പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രതിഷ്ഠാപന കലാകാരനാണ് അഷ്റഫ് തുലൂബ്(ജനനം: 1986).

അഷ്റഫ് തുലൂബ്
ജനനം
കാസബ്ലാങ്ക, മൊറോക്കോ
തൊഴിൽപ്രതിഷ്ഠാപന കലാകാരൻ

ജീവിതരേഖ തിരുത്തുക

മൊറോക്കോയിലെ കാസബ്ലാങ്കയിൽ ജനിച്ചു. പാരീസിലെ ഇകോൾ ദെ ബ്യൂക്സ് ആർട്സിൽ നിന്ന് ബിരുദം നേടി. ഡ്യൂച്ച് ബാങ്ക് ശേഖരത്തിലും ഫ്രങ്ക്ഫർട്ട് ശേഖരത്തിലും ഇദ്ദഹത്തിന്റെ സൃഷ്ടികളുണ്ട്. നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.[1]

കൊച്ചി-മുസിരിസ് ബിനാലെ 2016 തിരുത്തുക

സമകാലീന കലാപ്രവൃത്തിയിൽ പാരമ്പര്യം ചെലുത്തുന്ന പങ്കിനെ ചോദ്യംചെയ്യുന്ന, അൺടൈറ്റിൽ‍ഡ് (എക്സെറ്റന്റഡ് ഫീലിങ്സ്‌) എന്ന രചനയാണ് അഷഫ് തുലൂബ്, കൊച്ചി-മുസിരിസ് ബിനാലെ 2016 യിൽ അവതരിപ്പിച്ചത്. വേർതിരിച്ചെടുക്കാൻ കഴിയാത്ത ഇതിലെ രൂപങ്ങളുടെയും വസ്തുക്കളുടെയും ഇഴചേരൽ പരമ്പരാഗത അറേബ്യൻ വിതാനങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. പരമ്പരാഗത ഇസ്‌ലാമിക ചിത്ര അലങ്കാരശൈലിയിൽ, രൂപങ്ങൾ പല ആവർത്തി ക്രമീകരിച്ചിരിക്കുന്നു.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-02-23.
"https://ml.wikipedia.org/w/index.php?title=അഷ്റഫ്_തുലൂബ്&oldid=3784490" എന്ന താളിൽനിന്ന് ശേഖരിച്ചത്