അമൃത വെങ്കടേശ്
ഇന്ത്യയിലും പുറംലോകത്തും ഏറെ അറിയപ്പെടുന്ന കർണ്ണാടക സംഗീതജ്ഞയാണ് അമൃത വെങ്കടേശ്.
ആഴത്തിലുള്ള ശബ്ദവും രാഗങ്ങളേക്കുറിച്ചുള്ള അവഗാഹമായ ധാരണയും അത്മവിശ്വാസം നിറഞ്ഞ ആലാപനശൈലിയും അവരുടെ കച്ചേരികളെ വേറിട്ട അനുഭവങ്ങളാക്കുന്നു[1].
ഈ യുവഗായിക വീണാവാദനത്തിലും തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പദ്നാഭസ്വാമിക്ഷേത്രത്തിലെ നവ്രാത്രിമണ്ഡപ്ത്തിൽ പാടിയ രണ്ടാമത്തെ വനിത എന്ന ഖ്യാതിയും അവർക്കുണ്ട്. ആദ്യത്തേത് ശ്രീമതി പാറശ്ശാല പൊന്നമ്മാൾ ആയിരുന്നു.
ബെംഗളൂരിൽ ആണ് ഇവർ താമസിക്കുന്നത്. ആറാം വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട അമൃതക്ക് പിതാമഹനും പിതാമഹിയും അമ്മ ശ്രീമതി രാധയും മാതുലനും വീണാവാദകനുമായ ശ്രീ മാധവനുമായിരുന്നു സംഗീതാഭ്യസനത്തിന്ന് താങ്ങും തണലുമായിരുന്നത്. ആറാമത്തെ വയസ്സിൽ ബെംഗളൂരുവിലെ ആഞജനേയക്ഷേത്രത്തിലായിരുന്നു ആദ്യ കച്ചേരി. തുടർന്ന് ശ്രീ. എം.ടി. ശെൽവനാരായണൻ, ശ്രീമതി ചാരുമതി രാമചന്ദ്രൻ, പ്രിൻസ് രാമവർമ്മ എന്നിവരുടെ കീഴിൽ അവർ ശിക്ഷണം നേടിയിട്ടുണ്ട്. ബെംഗളൂരുവിലെ ബിഷപ് കോട്ടൺസ് കോളേജിലെ ഒരു ശാസ്ത്രവിദ്യാർത്ഥി കൂടിയാണ് അമൃത.