അദാന കൂട്ടക്കൊല 1909 ഏപ്രിലിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ അദാന വിലായെറ്റിൽ അർമേനിയൻ ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്തിയ സംഭവമായിരുന്നു. 1909-ലെ ഒട്ടോമൻ പ്രത്യാക്രമണത്തിനിടയിൽ അദാന നഗരത്തിൽ ഓട്ടോമൻ മുസ്ലീങ്ങൾ അർമേനിയൻ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുകയും പ്രവിശ്യയിലുടനീളമുള്ള അർമേനിയൻ വിരുദ്ധ കൂട്ടക്കൊലകളുടെ ഒരു പരമ്പരയായി ഇത് വ്യാപിക്കുകയും ചെയ്തു.[3] അദാനയിലും ചുറ്റുമുള്ള പട്ടണങ്ങളിലും കൂടുതലും അർമേനിയൻ വം ശജരായ[4] ഏകദേശം 20,000 മുതൽ 25,000 വരെ ആളുകളെ കൂട്ടക്കൊല ചെയ്ത ഈ സംഭവത്തിൽ ഏകദേശം 1,300 അസീറിയക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.[5] മുമ്പത്തെ ഹമീദിയൻ കൂട്ടക്കൊലകളിൽ നിന്ന് വ്യത്യസ്തമായി, ഈ കൂട്ടക്കൊലകൾക്കുള്ള പ്രേരണ കേന്ദ്ര സർക്കാരിനു പകരം പ്രാദേശിക ഉദ്യോഗസ്ഥന്മാരും ബുദ്ധിജീവികളും അദാനയിലെ CUP അനുഭാവികളുൾപ്പെടെയുള്ള ഇസ്ലാമിക പുരോഹിതന്മാരുമായിരുന്നു. മിഷിഗൺ സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ റൊണാൾഡ് ഗ്രിഗർ സണ്ണി അദാന കൂട്ടക്കൊലയെ വിവരിക്കുന്നത് "ഒരു ഭരണകൂടം ആരംഭിച്ച കൂട്ടക്കൊല എന്നതിലുപരി അത് ഒരു വംശഹത്യയിലേക്ക് അധഃപതിച്ച ഒരു നഗര കലാപം പോലെയാണ്" എന്നാണ്.[2]

അദാന കൂട്ടക്കൊല
the persecution of Armenians and the persecution of Assyrians എന്നതിന്റെ ഭാഗം
A street in the Christian quarter of Adana, photographed in June 1909.
സ്ഥലംAleppo Vilayet, Adana Vilayet, Ottoman Empire
തീയതിApril 1909
ആക്രമണലക്ഷ്യംmainly Armenian civilians, some Greeks and Assyrians[1]
ആക്രമണത്തിന്റെ തരം
Pogrom[2]
മരിച്ചവർ20,000–25,000, mostly Armenians
ആക്രമണം നടത്തിയത്Masses backing the Ottoman monarchists who had seized power during the 31 March Incident

1908-ൽ സുൽത്താൻ അബ്ദുൾ ഹമീദ് രണ്ടാമന്റെ സ്ഥാനഭ്രഷ്ടനാക്കുന്നതിനും ഭരണഘടനാപരമായ ഒരു ഭരണം പുനഃസ്ഥാപിക്കുന്നതിനും ഒട്ടോമൻ, അർമേനിയൻ വിപ്ലവ ഗ്രൂപ്പുകൾ സഹകരിച്ചു. പ്രതികരണമെന്ന നിലയിൽ 1909 മാർച്ച് 31-ന് (പാശ്ചാത്യ കലണ്ടർ അനുസരിച്ച് ഏപ്രിൽ 13) കമ്മറ്റി ഓഫ് യൂണിയൻ ആൻഡ് പ്രോഗ്രസിനെതിരെയുള്ള ഒരു സൈനിക കലാപം കോൺസ്റ്റാന്റിനോപ്പിൾ (1928 ന് ശേഷം ഇസ്താംബുൾ) പിടിച്ചെടുത്തു. കലാപം പത്ത് ദിവസം മാത്രം നീണ്ടുനിന്നപ്പോൾ, അത് അദാന പ്രവിശ്യയിൽ അർമേനിയക്കാർക്കെതിരെ ഒരു മാസത്തിലേറെ നീണ്ടുനിന്ന വംശഹത്യയ്ക്കും കൂട്ടക്കൊലയ്ക്കും കാരണമായി.

അവലംബം തിരുത്തുക

  1. Nazan Maksudyan (2014). Women and the City, Women in the City: A Gendered Perspective on Ottoman Urban History. Berghahn Books. p. 122.
  2. 2.0 2.1 Suny 2015, പുറങ്ങൾ. 172–173.
  3. Raymond H. Kévorkian, "The Cilician Massacres, April 1909" in Armenian Cilicia, eds. Richard G. Hovannisian and Simon Payaslian. UCLA Armenian History and Culture Series: Historic Armenian Cities and Provinces, 7. Costa Mesa, California: Mazda Publishers, 2008, pp. 339–69.
  4. Suny 2015, പുറം. 171.
  5. Gaunt, David (2009). "The Assyrian Genocide of 1915". Assyrian Genocide Research Center.
"https://ml.wikipedia.org/w/index.php?title=അദാന_കൂട്ടക്കൊല&oldid=3701308" എന്ന താളിൽനിന്ന് ശേഖരിച്ചത്