അറ്റോമിക് ടൂറിസം
ആണവായുധങ്ങൾ, ആയുധ വാഹിനികൾ എന്നിവ പ്രദർശിപ്പിക്കുന്ന മ്യൂസിയങ്ങൾ, അണു പരീക്ഷണം നടന്ന ഇടങ്ങൾ എന്നിവ സന്ദർശിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിനോദസഞ്ചാരത്തിന്റെ ഒരു സമീപകാല രൂപമാണ് അറ്റോമിക് ടൂറിസം.[1]
ശീതയുദ്ധ കാലത്തെ ന്യൂക്ലിയർ സോണുകളുടെ സാംസ്കാരിക പ്രാധാന്യം പര്യവേക്ഷണം ചെയ്യുന്നതിനായി അമേരിക്കയിൽ, സെന്റർ ഫോർ ലാൻഡ് യൂസ് ഇന്റർപ്രെട്ടേഷൻ നേതൃത്വത്തിൽ നെവാഡ ടെസ്റ്റ് സൈറ്റ്, ട്രിനിറ്റി സൈറ്റ്, ഹാൻഫോർഡ് സൈറ്റ് എന്നിവിടങ്ങളിലേക്ക് ടൂറുകൾ സംഘടിപ്പിക്കുന്നുണ്ട്. ചെർണോബിൽ എക്സ്ക്ലൂഷൻ സോൺ,[1] അണുബോബിനെ അതിജീവിച്ച ഹിരോഷിമാ പീസ് മെമ്മോറിയൽ (ഇത് ഇപ്പോൾ ഒരു യുനെസ്കോ ലോക പൈതൃക കേന്ദ്രം ആണ്)[2] എന്നിവ അറ്റോമിക് ടൂറിസത്തിന്റെ മറ്റ് ഉദഹരണങ്ങളാണ്. 2012 ലെ കണക്കനുസരിച്ച്, ചൈന അവരുടെ ആദ്യത്തെ ആറ്റോമിക് ടെസ്റ്റ് സൈറ്റായ സിൻജിയാങ് ഉയ്ഘർ സ്വയംഭരണ പ്രദേശത്തെ ലോപ് നൂരിൽ ഒരു വിനോദസഞ്ചാര കേന്ദ്രം നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
ആറ്റോമിക് മ്യൂസിയങ്ങൾ
തിരുത്തുകഗവേഷണവും ഉൽപാദനവും
തിരുത്തുക- ലോസ് അലാമോസ് ഹിസ്റ്റോറിക്കൽ മ്യൂസിയം, ലോസ് അലാമോസ്, ന്യൂ മെക്സിക്കോ - മാൻഹട്ടൻ പ്രോജക്റ്റിൽ നിന്നുള്ള ഇനങ്ങൾ
- ബ്രാഡ്‌ബറി സയൻസ് മ്യൂസിയം, ലോസ് അലാമോസ്, ന്യൂ മെക്സിക്കോ - മാൻഹട്ടൻ പ്രോജക്റ്റിന്റെ ചരിത്രം
- എക്സ് -10 ഗ്രാഫൈറ്റ് റിയാക്ടർ, ഓക്ക് റിഡ്ജ്, ടെന്നസി - പ്ലൂട്ടോണിയം 239 നിർമ്മിക്കുന്ന ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ
- സവന്ന റിവർ സൈറ്റ്, സൗത്ത് കരോലിന - പ്ലൂട്ടോണിയത്തിന്റെയും ട്രിറ്റിയത്തിന്റെയും ഉത്പാദന സ്ഥലം
- പരീക്ഷണാത്മക ബ്രീഡർ റിയാക്റ്റർ I, ആർക്കോ, ഐഡഹോ - വൈദ്യുതോർജ്ജം ഉൽപാദിപ്പിക്കുന്ന ആദ്യത്തെ ന്യൂക്ലിയർ റിയാക്ടർ, ആദ്യത്തെ ബ്രീഡർ റിയാക്ടർ, പ്ലൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യത്തെ റിയാക്ടർ
- ഒബ്നിൻസ്ക് ന്യൂക്ലിയർ പവർ പ്ലാന്റ്, ഒബ്നിൻസ്ക് - വാണിജ്യ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിച്ച ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ
- ഹാൻഫോർഡ് സൈറ്റ്, വാഷിംഗ്ടൺ - ട്രിനിറ്റി ടെസ്റ്റിനും ഫാറ്റ് മാൻ ബോംബിനുമായി ചില പ്ലൂട്ടോണിയം നിർമ്മിച്ച ബി റിയാക്ടറിന്റെ സ്ഥാനം
- ജോർജ്ജ് ഹെർബർട്ട് ജോൺസ് ലബോറട്ടറി, ചിക്കാഗോ, ഇല്ലിനോയിസ് - ഇവിടെയാണ് പ്ലൂട്ടോണിയം ആദ്യമായി നിർമ്മിച്ചത്
- അമേരിക്കൻ മ്യൂസിയം ഓഫ് സയൻസ് ആൻഡ് എനർജി, ഓക്ക് റിഡ്ജ്, ടെന്നസി - ബോംബ് കേസിംഗ്
- നാഷണൽ ആറ്റോമിക് ടെസ്റ്റിംഗ് മ്യൂസിയം, ലാസ് വെഗാസ്, നെവാഡ - നെവാഡ ടെസ്റ്റ് സൈറ്റ്
- ഉക്രെയ്നിലെ ഉക്രെയ്നിലെ സ്ട്രാറ്റജിക് മിസൈൽ ഫോഴ്‌സ് മ്യൂസിയം
- നാഷണൽ മ്യൂസിയം ഓഫ് ന്യൂക്ലിയർ സയൻസ് & ഹിസ്റ്ററി, ആൽബക്വർക്കി, ന്യൂ മെക്സിക്കോ
ഡെലിവറി വാഹനങ്ങൾ
തിരുത്തുക- ടിനിയൻ എയർഫീൽഡ്, നോർത്തേൺ മരിയാന ദ്വീപുകൾ - രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബാക്രമണത്തിനുള്ള വിക്ഷേപണ സ്ഥലം
- ടൈറ്റൻ മിസൈൽ മ്യൂസിയം, സാഹുരിറ്റ, അരിസോണ - പൊതു ഭൂഗർഭ മിസൈൽ മ്യൂസിയം
- നൈക്ക് മിസൈൽ സൈറ്റ് എസ്എഫ് -88, മാരിൻ കൌണ്ടി, കാലിഫോർണിയ - പൂർണ്ണമായും പുനഃസ്ഥാപിച്ച നൈക്ക് മിസൈൽ സമുച്ചയം
- റൊണാൾഡ് റീഗൻ മിനുട്ട്മാൻ മിസൈൽ സ്റ്റേറ്റ് ഹിസ്റ്റോറിക് സൈറ്റ്, കൂപ്പർസ്റ്റോൺ , നോർത്ത് ഡക്കോട്ട
- നാഷണൽ മ്യൂസിയം ഓഫ് ന്യൂക്ലിയർ സയൻസ് & ഹിസ്റ്ററി, ആൽബക്വർക്കി, ന്യൂ മെക്സിക്കോ - മിസൈലുകളും റോക്കറ്റുകളും
- നാഷണൽ മ്യൂസിയം ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ്, ഡേട്ടൺ, ഒഹായോ - നാഗസാക്കി ബി -29 ബോംബറും (ബോക്സ്കാർ), മിസൈലുകളും
- നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയം, വാഷിംഗ്ടൺ, ഡിസി - ഹിരോഷിമ ബി -29 ബോംബർ (എനോള ഗേ)
- വൈറ്റ് സാൻഡ്സ് മിസൈൽ റേഞ്ച്, ന്യൂ മെക്സിക്കോ
- എയർഫോഴ്സ് സ്പേസ് ആൻഡ് മിസൈൽ മ്യൂസിയം, കേപ് കനാവറൽ എയർഫോഴ്സ് സ്റ്റേഷൻ, ഫ്ലോറിഡ
- എയർഫോഴ്സ് ആർമമെന്റ് മ്യൂസിയം, എഗ്ലിൻ എയർഫോഴ്സ് ബേസ്, ഫ്ലോറിഡ
- മിനുട്ട്മാൻ മിസൈൽ നാഷണൽ ഹിസ്റ്റോറിക് സൈറ്റ്, വാൾ, സൗത്ത് ഡക്കോട്ട - കൺട്രോൾ ഫെസിലിറ്റി ഡെൽറ്റ -01 ഭൂഗർഭ ലോഞ്ച് കൺട്രോൾ സെന്ററും ലോഞ്ച് ഫെസിലിറ്റിയും (മിസൈൽ സിലോ) ഡെൽറ്റ -09
- സൌത്ത് ഡക്കോട്ട എയർ ആൻഡ് സ്പേസ് മ്യൂസിയം, എൽസ്വർത്ത് എയർഫോഴ്സ് ബേസ്, ബോക്സ് എൽഡർ, സൌത്ത് ഡക്കോട്ട
- സ്ട്രാറ്റജിക് എയർ കമാൻഡ് & എയ്‌റോസ്‌പേസ് മ്യൂസിയം, ആഷ്‌ലാൻഡ്, നെബ്രാസ്ക - യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിന്റെ വിമാനങ്ങളും ന്യൂക്ലിയർ മിസൈലുകളും കേന്ദ്രീകരിക്കുന്ന ഒരു മ്യൂസിയം
പലവക
തിരുത്തുക- ഗ്രീൻബ്രയർ ബങ്കർ, ഗ്രീൻബ്രിയർ കൌണ്ടി, വെസ്റ്റ് വിർജീനിയ - യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിനായുള്ള ഭൂഗർഭ ബങ്കർ
- ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക്, ഹിരോഷിമ - ഹിരോഷിമ പീസ് മെമ്മോറിയൽ, ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം, അനുബന്ധ സ്മാരകങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു
- നാഗസാക്കി പീസ് പാർക്ക് ആൻഡ് നാഗസാക്കി അറ്റോമിക് ബോംബ് മ്യൂസിയം, നാഗസാക്കി
- സിഎഫ്എസ് കാർപ്പ് - കനേഡിയൻ ആണവ മ്യൂസിയം
- ചെർനോബിൽ മ്യൂസിയം, കിയെവ്
- ഹാക്ക് ഗ്രീൻ സീക്രട്ട് ന്യൂക്ലിയർ ബങ്കർ, ചെഷയർ ഗ്രാമപ്രദേശമായ യുകെയിലെ നാന്റ്വിച്ചിലെ പട്ടണത്തിന് സമീപം[3]
- കെൽവെഡൺ ഹാച്ച് സീക്രട്ട് ന്യൂക്ലിയർ ബങ്കർ
- വേസ്റ്റ് ഐസൊലേഷൻ പൈലറ്റ് പ്ലാന്റ് ഫീൽഡ് ഓഫീസ് എക്സിബിറ്റ് ഹാൾ
ആറ്റോമിക് മൈനുകൾ
തിരുത്തുക- മാൻഹട്ടൻ പദ്ധതിക്ക് പ്രധാനമായ യുറേനിയം ഖനി, കാനഡയിലെ ഗ്രേറ്റ് ബിയർ ലേക്ക് സൈറ്റിലെ പോർട്ട് റേഡിയം
സ്ഫോടന സൈറ്റുകൾ
തിരുത്തുക- ന്യൂ മെക്സിക്കോയിലെ സോകോറോ കൌണ്ടിയിലെ ട്രിനിറ്റി സൈറ്റ് - ആദ്യത്തെ കൃത്രിമ ന്യൂക്ലിയർ സ്ഫോടനത്തിന്റെ സൈറ്റ്
- നെവാഡ ടെസ്റ്റ് സൈറ്റ്, ന്യൂ കൌണ്ടി, നെവാഡ - യുഎസ് ന്യൂക്ലിയർ ടെസ്റ്റ് സൈറ്റ്
- പസഫിക് പ്രോവിംഗ് ഗ്രൌണ്ട്സ്, യുഎസ് ന്യൂക്ലിയർ ടെസ്റ്റ് സൈറ്റ്
- കാർസൺ നാഷണൽ ഫോറസ്റ്റ്, റിയോ അരിബ കൗണ്ടി, ന്യൂ മെക്സിക്കോ - പ്രോജക്ട് ഗ്യാസ്ബഗ്ഗിയുടെ സൈറ്റ്
- കാൾസ്ബാഡ്, ന്യൂ മെക്സിക്കോ - പ്രോജക്റ്റ് ഗ്നോമിന്റെ സൈറ്റ്
- റിയോ ബ്ലാങ്കോ കൗണ്ടി, കൊളറാഡോ - പ്രോജക്റ്റ് റിയോ ബ്ലാങ്കോയുടെ സൈറ്റ്
- പാരച്യൂട്ട്, കൊളറാഡോ - പ്രോജക്റ്റ് റുലിസന്റെ സൈറ്റ്
- ഹിരോഷിമ, യുദ്ധത്തിൽ അണുബോംബ് ഉപയോഗിച്ച ആദ്യ സ്ഥലം
- നാഗസാക്കി, യുദ്ധത്തിൽ അണുബോംബ് ഉപയോഗിച്ച അവസാന സ്ഥലം
- മറലിംഗ, സൗത്ത് ഓസ്‌ട്രേലിയ - ഓപ്പറേഷൻ ബഫല്ലോയുടെയും ഓപ്പറേഷൻ ആന്റ്‌ലറിന്റെയും സൈറ്റ്
- പോഖ്‌റാൻ, രാജസ്ഥാൻ - പോഖ്‌റാൻ -2 പരീക്ഷണത്തിന്റെ സൈറ്റ്
അണു അപകടങ്ങൾ
തിരുത്തുക- ചരിത്രത്തിലെ ഏറ്റവും മോശം ആണവ അപകടമായിരുന്നു ചെർണോബിൽ ദുരന്തം. പ്ലാന്റിന് ചുറ്റുമുള്ള എക്സ്ക്ലൂഷൻ സോണിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശിക്കാൻ കഴിയും, പ്രത്യേകിച്ചും ഉപേക്ഷിക്കപ്പെട്ട നഗരമായ പ്രിപിയാറ്റിലേക്ക്.[4][5][6][7]
- അമേരിക്കൻ വാണിജ്യ ആണവോർജ്ജ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു അപകട സ്ഥലമായിരുന്നു ത്രീ മൈൽ ദ്വീപ് . പിഎയിലെ മിഡിൽടൌണിലുള്ള ത്രീ മൈൽ ഐലന്ഡ് വിസിട്ടൊർ സെന്റർ എക്സിബിഷനുകളിലൂടെയും വീഡിയോ പ്രദർശനങ്ങളിലൂടെയും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നു.[8]
- വിൻഡ്‌സ്‌കെയിൽ ഫയർ- 1957 ഒക്ടോബർ 10 ന് കുംബ്രിയയിലെ വിൻഡ്‌സ്‌കെയിലിൽ ഒരു ബ്രിട്ടീഷ് ന്യൂക്ലിയർ റിയാക്ടറിന്റെ ഗ്രാഫൈറ്റ് കാമ്പിന് തീപിടിക്കുകയും ചുറ്റുമുള്ള പ്രദേശത്തേക്ക് റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ഗണ്യമായി പുറത്തുവിടുകയും ചെയ്തു. വിൻഡ്‌സ്‌കെയിൽ ഫയർ എന്നറിയപ്പെടുന്ന ഇവന്റ് 1979 ലെ ത്രീ മൈൽ ദ്വീപ് അപകടം വരെ ലോകത്തിലെ ഏറ്റവും മോശം റിയാക്ടർ അപകടമായി കണക്കാക്കപ്പെട്ടിരുന്നു. 1986 ലെ ചെർണോബിൽ ദുരന്തത്തിന്റെ വ്യാപ്തി ഈ രണ്ട് സംഭവങ്ങളെക്കാളും വലുതാണ്. 1992 ൽ സന്ദർശക കേന്ദ്രം അടച്ചു, പൊതുജനങ്ങൾക്ക് ഇനി സന്ദർശിക്കാൻ കഴിയില്ല, ഇത് സമ്മേളനങ്ങൾക്കും ബിസിനസ്സ് ഇവന്റുകൾക്കുമായുള്ള കേന്ദ്രമായി മാറ്റിയിരിക്കുകയാണ്.[9]
ആറ്റോമിക് ടൂറിസത്തെക്കുറിച്ചുള്ള സാഹിത്യ, സിനിമാ പ്രവർത്തനങ്ങൾ
തിരുത്തുകപോൾ തെറോക്സ് എഴുതിയ ഓ-സോൺ എന്ന നോവലിൽ ന്യൂയോർക്കിൽ നിന്നുള്ള സമ്പന്നരായ ഒരു കൂട്ടം വിനോദസഞ്ചാരികൾ ഓസാർക്കിലെ ആണവാനന്തര ദുരന്തമേഖലയിൽ പ്രവേശിക്കുകയും പാർട്ടി നടത്തുകയും ചെയ്യുന്നത് പരാമർശിക്കുന്നു.[10]
അവലംബം
തിരുത്തുക- ↑ 1.0 1.1 Boyle, Rebecca (2017). "Greetings from Isotopia". Distillations. 3 (3): 26–35. Retrieved June 14, 2018.
- ↑ UNESCO. "Hiroshima Peace Memorial (Genbaku Dome)".
- ↑ Hack Green. "Hack Green Secret Nuclear Bunker". hackgreen.co.uk. Hack Green Nuclear Bunker. Archived from the original on 25 August 2014. Retrieved 19 October 2014.
- ↑ New Sight in Chernobyl's Dead Zone: Tourists - New York Times
- ↑ Bleak-o Tourism, Welcome to Chernobyl - Lonely Planet Travel Archived April 9, 2011, at the Wayback Machine.
- ↑ Morris, Holly. "Sex and drugs and radiation: Dare-devil 'stalkers' illegally enter Chernobyl's Dead Zone". The Independent. The Independent UK. Retrieved 18 October 2014.
- ↑ Morris, Holly. "The Stalkers Inside the bizarre subculture that lives to explore Chernobyl's Dead Zone". Slate.com article from Roads & Kingdoms series. Slate. Retrieved 18 October 2014.
- ↑ "Three Mile Island Visitors Center Attraction Details". explorepahistory.com. Explore PA History. Retrieved 19 October 2014.
- ↑ "Seascale - Sellafied Nuclear Reprocessing Facility". visitcumbria.com. Visit Cumbria. Retrieved 19 October 2014.
- ↑ PN Review. "Missouri Breaks: Paul Therous, O-Zone". PN Review. Retrieved 19 December 2014.