അന്താരാഷ്ട്ര കുടുംബകൃഷി വർഷം

family farm


യു.എൻ. ജനറൽ അസംബ്ലിയാണ് 2014 കുടുംബകൃഷി വർഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിലെ കുടുംബകർഷകസംഘടനകളുടെ പ്രധാന പ്രാദേശിക ശൃംഖലകളുമായി സഹകരിച്ചാണ് 'അന്താരാഷ്ട്ര കുടുംബകൃഷി വർഷം' എന്ന ആശയം യു.എൻ. പ്രോത്സാഹിപ്പിക്കുന്നത്.

ലോഗോ

ലക്ഷ്യം തിരുത്തുക

  • മുഖ്യധാരയിൽനിന്ന് സ്ഥാനഭ്രംശം സംഭവിച്ചുപോയ വീട്ടുകൃഷി അഥവാ കുടുംബകൃഷിയെ കാർഷിക, പാരിസ്ഥിതിക, സാമൂഹിക പരിപാടികളുടെ കേന്ദ്രബിന്ദുവായി പുനഃപ്രതിഷ്ഠിക്കുക എന്നതാണ് വർഷാചരണത്തിന്റെ പ്രധാന ലക്ഷ്യം.
  • പ്രകൃതിവിഭവങ്ങളുടെ പരിപാലനം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിരവികസനം എന്നീ ഉപഘടകങ്ങളും വർഷാചരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽപ്പെടുന്നു.

നടത്തിപ്പ് തിരുത്തുക

യു.എന്നിന്റെ ലോക ഭക്ഷ്യകാർഷിക സംഘടന ആണ് വിവിധ സർക്കാറുകളുടെയും അന്തർദേശീയ വികസന ഏജൻസികളുമായും ആഗോള, പ്രാദേശിക, ദേശീയ, കർഷകസംഘടനകളുമായും ഇതിന്റെ നടത്തിപ്പിനുവേണ്ട ആശയവിനിമയം നടത്തുന്നത്.[1]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-01. Retrieved 2014-01-01.

അധിക വായനയ്ക്ക് തിരുത്തുക

  • Nature's Metropolis: Chicago and the Great West -- Cronan, William (ISBN 9780393308730)
  • The Value of Rural America -- Rowley, Thomas D. (www.ers.usda.gov/publications/rdp/rdp1096/rdp1096a.pdf)
  • Sunset Limited: The Southern Pacific Railroad and the Development of the American West -- Orsi, Richard J. (ISBN 9780520200197)

പുറം കണ്ണികൾ തിരുത്തുക