അൽമ ജേൻ ഫ്രിസ്ബി
അൽമ ജെയ്ൻ ഫ്രിസ്ബി (ജൂലൈ 8, 1857 – നവംബർ 12, 1931) ഒരു അമേരിക്കൻ ഫിസിഷ്യനും യൂണിവേഴ്സിറ്റി പ്രൊഫസറുമായിരുന്നു. ഇംഗ്ലീഷ്:Almah Jane Frisby.
Almah Jane Frisby | |
---|---|
ജനനം | West Bend, Wisconsin, U.S. | ജൂലൈ 8, 1857
മരണം | നവംബർ 12, 1931 | (പ്രായം 74)
അന്ത്യ വിശ്രമം | Forest Home Cemetery, Milwaukee |
വിദ്യാഭ്യാസം | |
അറിയപ്പെടുന്നത് | First woman appointed to the University of Wisconsin Board of Regents |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Franklin L. Gilson (cousin) |
ജീവിതരേഖ
തിരുത്തുകഅഭിഭാഷകനായ ലിയാൻഡർ എഫ്. ഫ്രിസ്ബിയുടെയും ഫ്രാൻസിസ് ഇ. റൂക്കർ ഫ്രിസ്ബിയുടെയും മകളായി അമേരിക്കയിലെ വിസ്കോൺസിനിലെ വെസ്റ്റ് ബെൻഡിലാണ് അൽമ ജെയ്ൻ ഫ്രിസ്ബി ജനിച്ചത്. ജഡ്ജ് ഫ്രാങ്ക്ലിൻ എൽ. ഗിൽസൺ അവളുടെ ബന്ധുവായിരുന്നു. അവൾ 1878 -ൽ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ആ വർഷം സർവ്വകലാശാലയുടെ പ്രാരംഭ ചടങ്ങുകളിൽ അൽമ ഫ്രിസ്ബിയും അവളുടെ സഹോദരി ആലീസ് ഫ്രിസ്ബിയും പ്രസംഗിച്ചു. [1] അൽമ ഫ്രിസ്ബി ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ ഫിസിഷ്യനായി പരിശീലനം നേടുകയും, 1883 [2] ൽ മെഡിക്കൽ ബിരുദം നേടുകയുംചെയ്തു.
ഔദ്യോഗിക ജീവിതം
തിരുത്തുകവിസ്കോൺസിനിലെ മിൽവാക്കിയിൽ ഫ്രിസ്ബിക്ക് ഒരു സ്വകാര്യ മെഡിക്കൽ പ്രാക്ടീസ് ഉണ്ടായിരുന്നു. അതോടൊപ്പം1886-1887-ൽ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിലെ വിമൻസ് ഹോമിയോപ്പതി ഹോസ്പിറ്റലിൽ റസിഡന്റ് ഫിസിഷ്യൻ ആയിരുന്നു. 1887-ൽ അവൾ കാറ്റ്സ്കിൽസിലെ ഒരു ഹോട്ടലിൽ റസിഡന്റ് ഫിസിഷ്യനായി ഒരു വേനൽക്കാലം ചിലവഴിച്ചു. [3] അവൾ 1887-ൽ വിസ്കോൺസിൻ സ്റ്റേറ്റ് ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷനിൽ "ടോപ്പിക്കൽ വേഴ്സസ് ഇന്റെർണൽ മെഡിസിൻ ഇൻ ട്രീറ്റ്മെന്റ് ഒഫ് യൂട്ടെറൈൻ ഡിസീസ്" എന്ന പേരിൽ ഒരു പ്രബന്ധം അവതരിപ്പിച്ചു. [4] വിസ്കോൺസിൻ സ്റ്റേറ്റ് ബോർഡ് ഓഫ് കൺട്രോളിൽ നിയമിതയായ ആദ്യ വനിതയായിരുന്നു അവർ; 1905 മുതൽ 1912 വരെ അവർ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചു, സംസ്ഥാനത്തെ നവീകരണശാലകൾ, ജയിലുകൾ, ആശുപത്രികൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിച്ചു. [5] [6]
റഫറൻസുകൾ
തിരുത്തുക- ↑ "Commencement" Wisconsin State Journal (June 19, 1878): 1. via Newspapers.com
- ↑ Frances Elizabeth Willard, Mary Ashton Rice Livermore, A Woman of the Century (Moulton 1893): 303-304.
- ↑ Frances Elizabeth Willard, Mary Ashton Rice Livermore, A Woman of the Century (Moulton 1893): 303-304.
- ↑ Almah J. Frisby, "Topical vs. Internal Medication in the Treatment of Uterine Disease" United States Medical Investigator 23(8)(August 1, 1887): 30. via ProQuest
- ↑ "Woman on Board of Control" Minneapolis Journal (August 4, 1905): 14. via Newspapers.com
- ↑ "Biennial Report of the State Board of Control" Public Documents of the State of Wisconsin (1911): 2.