അസ്മ മെഹ്ഫൂസ്. Asmaa Mahfouz (അറബി: أسماء محفوظ, pronounced [ʔæsˈmæːʔ mɑħˈfuːz, ˈʔæsmæ-],ജനനം 1985 ഫെബ്രുവരി 1. 2011 ലെ ഈജിപ്ഷ്യൻ വിപ്ലവത്തിനു തീ പകർന്ന യുവതി. April 6 Youth Movement എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാൾ.[1]

Asmaa Mahfouz
Asmaa Mahfouz.jpg
ജനനം (1985-02-01) 1 ഫെബ്രുവരി 1985  (38 വയസ്സ്)
ദേശീയതEgyptian
കലാലയംCairo University
അറിയപ്പെടുന്നത്2011 Egyptian revolution

പശ്ചാത്തലംതിരുത്തുക

ഇന്റർനെറ്റിന്റെയും സോഷ്യൽ നെറ്റ് വർക്കുകളുടെയും സഹായത്തോടെയായിരുന്നു ഈജിപ്തിലെ തഹരീർ സ്ക്വയറിലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ഇന്റർനെറ്റിലൂടെയുള്ള പ്രചാരണങ്ങൾക്ക് മുൻപന്തിയിള നിന്നിരുന്ന വനിതയായിരുന്നു ഇവർ.2008 ഏപ്രിൽ 6 നു ഈജിപ്തിൽ നടന്ന പൊതുപണിമുടക്കിനെ പിന്തുണച്ചുകൊാണു അസ്മ ഇന്റർനെറ്റ് ആക്റ്റിവിസത്തിലേക്കും രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്കും കടന്നുവരുന്നത്.[2]

2011 ജനുവരി 25 ൽ ആരംഭിച്ച കലാപത്ത്‌നു തുടക്കമായത് അസ്മയും കൂട്ടാളികളും തഹ്രീർ ചത്വരത്തിൽ ചെന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചതോടെയാണു.പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അവർ ലഘുലേഖകൾ അടിച്ചു വിതരണം ചെയ്തിരുന്നു.എന്നാൽ ചത്വരത്തിൽ കയറാൻ അവരെ പട്ടാളം അനുവദിച്ചില്ല.ഇതു അസ്മയെ ചിന്തിപ്പിചു.സ്വന്തം ശബ്ദത്തിലും രൂപത്തിലും അവർ ഒരു വീഡിയോ ചിത്രം നിർമ്മിച്ചു.ജനുവരി 25 നു തഹ്രീർ ചത്വരത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ വീഡിയോയിലൂടെ നൽകിയതു.ജനുവരി 25 നു തന്റെ അന്തസ്സും അവകാശങ്ങളും പ്രതിരോധിക്കുന്ന ഒരു ഈജിപ്ഷ്യൻ പെൺകുട്ടിയായിരിക്കും താൻ എന്ന് ആ വീഡിയോയിൽ അസ്മ വ്യക്തമാക്കി.ഈ രാജ്യത്തെപ്പറ്റി ആകുലപ്പെടുന്നവരെല്ലാം എനിക്കൊപ്പം തഹ്രീർ ചത്വരത്തിൽ വരിക.അസ്മ ആ വീഡിയോ ഫേസ് ബുക്കിലൂടെ പ്രക്ഷേപണം ചെയ്തു.അത് വെബ് സൈറ്റുകളിലൂടെയും മൊബൈൽ ഫോണുകളിലൂടെയും വളരെ വേഗം പ്രചരിച്ചു.തുടർന്ന് ജനുവരി 25 ന്റെ പൊതുജനമുന്നേറ്റം ആരംഭിച്ചു.ചത്വരത്തിൽ എത്തിയ അസ്മയെ പ്രതിഷേധക്കാർ തിരിച്ചറിഞ്ഞു.``നിങ്ങളെല്ലെ ആ വീഡിയോയിൽ ഉായിരുന്നത്?ഞങ്ങൾ തെരുവിലേക്ക് വന്നത് നിങ്ങൾ കാരണമാണു.നിങ്ങൾ വീഡിയോയിൽ പറഞ്ഞത് ഞങ്ങളെ വലുതായി ചലിപ്പിച്ചു.അതു കൊണ്ടാണ് ഞങ്ങൾ വന്നതു.

അസ്മ എന്ന യുവതിയുടെ പ്രസക്തി എന്നത് വെറും ഇന്റർനെറ്റ് ആക്റ്റിവിസം മാത്രമായിരുന്നില്ല.അവർ വിപ്ലവത്തിനു ആഹ്വാനം ചെയ്തതിനൊപ്പം അതിലെക്കു പ്രത്യക്ഷമായി സധൈര്യം ഇറങ്ങിചെല്ലുകയും ചെയ്തു.ഒരു രാജ്യത്തിന്റെ യഥാർഥസമ്പത്ത് എന്നതു അതിന്റെ യുവതയാണെന്ന നിരീക്ഷണം ശരിവെക്കുന്നു അസ്മയുടെ ആക്ടിവിസവും ഈജിപ്തിന്റെ വിജയവും.

പുറം കണ്ണികൾതിരുത്തുക

  • "Meet Asmaa Mahfouz and the vlog that helped spark the revolution" (Facebook video with English subtitles added). YouTube. January 18, 2011. ശേഖരിച്ചത് February 6, 2011.

അവലംബംതിരുത്തുക

  1. El-Naggar, Mona (February 1, 2011). "Equal rights takes to the barricades". The New York Times. ശേഖരിച്ചത് February 6, 2011.
  2. അസ്മമഹ്ഫൂസുമായി നടത്തിയ അഭിമുഖം-മലയാളത്തിൽ
"https://ml.wikipedia.org/w/index.php?title=അസ്മ_മഹ്ഫൂസ്&oldid=2950417" എന്ന താളിൽനിന്ന് ശേഖരിച്ചത്