അൽ ത്വബ്റാനി
ഇസ്‌ലാമിക നിയമത്തിലേയും ഹദീഥിലെയും ഒരു പണ്ഡിതനായിരുന്നു അബുൽ ഖാസിം സുലൈമാൻ ഇബ്ൻ അഹ്‌മദ് അൽ ത്വബ്റാനി എന്ന അൽ ത്വബ്റാനി അഥവാ ഇമാം ത്വബ്റാനി(260 AH/c. 874 CE - 360 AH/971 CE).
ജീവിതരേഖ
തിരുത്തുകഹിജ്റ വർഷം 260-ൽ തബ്‌രിയ അശ്ശാമിലാണ് സുലൈമാൻ ഇബ്ൻ അഹ്‌മദിന്റെ ജനനം. ആയിരത്തിലധികം ഹദീഥ് പണ്ഡിതരിൽ നിന്നായി ഹദീഥുകൾ സമാഹരിച്ച അദ്ദേഹം[1] അറേബ്യയിലും പേർഷ്യയിലും ഇതിനായി സഞ്ചരിച്ചു[2]. സിറിയ, ഹിജാസ്, യെമൻ, ഈജിപ്ത്, ബാഗ്ദാദ്, കൂഫ, ബസറ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം എത്തിപ്പെട്ടതായി രേഖകളുണ്ട്. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഇറാനിലെ ഇസ്ഫഹാനിലാണ് ത്വബ്റാനി ജീവിച്ചത്. അതേ നഗരത്തിൽ തന്നെ ഹിജ്റ 360-ലെ ദുൽഖഅ്ദ 27-ന് അദ്ദേഹം അന്തരിച്ചു[3][4].
രചനകൾ
തിരുത്തുകപ്രധാനമായും മൂന്ന് ഹദീസ് കൃതികളാണ് ത്വബ്റാനിയുടേതായി അറിയപ്പെടുന്നത്:
- അൽ-മുഅ്ജം അൽ-കബീർ
- അൽ മുഅ്ജം അൽ ഔസത്
- അൽ മുഅ്ജം അസ്സഗീർ
അവലംബം
തിരുത്തുക- ↑ Siyar A’laam-un-Nubala, vol. 12, pp. 268
- ↑ Tazkira-tul-Huffaz, vol. 3, pp. 85
- ↑ "AT-TABARANI, Sulaimman bin Ahmad". www.darulfatwa.org.au. Retrieved Jun 10, 2019.
- ↑ "Religious Services Of Imam Tabarani". www.dawateislami.net. Retrieved Jun 10, 2019.