കുട്ടനാട് പ്രത്യേക ഭൂപ്രകൃതിയുള്ള പ്രദേശമാണ് നദികളും തോടുകളും പാടശേഖരങ്ങളും നിറഞ്ഞു നിൽക്കുന്ന ഭൂപ്രദേശം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിന് പുറത്തുള്ള കുട്ടനാടിന്റെ ഭൂപ്രകൃതിയുള്ള പ്രദേശമാണ് അപ്പർകുട്ടനാട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നു. നെൽകൃഷിയാണ് ഇവിടത്തെ പ്രധാന കൃഷി. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിലാർ ഇവയാണ് അപ്പർകുട്ടനാട്ടിലൂടെ ഒഴുകുന്ന നദികൾ ആലപ്പുഴജില്ലയിലെ കാർത്തികപ്പള്ളി,ചെങ്ങന്നൂർ, മാവേലിക്കര,അമ്പലപ്പുഴ താലൂക്കുകളുടെ ചില ഭാഗങ്ങളും കോട്ടയംജില്ലയിലെ വൈക്കം,ചങ്ങനാശേരി താലൂക്കുകളുടെ ചില ഭാഗങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങളും അപ്പർകുട്ടനാട്ടിൽ ഉൾപ്പെടും.

"https://ml.wikipedia.org/w/index.php?title=അപ്പർകുട്ടനാട‌്&oldid=3932227" എന്ന താളിൽനിന്ന് ശേഖരിച്ചത്