാനമാണ് നന്റുഴൈനാട്ടില്പ്പെട്ട ഈ പ്രദേശത്തെ അധികാരികള് രാജശേഖരപ്പെരുമാളുടെ സാന്നിധ്യത്തില് കൈക്കൊള്ളുന്നത്. നാടുവാഴികള്ക്കുമേല് പെരുമാളധികാരത്തിന്റെ വ്യക്തമായ സൂചന ഇതിലുണ്ട്. 'നമശ്ശിവായ' എന്ന് തുടങ്ങുന്നതിനാലും 'പരമേശ്വരഭട്ടാരകന്' എന്ന് രാജാവിനെ വിശേഷിപ്പിക്കുന്നതിനാലും രാജശേഖരന് ശിവഭക്തനായിരുന്നുവെന്ന് കരുതുന്നു.

എട്ടാം ശതകം മുതല് കേരളത്തിലും തമിഴ് നാട്ടിലും നിന്ന് ലഭിച്ചിട്ടുള്ള ലിഖിതങ്ങള് വട്ടെഴുത്തിലുള്ളവയാണ്. എന്നാല് ഇക്കാലത്തും സംസ്കൃതപദങ്ങള് ഗ്രന്ഥാക്ഷരത്തിലാണ് എഴുതിയിരുന്നത് എന്ന് പറയപ്പെടുന്നു എങ്കിലും ബ്രഹ്മി ലിപിക്ക് ദക്ഷിണ ഭാരതത്തിൽ എ.ഡി കാലഘട്ടത്തോട് കൂടി വന്ന പരിവർത്തനം ഗ്രന്ഥ അക്ഷരമായി മാറി എന്നതാണ് യാഥാർത്ഥം. പണ്ഡിതന്മാർ സംസ്കൃതം എഴുതുന്നതിനായി ഗ്രന്ഥ ലിപി നിർമ്മിച്ചു എന്ന വാദം തെറ്റാണ്. കാരണം ബി.സിയിൽ വച്ച് തന്നെ ബ്രഹ്മി ലിപി ശിഥിലമാക്കപ്പെട്ടു ബി.സിക്ക് ശേഷം ബ്രഹ്മി ലിപി പ്രചാരം വന്നേയില്ല. ബ്രഹ്മിയിൽ നിന്ന് വികസിച്ചു വന്ന ഗ്രന്ഥ അക്ഷരമാണ് പിന്നിട് ദക്ഷിണ ഭാരതത്തിൽ ഉപയോഗിച്ചിരുന്നത്. സംസ്കൃതം എഴുതുവാനും ഗ്രന്ഥ ലിപി ഉപയോഗിച്ചു എന്നേ ഉള്ളു അല്ലാതെ സംസ്കൃതം എഴുതാനായി നിർമ്മിച്ച ലിപി ഒന്നും അല്ല ഗ്രന്ഥലിപി. 'നമശ്ശിവായ ശ്രീ രാജരാജാധിരാജ പരമേശ്വര ഭട്ടാരകരാജശേഖരദേവര്ക്ക്' എന്ന് ഗ്രന്ഥാക്ഷരത്തിലാണ് വാഴപ്പള്ളിശാസനം ആരംഭിക്കുന്നത്. 11-ാം ശതകത്തോടെ തമിഴ് നാട്ടില് തമിഴ് ലിപിക്ക് പ്രചാരം ലഭിച്ചെങ്കിലും കേരളത്തില് 15-ാം ശതകം വരെ വട്ടെഴുത്ത് തുടര്ന്നു. ഗ്രന്ഥാക്ഷരത്തിന് രൂപമാറ്റം വന്ന് കേരളത്തിലത് 'ആര്യലിപി'യായി ഇന്നത്തെ മലയാള ലിപിയായിമാറി എന്ന്മാത്രം. ഈ ശാസനത്തില് കാണുന്ന 'ദീനാരിയസ്' നാണയത്തെക്കുറിച്ചുള്ള പ്രസ്താവം, റോമാസാമ്രാജ്യവുമായി കേരളത്തിനുണ്ടായ വാണിജ്യബന്ധത്തിന് തെളിവാണ്.

തൊൽകാപ്പിയംതിരുത്തുക

അവലംബംതിരുത്തുക

 • ദക്ഷിണ ഭാരതത്തിൽ ദ്രാവിഡ ഭാഷകൾക്ക് അടിസ്ഥാനമായി [| ആദി ദ്രാവിഡം ▶️] ഭാഷ നിലനിന്നിരുന്നതായി കണക്കാക്കപ്പെടുന്നു.