കേരളത്തിലെ ഒരു ഗായകനാണ് അഭിജിത്ത് വിജയൻ. 2000-ഓളം ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.[1] ആകാശമിഠായി എന്ന ചിത്രത്തിലെ ഗാനമാണ് ആദ്യമായി ചലച്ചിത്രത്തിനായി ആലപിച്ചത്.

വിവാദം തിരുത്തുക

2017-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിൽ അവസാന റൗണ്ടിൽ നിന്നും ഇദ്ദേഹം പുറത്തായി. ഭയാനകം എന്ന ചിത്രത്തിലെ കുട്ടനാടൻ കാറ്റു ചോദിക്കുന്നു എന്ന ഗാനമാണ് പുരസ്കാരത്തിനായി നിർദ്ദേശിക്കപ്പെട്ടത്. എന്നാൽ ഈ ഗാനം യേശുദാസാണ് ആലപിച്ചത് എന്ന ധാരണയാൽ ജൂറി അംഗങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിച്ചെങ്കിലും ആലപിച്ചത് യേശുദാസല്ല എന്നറിഞ്ഞതിനാൽ ആവസാന നിമിഷം പുരസ്കാരത്തിൽ നിന്നും ഒഴിവാക്കി. ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമൽ ദേവ് അവാർഡ് നിർണയത്തെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തിയത് വിവാദമാക്കപ്പെട്ടു.[2][3][4][5] എം.കെ അർജുനന് 2017-ലെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്തത് ഭയാനകത്തിലെ ഗാനങ്ങളാണ്. മികച്ച ഗായകനുള്ള പുരസ്കാരം മായാനദിയിലെ ഗാനം ആലപിച്ച ഷഹബാസ് അമനാണ് നൽകിയത്.

അവലംബം തിരുത്തുക

  1. "അനുകരിച്ചില്ല; യേശുദാസിൻറെ ശബ്ദം അത്ര ശ്രേഷ്ഠം; ആണിയടിക്കരുത് യുവ ഗായകന്റെ അപേക്ഷ". മനോരമ. Archived from the original on 2018-03-13. Retrieved 14 മാർച്ച് 2018.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം ചതിച്ചു! അഭിജിത്ത് വിജയന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നഷ്ടമായത്, കപ്പിനും ചുണ്ടിനുമിടയിൽ; ജൂറി അംഗമായിരുന്ന ജെറി അമൽദേവ് വെളിപ്പെടുത്തുന്നതിങ്ങനെ". രാഷ്ട്രദീപിക. Archived from the original on 2018-03-15. Retrieved 14 മാർച്ച് 2018.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "യേശുദാസിനെപ്പോലെ പാടി..!' യുവഗായകന് സംസ്ഥാന അവാർഡ് നഷ്ടമായതിന് ജൂറിയുടെ വിചിത്ര ന്യായം". മനോരമ ന്യൂസ്. Archived from the original on 2018-03-12. Retrieved 14 മാർച്ച് 2018.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്ന കാരണത്താൽ യുവഗായകന് സംസ്ഥാന അവാർഡ് നിഷേധിച്ചു". സൗത്ത് ലൈവ്. Archived from the original on 2018-03-14. Retrieved 14 മാർച്ച് 2018.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "അഭിജിത്തിന്റെ പാട്ടു കേട്ടാൽ ആരും പറയില്ല, യേശുദാസ് അല്ല അത് ആലപിച്ചിരിക്കുന്നതെന്ന്". വനിത. Archived from the original on 2018-03-15. Retrieved 14 മാർച്ച് 2018.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അഭിജിത്ത്_വിജയൻ&oldid=3972298" എന്ന താളിൽനിന്ന് ശേഖരിച്ചത്