കണികാ ഭൗതികവുമായി ബന്ധപ്പെട്ട സ്ട്രിങ് തിയറിയെ സംബന്ധിച്ച ഗവേഷണങ്ങളിലൂടെ പ്രസിദ്ധനായ ശാസ്ത്രഞ്ജനാണ് അശോക് സെൻ. ഭൗതിക ശാസ്ത്ര ഗവേഷകർക്കായി റഷ്യൻ വ്യവസായി യൂറി മിൽനർ ഏർപ്പെടുത്തിയ 30 ലക്ഷം ഡോളറിന്റെ (16.75 കോടി രൂപ) ആദ്യ പുരസ്‌കാരത്തിന് അർഹനായി.[1]

ജീവിതരേഖതിരുത്തുക

കൊൽക്കത്തയിലെ പ്രസിഡൻസി കോളേജ്, ഐ.ഐ.ടി. കാൺപുർ എന്നിവിടങ്ങളിൽ പഠിച്ച ഇദ്ദേഹം, യു.എസ്സിലെ ഫെർമിലാബ്, സ്റ്റാൻഫഡ് ലീനിയർ ആക്‌സിലറേറ്റർ സെൻറർ, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 1998-ൽ റോയൽ സൊസൈറ്റി ഫെലോയായി തിരഞ്ഞെടുക്കപ്പെട്ടു.

2001-ൽ പദ്മശ്രീ ലഭിച്ചു. ഇൻറർനാഷണൽ സെൻറർ ഫോർ തിയററ്റിക്കൽ ഫിസിക്‌സ് പ്രൈസ്, എസ്.എസ്. ഭട്‌നാഗർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഹരിശ്ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ സുമതി റാവുവാണ് ഭാര്യ.

ഡിറാക് മെഡൽതിരുത്തുക

സ്ട്രിങ് സിദ്ധാന്തത്തിന് നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിൽ 2014 ൽ അശോക് സെൻ ആന്ട്രൂ സ്ട്രോമിങ്ങർ (അമേരിക്ക), ഗബ്രിയേല വെനിസ്യാനൊ (ഇറ്റലി) എന്നിവരോടൊപ്പം 2014 ൽ ഡിറാക് മെഡൽ ലഭിച്ചു.

പ്രപഞ്ചം മുഴുവൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഏകമാനമുള്ള ഒരുതരം സ്ട്രിങ് (ചരട്) കൊണ്ടാണ് എന്നാണ് സ്ട്രിങ് സിദ്ധാന്തം പറയുന്നത്. സർവതിനേയും വിശദീകരിക്കുന്ന ഏകസിദ്ധാന്തം (Unified theory for everything) എന്ന ഭൗതികജ്ഞരുടെ സ്വപ്നത്തിലേക്ക് പരിഗണിക്കപ്പെടുന്ന ഒരു സിദ്ധാന്തമാണിത്. കണികാഭൗതിക-ത്തിന്റെ അടിസ്ഥാനമായ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി ഗുരുത്വബലത്തെ-ക്കൂടി ഉൾക്കൊള്ളുന്നു എന്നതാണ് ഇതിന്റെ ആകർഷണീയത.

പുരസ്കാരംതിരുത്തുക

  • പദ്മശ്രീ(2001)
  • ഇൻറർനാഷണൽ സെൻറർ ഫോർ തിയററ്റിക്കൽ ഫിസിക്‌സ് പ്രൈസ്
  • എസ്.എസ്. ഭട്‌നാഗർ അവാർഡ്
  • ഡിറാക് മെഡൽ (2014)

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/story.php?id=291720

അധിക വായനയ്ക്ക്തിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അശോക്_സെൻ&oldid=3151252" എന്ന താളിൽനിന്ന് ശേഖരിച്ചത്