അമരാവതി ഫലകങ്ങൾ
പത്തൊൻപതാം നൂറ്റാണ്ടിൽ രണ്ടു ബ്രിട്ടീഷ് സൈനിക പര്യവേക്ഷകർ ചുണ്ണാമ്പു കല്ലിൽ തീർത്ത ഏതാനും ഫലകങ്ങൾ ഇന്ത്യയിൽ നിന്നു കണ്ടെടുത്തു. കൂടുതലൊന്നും ആലോചിക്കാതെ ഇവർ ഇതു ബ്രിട്ടിഷ് മ്യൂസിയത്തിനു വിറ്റു . ദക്ഷിണ കിഴക്കൻ ഇന്ത്യയിലുണ്ടായിരുന്ന ചില സ്തൂപങ്ങളുടെ മുൻവശത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നതെന്നു കരുതുന്ന ഇവയ്ക്കു 2000 വർഷത്തോളം പഴക്കം കണക്കാക്കുന്നു . അമരാവതിയിലെ മഹാസ്തൂപം ആവരണം ചെയ്യാൻ ഉപയോഗിച്ചിരുന്നതിനാലാണ് അമരാവതി ഫലകങ്ങൾ എന്ന് ഇവയെ വിളിക്കുന്നത്. ഇതിന്റെ ഒരു ഭാഗം ചെന്നൈ ഗവൺമെന്റ് മ്യൂസിയത്തിലും സൂക്ഷിച്ചിട്ടുണ്ട്.
Material | ചുണ്ണാമ്പ്കല്ല് |
---|---|
Created | 1st century BCE to 8th century CE |
Present location | ബ്രിട്ടീഷ് മ്യൂസിയം, ലണ്ടൻ |