ദ സ്ക്വിറൽ വൈഫ്

(അണ്ണാൻ ഭാര്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിലിപ്പ പിയേഴ്‌സ് കുട്ടികൾക്കുവേണ്ടി രചിച്ച ഒരു യക്ഷിക്കഥയാണ് ദ സ്ക്വിറൽ വൈഫ്. 1971-ൽ ലോങ്‌മാൻ യംഗ് പ്രസിദ്ധീകരിച്ച ഈ യക്ഷിക്കഥ പിന്നീട് മിഡിൽസെക്സിൽ വീണ്ടും പ്രസിദ്ധീകരിച്ചു.[1]1983-1992 കാലഘട്ടത്തിൽ നടത്തിയ ഈ പ്രസിദ്ധീകരണങ്ങളുടെ ചിത്രീകരണ ചുമതല ബിൽ ഗെൽഡാർട്ടിനായിരുന്നു. പിന്നീട് വെയ്ൻ ആൻഡേഴ്സൺ 2007-ൽ മിഡിൽസെക്സിൽ വീണ്ടും ഇത് പ്രസിദ്ധീകരിച്ചു.[2] ദി ഫേബർ ബുക്ക് ഓഫ് മോഡേൺ ഫെയറി ടെയിൽസിൽ ദ സ്ക്വിറൽ വൈഫ് എന്ന കഥയും ഉൾപ്പെടുന്നു.[3]

ദ സ്ക്വിറൽ വൈഫ്
1971-ലെ ആദ്യ പതിപ്പിന്റെ മുഖചിത്രം
കർത്താവ്ഫിലിപ്പ പിയേഴ്സ്
ചിത്രരചയിതാവ്ഡെറക് കോളാർഡ്
രാജ്യംയുണൈറ്റഡ് കിംഗ്ഡം
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംകുട്ടികളുടെ സാഹിത്യം
യക്ഷിക്കഥ
പ്രസിദ്ധീകൃതം1971, ലോംഗ്മാൻ യംഗ് ബുക്സ്
മാധ്യമംPrint with linocut illustrations (Hardcover)
ഏടുകൾ59 pp
ISBN0-582-15263-1
OCLC553738
823.914
LC ClassPZ8.P286

കഥാസാരം

തിരുത്തുക

ഒരു നിത്യഹരിത വനത്തിനു സമീപം പന്നി മേയ്ക്കലുകാരായ രണ്ട് സഹോദരന്മാർ താമസിച്ചിരുന്നു. അവരിൽ ജ്യേഷ്ഠൻ ഇളയവനായ ജാക്കിനോട് തീരെ നിഷ്ടൂരമായി പെരുമാറുന്നവനായിരുന്നു. എല്ലാ ദിവസവും മുഴുവൻ ജോലികളും സഹോദരനെക്കൊണ്ട് ചെയ്യിക്കുന്ന അയാൾ  വിശപ്പടക്കാനുള്ള ഭക്ഷണം പോലും അവന് നൽകിയിരുന്നില്ല. ശരത്കാലത്തെ എല്ലാ ദിവസവും ജാക്ക് പന്നികളെ കാട്ടിൽ മേയ്ക്കാൻ‌ കൊണ്ടുപോകാറുണ്ടായിരുന്നു. യാത്ര പുറപ്പെടുമ്പോൾ സഹോദരൻ എല്ലായ്പ്പോഴും ഒരേതരം മുന്നറിയിപ്പ് നൽകിയിരുന്നു. "പച്ച മനുഷ്യർ ഉള്ളതിനാൽ പന്നികളെ ഉൾവനത്തിലേക്ക് കൊണ്ടുപോകരുത്, സൂര്യാസ്തമയത്തിന് മുമ്പ് അവയെ വീട്ടിൽ കൊണ്ടുവരുന്നത് ഉറപ്പാക്കുക." വനാന്തർഭാഗത്ത് ജീവിച്ചിരുന്ന യക്ഷന്മാരായ പച്ച മനുഷ്യരുടെ രാജ്യമായിരുന്നു ഈ വനം. ചാന്ദ്രപ്രകാശത്തിൽ മാത്രം കാണാൻ സാധിക്കുന്ന അവരെ ഗ്രാമവാസികൾ ഭയപ്പെട്ടിരുന്നു.

ഒരു ശരത്കാല സായാഹ്നത്തിൽ ജാക്ക് പതിവുപോലെ കാട്ടിൽ നിന്ന് പന്നിക്കൂട്ടത്തെ തെളിച്ചുകൊണ്ടുവരുമ്പോൾ ഒരു കാറ്റിൻറെ ആരവം ശ്രദ്ധിച്ചു. അത് മരങ്ങളിൽ നിന്ന് ഇലകളെ ചുഴറ്റുകയും, മരക്കൊമ്പുകൾ വളച്ചൊടിക്കുകയും ചെയ്തു. പന്നികൾ അവരുടെ കൂട്ടിലും ജാക്ക് സഹോദരനുമായി പങ്കിട്ടിരുന്ന കോട്ടേജിലും വിശ്രമത്തിൽ ആയിരിക്കുമ്പോൾ, ഒരു കൊടുങ്കാറ്റ് ആഞ്ഞു വീശാനാരംഭിച്ചു. അന്നു രാത്രി സഹോദരന്മാർ ഉറങ്ങാൻ കിടന്നപ്പോൾ വീടിനു  ചുറ്റും വീശിയടിക്കുന്ന കാറ്റിന്റെ ഹുങ്കാരം  കാരണം അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കൊടുങ്കാറ്റിൻറെ മൂർദ്ധന്യതയിൽ, വനത്തിന്റെ ദിശയിൽ നിന്ന് അകലെ ഒരു വന്മരം മരം ഒടിഞ്ഞു വീഴുന്ന ശബ്ദം അവർ കേട്ടു. കുബുദ്ധിയായ ജ്യേഷ്ഠന്റെ പലപ്പോഴായ മുന്നറിയിപ്പുകൾ വകവയ്ക്കാതെ അവൻ കാട്ടിലേക്ക് പുറപ്പെടുന്ന. ഒരു ബീച്ച് മരം നിലംപതിച്ച ശബ്ദമായിരുന്നു  അവൻ കേട്ടത്.

പൂർണ്ണമായി പിടർന്ന് നിലത്തു കിടന്ന മരത്തിന്റെ വേരുകൾ വായുവിലേക്ക് ഉയർന്നും, ഇലകളും ചില്ലകളും നിലത്ത് ശക്തമായി പതിച്ച് ഞെരിഞ്ഞമർന്നും കിടന്നു. നിലാവെളിച്ചത്തിൽ അതെല്ലാം കറുപ്പും വെള്ളിനിറമാർന്ന ചാരനിറത്തിലാണ് കാണപ്പെട്ടത്.  പിന്നെ ജാക്ക് ഒന്നും ഇല്ലാത്ത ഭാഗത്ത് ഏന്തോ ഒരു വിചിത്രമായ പച്ചപ്പ് ശ്രദ്ധിച്ചു. ഇരുണ്ടതും കൊടുങ്കാറ്റുള്ളതുമായ ആ രാത്രിയിൽ കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങൾക്കിടയിൽ വീണുകിടക്കുന്ന മരങ്ങൾക്കിടയിൽ നിന്ന് സഹായത്തിനായുള്ള ഒരു നിലവിളി ജാക്ക് കേൾക്കുന്നു. അവൻ സൂക്ഷ്മമായി നോക്കിയപ്പോൾ, ആദ്യം കരുതിയത് ഒരു പച്ച നിറമുള്ള കുട്ടിയെന്നു തോന്നുന്ന ഒരു രൂപം കണ്ടു -; എന്നാൽ അത് ഒരു പൂർണ്ണ മനുഷ്യനായിരുന്നു, എല്ലാ വിധത്തിലും പൂർണ്ണമായി രൂപപ്പെട്ട, എന്നിരുന്നലും ഒരു കുട്ടിയുടെ ഉയരം മാത്രമുള്ള, പച്ചനിറമുള്ള കുള്ളൻറെ രൂപം. പച്ച മനുഷ്യരിൽപ്പെട്ട ഒന്നായിരുന്നു അത്. വീണുകിടക്കുന്ന മരത്തിനടിയിൽ പച്ച മനുഷ്യൻ കുടുങ്ങിപ്പോയിരുന്നു, അവന്റെ കാലുകൾക്ക് കുറുകെയാണ് മരം വീണുകിടന്നത്. അയാൾക്ക് അനങ്ങാൻ കഴിഞ്ഞില്ല. അവർ പരസ്പരം തുറിച്ചുനോക്കി; പക്ഷേ ആരും ഒന്നും ഉരിയാടിയില്ല. ജാക്ക് തന്റെ ബെൽറ്റിൽ നിന്ന് മരക്കോടാലി എടുത്ത് തടി വെട്ടിമാറ്റി അവനെ സ്വതന്ത്രനാക്കാൻ തുടങ്ങി. ഇത് ചെയ്തുകഴിഞ്ഞാൽ, പച്ച മനുഷ്യൻ ഉടനടി വനാന്തരത്തിലേയ്ക്ക് രക്ഷപ്പെടുമെന്നാണ് ജാക്ക് പ്രതീക്ഷിച്ചത്. എന്നാൽ പച്ച മനുഷ്യൻ പഴയതുപോലെ കിടന്നതിനാൽ, മരം വീണ് അയാളുടെ ഒരു കാല് ഒടിഞ്ഞതായി ജാക്കിന് മനസിലായി. എന്താണ് ചെയ്യേണ്ടത്? പച്ച മനുഷ്യനെ തന്റെ ക്രൂരനായ സഹോദരന്റെ താമസ സ്ഥലത്തേയ്ക്ക് കൊണ്ടുപോകാൻ സാധിക്കുകയില്ല. എന്നാൽ സ്വന്തം ആളുകൾ ഒരിക്കലും അവനെ കണ്ടെത്താത്ത ഇവിടെ അയാളെ  ഉപേക്ഷിച്ചു പോകാനും അവനു കഴിഞ്ഞില്ല. ജാക്ക് പച്ച മനുഷ്യനെയും പച്ച മനുഷ്യൻ ജാക്കിനെയും നോക്കി, എന്നാൽ ഒന്നും പറഞ്ഞില്ല: എന്നാൽ ജാക്കിന് താൻ ചെയ്യേണ്ടത് എന്താണെന്ന് അറിയാമായിരുന്നു. അത് ചെയ്യാൻ അവൻ ഭയപ്പെട്ടിരുന്നുവെങ്കിലും, ആ പച്ചമനുഷ്യനെ കാടിന്റെ ഹൃദയഭാഗത്തുള്ള അവൻറെ സ്വന്തം ആളുകളിലേക്ക് തിരികെ എത്തിക്കേണ്ടതുണ്ടായിരുന്നു. അവൻ അയാളെ കൈകളിൽ കോരിയെടുത്തു - അത് ഒരു കുട്ടിയെപ്പോലെ ഭാരം കുറഞ്ഞതായിരുന്നു – അവൻ അയാളെയുംകൊണ്ട് കാടിൻറെ അഗാധതയിലേയ്ക്ക് ഇറങ്ങിപ്പോയി.

ഒടുവിൽ, കാടിന്റെ ഹൃദയഭാഗത്ത്, ജാക്ക് മരങ്ങളില്ലാത്ത മൈതാനത്ത് എത്തിയപ്പോൾ, അവിടെ ചന്ദ്രപ്രകാശത്തിൽ, കുതിരപ്പുറത്ത് പച്ച മനുഷ്യരുടെ ഒരു സംഘത്തെ കണ്ടു. അവരിൽ രണ്ടുപേർ പെട്ടെന്ന് മുന്നോട്ടുവന്ന് യാതൊന്നും ഉരിയാടാതെ പരിക്കേറ്റയാളെ അവനിൽ നിന്ന് ഏറ്റെടുത്തു.

അപ്പോൾ അവരുടെയെല്ലാം രാജാവെന്ന് തോന്നിപ്പിക്കുന്ന ഒരാൾ ജാക്കിനെ ആംഗ്യം കാട്ടി വിളിച്ചു. ജാക്ക് അയാളുടെ മുന്നിൽ മുട്ടുകുത്തി നിൽക്കവേ, പച്ച ജനതയുടെ തമ്പുരാൻ പറഞ്ഞു.

“ജാക്ക്, നിങ്ങൾ നല്ല രാത്രി ജോലി ചെയ്തതിനാൽ പ്രതിഫലം അർഹിക്കുന്നു. ഇതാ ഇതാണ് നിങ്ങൾക്കുള്ള പ്രതിഫലം: ഞങ്ങളുടെ വന രഹസ്യങ്ങൾ നിങ്ങളുടെ ഭാവി ഭാര്യയിലൂടെ നിങ്ങൾ ആസ്വദിക്കുന്നതാണ്.”

തനിക്ക് ഭാര്യയില്ല, അല്ലെങ്കിൽ അങ്ങനെയൊരാളെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടുപോലും ഇല്ലെന്ന് ബഹുമാനപുരസരം ചൂണ്ടിക്കാണിക്കാൻ ജാക്ക് ധൈര്യപ്പെട്ടു.

"അത് എനിക്കറിയാം," പച്ച മനുഷ്യരുടെ തമ്പുരാൻ പറഞ്ഞു, "എനിക്കറിയാവുന്നതുപോലെ, നിങ്ങൾ ഞങ്ങളുടെ കാടിന്റെ സമീപം താമസിക്കുന്ന പന്നിക്കൂട്ടങ്ങളുടെ ഉടമ ജാക്ക് ആണ്. ഇപ്പോൾ ഈ സ്വർണ്ണ മോതിരം എടുക്കുക." സംസാരിക്കുന്നതിനിടയിൽത്തന്നെ രാജാവ് തന്റെ വിരലിൽ നിന്ന് ഒരു എന്തോ ഒന്നെടുത്ത് ജാക്കിന് നേരെ നീട്ടി. വിവാഹ മോതിരം പോലെയുള്ള ഒരു സാധാരണ സ്വർണ്ണ മോതിരമായിരുന്നു അത്. ജാക്ക് അത് എടുത്തുകൊണ്ട് നന്ദി പറഞ്ഞു; എന്നാൽ പച്ച ജനതയുടെ തമ്പുരാൻ ജാക്കിനോട് പറഞ്ഞ് പൂർത്തിയാക്കിയിരുന്നില്ല. “നീ ഈ മോതിരം അടുത്ത വസന്തം വരുന്നതുവരെ നിന്റെ വിരലിൽ ധരിക്കേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു,

“വസന്തകാലത്ത് അണ്ണാറക്കണ്ണന്മാർ ഞങ്ങളുടെ വനത്തിലെ മരങ്ങളിൽ അവയുടെ കൂടുകൾ  നിർമ്മിക്കുകയും കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്യുന്നു. ആ സമയത്ത് നിങ്ങൾ ഒരു നവജാത പെൺ അണ്ണാൻ ഉള്ള ഒരു കൂടിലേക്ക് കയറി അതിന്റെ ഇടതുവശത്തെ മുൻകാലിൽ കൈവള പോലെ മോതിരം ഇടുകയും വേണം. എന്നിട്ട് നിനക്ക് പോകാം."

“പക്ഷേ, അങ്ങുന്നെ,. “ഇത് ക്രൂരമായ ഒരു കാര്യമല്ലേ? കാരണം ഈ അണ്ണാൻ കുഞ്ഞ് വളരുകയും മോതിരം അതേ വലുപ്പത്തിൽ തുടരുകയും ചെയ്യുമല്ലോ. ജാക്ക് പറഞ്ഞു

പച്ചമനുഷ്യരുടെ തമ്പുരാൻ പൊട്ടിച്ചിരിച്ചു. “ജാക്ക്, നിങ്ങളുടെ സഹോദരൻ പറയുന്നതുപോലെ നിങ്ങൾ ചിലപ്പോഴൊക്കെ ഒരു മണ്ടനാണെന്ന് ഞാൻ കരുതുന്നു. എന്തെന്നാൽ, ധരിക്കുന്നയാൾ വളരുന്തോറും വളരുന്ന ഒരു മാന്ത്രിക മോതിരമാണിത്: അണ്ണാൻ പൂർണ്ണവളർച്ചയാകുന്ന സമയത്ത്, നിങ്ങൾക്കു വേണ്ടത് നിങ്ങൾ കണ്ടെത്തുന്നതാണ്”.

“ജാക്ക്, ഇപ്പോൾ, തിരിഞ്ഞ് വീട്ടിലേക്കുള്ള വഴി പിന്തുടരുക, നിങ്ങൾ വഴി കാണുന്നതുവരെ പുറകിലേക്ക് തിരിഞ്ഞു നോക്കരുത്.”

രാജാവ് പറഞ്ഞതുപോലെ ജാക്ക് പിന്തിരിഞ്ഞു നടന്നു.

അവൻ മുന്നിലേയ്ക്ക് നോക്കി, അവിടെ അവന്റെ മുന്നിൽ ഒരു പാതയുണ്ട്, ചന്ദ്രപ്രകാശത്തിൽ വെളുത്ത നിറത്തിൽ അവൻ മുമ്പ് കണ്ടിട്ടില്ലാത്ത ഒരു പാത ദൃശ്യമായിരിക്കുന്നു. കാടിന്റെ അതിരിൽ താൻ താമസിക്കുന്ന വീടിൻറെ  അരികിൽ എത്തുന്നതുവരെ ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ അവൻ പാത പിന്തുടർന്നു. പിന്നെ അവൻ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ ഒരു വഴിയും കാണാനില്ലായിരുന്നു. അവൻ മുന്നോട്ട് സഞ്ചരിക്കവേ അത് അവന്റെ പിന്നിൽ അപ്രത്യക്ഷമായിരുന്നു.

ജാക്ക് വീട്ടിൽ തിരിച്ചെത്തി, സഹോദരനെ ഉണർത്താതെ വീണ്ടും കിടക്കയിൽ കിടന്നതിനാൽ ആ രാത്രി എന്താണ് സംഭവിച്ചതെന്ന് സഹോദരന് ഒരിക്കലും മനസിലായില്ല. ജാക്ക് തന്റെ വിരലിൽ അണിഞ്ഞിരിക്കുന്ന സ്വർണ്ണ മോതിരം അയാൾ ശ്രദ്ധിച്ചതായി തോന്നിയില്ല – എന്തെന്നാൽ അത് ഒരു മാന്ത്രിക മോതിരമായിരുന്നതിനാൽ അത് അയാൾക്ക് ദൃശ്യമല്ലായിരുന്നു.

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടേയിരുന്നു, അങ്ങനെ, കാട്ടിൽ അണ്ണാറക്കണ്ണന്മാർ തങ്ങളുടെ കൂടുകൾ നിർമ്മിക്കാനുള്ള സമയമായി.

പച്ചമനുഷ്യരുടെ രാജാവ് പറഞ്ഞതു പ്രകാരം ജാക്ക് മരത്തിന് പുറകെ മരങ്ങൾ കയറിയിറങ്ങി. തന്റെ മോതിരം നൽകാൻ പറ്റിയ ഒരു അണ്ണാൻ കുഞ്ഞിനെ തിരഞ്ഞു. അവസാനം അവൻ ഒരെണ്ണം കണ്ടെത്തുക തന്നെ ചെയ്തു - ഒരു പെൺ, നവജാത, അണ്ണാൻ എലിയെപ്പോലെ ചെറുതും, രോമമില്ലാത്തതും കണ്ണു തുറക്കാത്തതുമായ ഒന്ന്. അയാൾ സ്വർണ്ണ മോതിരം അതിൻറെ  ഇടതു മുൻകാലിൽ ഒരു വള പോലെ ധരിപ്പിച്ച ശേഷം മരത്തിൽ നിന്ന് ഇറങ്ങിപ്പോയി.

സമയം കടന്നുപോകുകയും ശരത്കാലം എത്തിച്ചേരുകയും ചെയ്തു. അണ്ണാൻകുഞ്ഞുങ്ങളെല്ലാം പൂർണ്ണവളർച്ചയെത്തി. ജാക്ക് പതിവുപോലെ പന്നികളെ മേച്ചുകൊണ്ട് കാട്ടിലേക്ക് പോയി. താൻ പലപ്പോഴും കടന്നുപോകാറുള്ള ഒരു മരവും കുളവുമുള്ള വഴിയിലൂടെ പോകുമ്പോൾ, അതിന്റെ അരികിൽ ഒരാൾ മുട്ടുകുത്തി നിൽക്കുന്നത് അവൻ കണ്ടു. വെള്ളത്തിലെ തന്റെ പ്രതിബിംബത്തിലേക്ക് അദ്ഭുതത്തോടെ നോക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അത്. ജാക്കിൻറെ കാലിനു കീഴിൽ വനത്തിലെ ഇലകളും ചില്ലകളും ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടപ്പോൾ, അവൾ ഒരു സ്ത്രീയെന്നതിനേക്കാൾ ഒരു വന്യമൃഗത്തെപ്പോലെ നിവർന്നുനിന്ന് അവനെ തുറിച്ചു നോക്കി.

ജാക്ക് ഇതിനുമുമ്പൊരിക്കലും അവളെ കണ്ടിട്ടില്ലായിരുന്നു. സുന്ദരിയായ അവളുടെ ചലനം ദ്രുത ഗതിയിലുള്ളതായിരുന്നു. അവളുടെ മുടിയും കണ്ണുകളും തവിട്ടുനിറമായിരുന്ന, അവളെ ശ്രദ്ധേയമാക്കിയത് അവളുടെ വിചിത്രവും വന്യവുമായ ജാഗരൂകതയായിരുന്നു

ജാക്ക് അപരിചിതയായ പെൺകുട്ടിയെ തുറിച്ചുനോക്കി. അവൾ അവനുനേരേ മുൻപരിചയമുള്ളതുപോലെ പുഞ്ചിരിക്കുകയും, ഇടതുകൈ അവന്റെ നേരെ നീട്ടുകയും ചെയ്തു. അപ്പോൾ അവൾ തൻറെ കൈത്തണ്ടയ്ക്ക് ചുറ്റും ഒരു വള  ധരിച്ചിരിക്കുന്നത് ദൃശ്യമായി - ഒരു വിവാഹ മോതിരം പോലെയുള്ള വലിപ്പമുള്ള ഒരു സാധാരണ സ്വർണ്ണ വള.

"ജാക്ക്", പെൺകുട്ടി അവനെ പേരുവിളിച്ചുകൊണ്ട് പറഞ്ഞു, "നീ ജാക്ക് ആണെന്ന് ഞാൻ വിശ്വസിക്കുന്നു, ശരിയല്ലേ? ഞാൻ നിങ്ങളുടെ അണ്ണാൻ-ഭാര്യയാണ്.

അപ്പോൾ സന്തോഷത്തോടെ ജാക്ക് പച്ച ജനതയുടെ രാജാവ് നൽകിയ വാഗ്ദാനത്തെക്കുറിച്ച് ഓർത്തു. ഇതിനകം അണ്ണാൻ-ഭാര്യയെ താനും തിരിച്ച് അവളും സ്നേഹിക്കുന്നുവെന്ന് അറിയാമായിരുന്നതുപോലെ, തൻറെ നേരെ നീട്ടിയ കൈ അവൻ പിടിച്ചു. അവർ ഭാര്യയും ഭർത്താവുമെന്ന നിലയിൽ എപ്പോഴും ഒരുമിച്ചു ജീവിക്കുവാനുറച്ചു. ക്രൂരനായ സഹോദരന്റെ അടുത്തേക്ക് മടങ്ങേണ്ടതില്ലായെന്നും അവനിൽ നിന്ന് അകലെയല്ലാതെ, വനത്തിനുള്ളിൽ സ്ഥിരതാമസമാക്കുവാനു അവർ തീരുമാനിച്ചു.

ജാക്ക് അവരുടെ വീട് പണിയുകയും മരങ്ങൾക്കിടയിൽ താമസിക്കുന്നതിനെക്കുറിച്ച് അറിയേണ്ടതെല്ലാം പഠിക്കുകയും ചെയ്യുന്നു. കാട്ടിലാണ് പുരുഷനും ഭാര്യയും എന്ന നിലയിൽ അവരുടെ ജീവിതത്തിനുള്ള ഏക സ്ഥലം. അതിനാൽ ജാക്ക് പന്നിക്കൂട്ടത്തെ രണ്ട് തുല്യ ഭാഗങ്ങളായി വിഭജിച്ചു. നേർപ്പകുതി അവൻ തന്റെ സഹോദരന്റെ കുടിലിനു നേരെ അടിച്ചുതെളിക്കുകയും ബാക്കി പകുതി അവൻ തന്റെ അവകാശമായി എടുക്കുകയും ചെയ്തു. ജാക്ക് അണ്ണാൻ-ഭാര്യയുമായി കാടിൻറെ കൂടുതൽ ഉള്ളിലേയ്ക്ക്  സഞ്ചരിച്ചു. അവസാനം അവർ ഏതാണ്ട് കാടിൻറെ മറുവശത്ത് എത്തിച്ചേർന്നു. ജാക്ക് അവർക്ക് ഒരു വീടും പന്നിക്കൂടുകളും നിർമ്മിച്ചുകൊണ്ട് അവിടെ താമസമാക്കി. അവർ വളരെ സന്തോഷത്തോടെ ജീവിക്കുകയും സാമ്പത്തിക ഭദ്രത നേടുകയും ചെയ്തു. ജാക്ക് പന്നികളെ പരിപാലിക്കുന്നതോടൊപ്പം പുതുതായി കാട്ടിലെ വിവിധ മരങ്ങളിൽ നിന്ന് മേശകളും കസേരകളും മറ്റു പല വസ്തുക്കളും ഉണ്ടാക്കാൻ തുടങ്ങി. അവന്റെ അണ്ണാൻ-ഭാര്യക്ക് കാട്ടിലെ എല്ലാ മരങ്ങളും ചരിചിതമായിരുന്നു. ഓരോ ആവശ്യത്തിനും ഏറ്റവും അനുയോജ്യമായ മരം ഏതാണെന്ന് അവൾ അവനോട് കൃത്യമായി പറഞ്ഞു.

അവൾ മരക്കൊമ്പുകളിലേക്ക് ചെവി വെച്ചുകൊണ്ട്, ഏത് മരമാണ് പൂർണ്ണമായോ ഭാഗികമായോ പൊള്ളയായതോ അല്ലെങ്കിൽ  ദ്രവിച്ചതെന്നോ അവൾക്ക് പറയുവാൻ സാധിച്ചു. ജാക്ക് അത് മുറിച്ച് അതിന്റെ വാർഷിക വളയങ്ങൾ എണ്ണുന്നതിന് മുമ്പുതന്നെ അവൾക്ക് ഒരു മരത്തിൽ കൈവെച്ച് അതിന്റെ പ്രായം കൃത്യമായി പറയാൻ കഴിയുമായിരുന്നു. മികച്ച ബ്ലാക്ക്‌ബെറിയും കൂണുകളും എവിടെയാണുള്ളതെന്ന് അവൾക്കറിയാമായിരുന്നു. കാട്ടുതേനീച്ചകൾ തേൻ സംഭരിക്കുന്നതും പ്രത്യേകിച്ച്  അണ്ണാറക്കണ്ണന്മാർ കായ്കൾ എവിടെയാണ് സൂക്ഷിക്കുന്നുവെന്നും അവൾക്കറിയാമായിരുന്നു. പച്ച മനുഷ്യരുടെ രാജാവ്  വാഗ്ദാനം ചെയ്തതുപോലെ ജാക്കിന് തന്റെ അണ്ണാൻ-ഭാര്യയിലൂടെ കാടിന്റെ രഹസ്യങ്ങൾ ആസ്വദിക്കാൻ സാധിച്ചു.

ഒരു പന്നിക്കുട്ടി അല്ലെങ്കിൽ മേശ, കസേര എന്നിവയുമായി ഗ്രാമത്തിൽ വിൽക്കാൻ പോയതൊഴിച്ചാൽ ജാക്കും അവന്റെ അണ്ണാൻ-ഭാര്യയും അവരുടെ മുഴുവൻ സമയവും കാട്ടിൽത്തന്നെ ചെലവഴിച്ചു. ഗ്രാമവാസികൾ ജാക്കിന്റെ സാധനങ്ങൾ വാങ്ങിയിരുന്നെങ്കിലും, അവൻറെ അണ്ണാൻ-ഭാര്യയുടെ വിചിത്രമായ, ശ്രദ്ധാപൂർവമായ നോട്ടം കാരണം അവളെ ഭയപ്പെട്ടു. അവർ അവളെ കാട്ടുപെണ്ണെന്ന് വിളിച്ചു.

ജാക്കിന്റെയും അവന്റെ വനവാസിയായ ഭാര്യയെയും കുറിച്ചുള്ള വിവരങ്ങൾ ഗ്രാമത്തിൽ നിന്ന് അടുത്ത ഗ്രാമത്തിലേക്കും അങ്ങനെ മറ്റു ഗ്രാമങ്ങളിലേയ്ക്കും കാട്ടുതീ പോലെ പടരുകയും ഒടുവിൽ അത് ദൂരെ കാടിന്റെ മറുവശത്തുള്ള ജാക്കിന്റെ ജ്യേഷ്ഠന്റെ അടുത്തെത്തുകയും ചെയ്തു. ജാക്കിന്റെ ജ്യേഷ്ഠൻ തന്റെ ഇളയ സഹോദരന്റെ വിജയത്തെക്കുറിച്ചുള്ള കിംവദന്തികൾ കേൾക്കുകയും അവന്റെ ഭാഗ്യം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അയാൾ കാടിന്റെ അരികിലൂടെ ചുറ്റി സഞ്ചരിച്ച് - നിരവധി ദിവസം യാത്ര ചെയ്ത് - ജാക്കിനെ ഏറ്റവും നന്നായി അറിയപ്പെടുന്ന ഗ്രാമത്തിൽ എത്തിച്ചേർന്നു. അവിടെ അയാൾ ജാക്ക് ഒളിച്ചോടിയ ഒരു കള്ളനാണെന്ന കഥ പ്രചരിപ്പിച്ചു.

“എനിക്ക് അവകാശപ്പെട്ട പന്നിക്കുഞ്ഞുങ്ങളെ അവൻ നിങ്ങൾക്ക് വിൽക്കുന്നു,” അവൻ ഗ്രാമവാസികളോട് പറഞ്ഞു. “എന്റെ അടുത്തുനിന്ന് ഓടിപ്പോയ സഹോദരൻ ഒരു ദിവസം എന്റെ പകുതി പന്നിക്കൂട്ടത്തെയും മോഷ്ടിച്ചുകൊണ്ട് കാട്ടിൽ അപ്രത്യക്ഷനായി. അവൻ ഒരു കള്ളനാണ്, അവനെ ശിക്ഷിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു”.

ഗ്രാമവാസികൾ അത് കേട്ട് തലയാട്ടിക്കൊണ്ട് പറഞ്ഞു, ജാക്ക് ഒരു സത്യസന്ധനായ മനുഷ്യനാണെന്ന് തോന്നുന്നു, എന്നാൽ ജാക്കിനെപ്പോലെ സത്യസന്ധനായ ഒരാൾക്ക് അത്തരമൊരു ഭാര്യയെ എങ്ങനെ ലഭിക്കും? അതുകൊണ്ട് ജാക്കിന്റെ സഹോദരൻ പറഞ്ഞ കള്ളക്കഥകൾ വിശ്വസിക്കാൻ തയ്യാറായ ഗ്രാമവാസികൾ ; ജാക്ക് അടുത്ത തവണ ഗ്രാമത്തിൽ എത്തിയപ്പോൾ ഗ്രാമവാസികളുടെ സഹായത്തോടെ അയാൾ ജാക്കിനെ കാരാഗ്രഹത്തിലടയ്ക്കുന്നു. ഒരു ഗോപുര മുകളിൽ അടച്ചിട്ട വാതിലും ജനലും ഉള്ള ഒരു മുറിയായിരുന്നു അവൻറെ തടവറ. വാതിലിന്റെ താക്കോൽ ജാക്കിന്റെ സഹോദരന്റെ ചുമതലയിൽ ഏൽപ്പിച്ചു. അയാൾക്ക് ഉറങ്ങാൻ ടവറിന്റെ താഴെ ഒരു മുറി ഉണ്ടായിരുന്നു. ഇവിടെ അവൻ ജാക്കിന്റെ ജയിലിന്റെ താക്കോൽ ചുമരിലെ ആണിയിൽ തൂക്കിയിട്ടു.

പാവം ജാക്കിന് ജയിലിന്റെ ജനാലകളിൽ നിന്ന് വനത്തിലേയ്ക്കുള്ള കാഴ്ച്ച ലഭിച്ചു, പക്ഷേ ഇനിയൊരിക്കലും അവിടെ സ്വതന്ത്രമായി പോകാനാവില്ലെന്ന് അവൻ ഭയപ്പെട്ടു. അവൻ ജനാലകളിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ തന്റെ അണ്ണാൻ-ഭാര്യ കരഞ്ഞുകൊണ്ട് ഗോപുരത്തിന്റെ വാതിൽക്കൽ നിൽക്കുന്നത് കണ്ടു. ദിവസാവസാനം വന്നിരിക്കുന്നു, അണ്ണാൻ-ഭാര്യ അപ്പോഴും കരഞ്ഞുകൊണ്ട് ഇപ്പോൾ ടവറിൽ നിന്ന് വനത്തിലേക്ക് തിരിഞ്ഞുപോകുന്നതു കണ്ടു. തിരികെ വരാൻ ജാക്ക് അവളെ തിരികെ വിളിച്ചുവെങ്കിലും അവൾ വരാൻ കൂട്ടാക്കിയില്ല. "എനിക്ക് കാട്ടിലേക്ക് പോയി പച്ച മനുഷ്യരെ കാണണം" അവൾ പറഞ്ഞു. "

“ഓ, സൂക്ഷിക്കുക!” ജാക്ക് നിലവിളിച്ചുകൊണ്ട് പറഞ്ഞു. "നീ അവരോട് എന്താണ് ചോദിക്കുവാൻ പോകുന്നത്?"

“ഒന്നുമില്ല. എന്റെ സ്വർണ്ണവള അവർക്ക് തിരികെ കൊടുക്കാൻ മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത്.

"എന്നാൽ നീ വീണ്ടും ഒരു അണ്ണാൻ ആയി മാറും!".

“അതാണ് എനിക്ക് വേണ്ടത്; ഞാൻ നിങ്ങളെ സഹായിക്കണമെങ്കിൽ അതാണ് എനിക്ക് വേണ്ടത്."

"പോകരുത്" ജാക്ക് ഉന്മാദത്തോടെ ജനാലകളുടെ കമ്പികൾ കുലുക്കിക്കൊണ്ട് വിളിച്ചുപറഞഞു. “പോകരുത്! പോകരുത്!"

എന്നാൽ ജാക്കിനെ നിരാശയിലാക്കിക്കൊണ്ട അണ്ണാൻ-ഭാര്യ ഇതിനകം പോയിരുന്നു.

സൂര്യാസ്തമനമായി. ഇരുട്ടായി, പിന്നെ ചന്ദ്രപ്രകാശം - പൂർണ ചന്ദ്രപ്രകാശം; ജാക്ക് അപ്പോഴും ജയിലിന്റെ ജനാലയിൽ നിന്ന് പുറത്തേക്ക് നോക്കുകയായിരുന്നു. താഴെയുള്ള മുറിയിലെ കട്ടിലിൽ ജാക്കിന്റെ സഹോദരൻ കൂർക്കം വലിച്ചുറങ്ങുന്ന ശബ്ദം ഒഴികെ എല്ലാം നിശബ്ദമായിരുന്നു.

അപ്പോൾ ജയിൽ ടവറിൽ വളർന്നകിടക്കുന്ന വള്ളിപ്പടർപ്പുകളിലൂടെ എന്തോ ഒന്ന് അള്ളിപ്പിടിച്ചു കയറുന്ന ശബ്ദം ജാക്ക് കേട്ടു. അവൻ താഴേക്ക് നോക്കി, ചന്ദ്രപ്രകാശത്തിൽ, ഒരു അണ്ണാൻ, തന്റെ സഹോദരന്റെ തുറന്ന ജനാലയിലൂടെ തെന്നിമാറുന്നത് കണ്ടു. കൂർക്കംവലിയുടെ ശബ്ദം ഒരിക്കലും നിലച്ചില്ല എന്നിരുന്നാലും, ഒരു നിമിഷത്തിനുള്ളിൽ വീണ്ടും പുറത്തേക്ക് പോയ അണ്ണാൻറെ, പല്ലുകൾക്കിടയിൽ എന്തോ തിളങ്ങുന്നുണ്ടായിരുന്നു. അത് ഒരു താക്കോലായിരുന്നു. ഇപ്പോൾ അത് വള്ളിപ്പടർപ്പുകളിലൂടെ മുകളിലേക്ക് ജാക്കിന്റെ ജാലകത്തിനരികിലേക്ക് കയറുകയായിരുന്നു. അത് ജനൽക്കമ്പികൾക്കിടയിലൂടെ തെന്നി അവന്റെ നീട്ടിയ കൈപ്പത്തിയിലേക്ക് താക്കോൽ വീഴ്ത്തി. തുടർന്ന് അവന്റെ തോളിലേയ്ക്ക് ചാടി അവന്റെ കവിളിൽ തല വെച്ചു.

അണ്ണാനെ തോളിലിരുത്തിക്കൊണ്ട് താക്കോൽ ഉപയോഗിച്ച്, ജാക്ക് ജയിൽ വാതിലിന്റെ പൂട്ട് തുറന്ന് പടിപ്പുരയിലൂടെ പുറത്തേക്ക് ഇറങ്ങി. അവൻ ഉറങ്ങിക്കിടന്ന വാതിൽ കടന്ന് പോകുമ്പോൾ സഹോദരന്റെ അപ്പോഴുമുള്ള കൂർക്കംവലി അവന്  കേൾക്കാമായിരുന്നു. ടവറിൽ നിന്ന് പൂർണ്ണമായും മോചനം അനുവദിക്കുന്ന കനത്ത പുറം വാതിലിലേക്ക് അയാൾ എത്തി. പൂട്ടിക്കിടക്കുകയാണെന്ന് അയാൾ ഭയന്നുവെങ്കിലും അത് തുറന്നുകിടക്കുകയായിരുന്നു. അവൻ അത് അനായാസം തുറക്കാൻ തുടങ്ങിയെങ്കിലും തുരുമ്പിച്ചതും കടുപ്പമുള്ളതുമായിരുന്ന, വാതിൽ മെല്ലെ തുറക്കുമ്പോൾ അവ ശബ്ദമുണ്ടായതോടെ. കൂർക്കംവലി നിന്നു.

"എന്താണിത്?" ജാക്കിന്റെ സഹോദരൻ ഉറക്കച്ചടവോടെ ശബ്ദിച്ചു. "ആരാണ് അവിടെ പോകുന്നത്?" പിന്നെ, പൂർണ്ണമായി ഉണർന്ന അയാൾ, അലറി, "തടവുകാരൻ രക്ഷപ്പെടുന്നു! അവനെ തടയുക!"

അപ്പോഴേക്കും ജാക്ക് ടവറിൽ നിന്ന് പുറത്തിറങ്ങി, അണ്ണാനെ തോളിൽ വച്ചുകൊണ്ട് വനത്തിലേക്ക് കഴിയുന്നത്ര വേഗത്തിൽ ഓടി. അവന്റെ പുറകേ സഹോദരനും അവരുടെ പിന്നാലെ കിടക്കയിൽനിന്ന് ഉണർന്ന ഗ്രാമവാസികൾ എത്തി. അവർ കള്ളനെ പിടക്കുക എന്ന് നിലവിളിച്ചു.

അതേസമയം എന്തെങ്കിലും ജ്ഞാനം ലഭിക്കുന്നതിനായി തന്റെ ജ്യേഷ്ഠനെ വനവാസികളുടെ സേവകനായി സൂക്ഷിക്കുമ്പോൾ അണ്ണാൻ ഭാര്യയുടെയും ചെറിയ ഹരിത വനവാസികളുടെയും നാഥന്റെയും സഹായത്തോടെ ജാക്കിന് എന്നേക്കും സന്തോഷമായി ജീവിക്കാൻ കഴിയുന്നു.

"https://ml.wikipedia.org/w/index.php?title=ദ_സ്ക്വിറൽ_വൈഫ്&oldid=3926824" എന്ന താളിൽനിന്ന് ശേഖരിച്ചത്