അഡാക് ദ്വീപ് (അല്യൂട്ട്: അഡാക്സ്,[1][2] റഷ്യൻ: Адак) അലാസ്കയിലെ അല്യൂഷ്യൻ ദ്വീപുകളിലെ ആൻഡ്രിയാനോഫ് ദ്വീപസമൂഹത്തിന്റെ പടിഞ്ഞാറൻ പരിധിയിലുള്ള ഒരു ദ്വീപാണ്. അലാസ്കയുടെ തെക്കേ അറ്റത്തുള്ള അഡാക് പട്ടണം ഈ ദ്വീപിലാണ്. 274.59 ചതുരശ്ര മൈൽ (711.18 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഈ ദ്വീപ് 33.9 മൈൽ (54.5 കി.മീ) നീളത്തിലും 22 മൈൽ (35 കി.മീ) വീതിയിലും വ്യാപിച്ച് അമേരിക്കൻ ഐക്യനാടുകളിലെ 25 -ാമത്തെ വലിയ ദ്വീപെന്ന സ്ഥാനം അലങ്കരിക്കുന്നു.

അഡാക് ദ്വീപ്
Native name: അഡാക്സ്
അഡാക് ദ്വീപ് is located in Alaska
അഡാക് ദ്വീപ്
അഡാക് ദ്വീപ്
Location in Alaska
Geography
Locationബെറിംഗ് കടൽ
Coordinates51°47′N 176°38′W / 51.78°N 176.64°W / 51.78; -176.64
Area274.6 sq mi (711 km2)
Area rank25th largest island in the United States
Length32.67 mi (52.58 km)
Width21.7 mi (34.9 km)
Highest elevation3,924 ft (1,196 m)
Administration
Largest settlementഅഡാക് (pop. 326)
Demographics
Population326 (2010)
Pop. density0.84 /km2 (2.18 /sq mi)

കഠിനമായ കാറ്റ്, ഇടയ്ക്കിടെ ആകാശം മേഘാവൃതമാകൽ, തണുത്തുറഞ്ഞ താപനില എന്നിവയാൽ സസ്യങ്ങൾ കൂടുതലും (പുല്ലുകൾ, പായലുകൾ, സരസഫലങ്ങൾ, താഴ്ന്ന നിലയിലുള്ള പൂച്ചെടികൾ) താഴ്ന്ന തലത്തിൽ തുന്ദ്ര പ്രദേശത്തു വളരുന്നവയാണ്. 3,924 അടി (1,196 മീറ്റർ) ഉയരത്തിൽ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള മൗണ്ട് മോഫെറ്റ് ആണ് ഇവിടുത്തെ ഏറ്റവും ഉയർന്ന സ്ഥലം. വർഷത്തിന്റെ ഭൂരിഭാഗവും ഇവിടം മഞ്ഞുമൂടിയതാണ്. അഡാക്ക് ആണ് ദ്വീപിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ നഗരം. അഡാക്ക് എന്ന വാക്ക് "പിതാവ്" എന്നർഥമുള്ള അലൂട്ട് പദമായ adaq ൽ നിന്നാണ് ഉരുത്തിരിഞ്ഞത്.

ചരിത്രം തിരുത്തുക

 
ക്ലാം ലഗൂൺ.

അഡാക്ക് ദ്വീപ് പുരാതന കാലം മുതൽക്കുതന്നെ അല്യൂട്ട് ജനതയുടെ ജന്മഭൂമിയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യൻ പര്യവേക്ഷകരും ഈ ദ്വീപ് സന്ദർശിച്ചെങ്കിലും സ്ഥിരമായ വാസസ്ഥലങ്ങളൊന്നുംതന്നെ അവർ നിർമ്മിച്ചിരുന്നില്ല. രണ്ടാം ലോകമഹായുദ്ധസമയത്ത്, 1812 ലെ യുദ്ധത്തിനുശേഷം അമേരിക്കൻ മണ്ണ് കൈവശപ്പെടുത്തിയ ആദ്യത്തെ വിദേശ ശത്രുവെന്ന നിലയിൽ ജാപ്പനീസ് സാമ്രാജ്യ സൈന്യം അലാസ്കയുടെ സംയോജിത പ്രദേശമായ പടിഞ്ഞാറൻ അറ്റത്തുള്ള ആട്ടു, കിസ്ക എന്നീ രണ്ട് അലൂഷ്യൻ ദ്വീപുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ജപ്പാൻ സൈന്യം ഡച്ച് ഹാർബറിലെ അമേരിക്കൻ ബെയ്സും വിമാനമാർഗ്ഗം ആക്രമിച്ചു. മറുപടിയായി, അമേരിക്കൻ സൈന്യം ജപ്പാനികളെ പുറത്താക്കാനുള്ള ഒരു പ്രചാരണം ആരംഭിച്ചു. ഏറ്റവും അടുത്തുള്ള യുഎസ് സൈനിക സാന്നിധ്യം അലാസ്കയിലെ കോൾഡ് ബേയിലായതിനാൽ, ജപ്പാൻകാർക്കെതിരായ പ്രവർത്തനങ്ങൾ ആരംഭിക്കാൻ യു.എസ്. പടിഞ്ഞാറൻ അലൂഷ്യൻ ദ്വീപുകളിൽ താവളങ്ങൾ നിർമ്മിക്കാൻ തുടങ്ങി. അഡാക്ക് ദ്വീപ് ഒരു എയർഫീൽഡ് സൈറ്റായി തിരഞ്ഞെടുക്കപ്പെടുകയും 1942 സെപ്റ്റംബറിൽ അവിടെനിന്ന് യുദ്ധ വിമാനങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1943 മേയ് 11 ന്, മോശം കാലാവസ്ഥ മൂലം പ്രാരംഭ അധിനിവേശ തീയതി വൈകി നാല് ദിവസങ്ങൾക്ക് ശേഷം, അമേരിക്കൻ പട്ടാളക്കാർ ആട്ടു ദ്വീപിൽ ഇറങ്ങി, അവിടെയുള്ള ജാപ്പനീസ് സൈനികപ്പാളയം ആക്രമിച്ച് പരാജയപ്പെടുത്തുകയും, ഈ ആക്രമണത്തിൽ 2,300 ജാപ്പനിസ് പട്ടാളക്കാരുടേയും, 550 അമേരിക്കൻ സൈനികരുടെ കൊല്ലപ്പെടുകയും ചെയ്തു. കിസ്ക ദ്വീപിൽ സമാനമായ യുദ്ധം പ്രതീക്ഷിച്ച അമേരിക്കയും സഖ്യകക്ഷികളും 1943 ആഗസ്റ്റ് 15 -ന് അവിടെ ഇറങ്ങിയെങ്കിലും 1943 മേയ് അവസാനം മുതൽ ജപ്പാൻ നാവിക സേന അധിനിവേശക്കാരെ അവിടെനിന്ന് ഒഴിപ്പിച്ചതായി കണ്ടെത്തി.[3]  എന്നിട്ടും, കിസ്ക തിരിച്ചെടുക്കാനുള്ള സഖ്യകക്ഷികളുടെ പ്രവർത്തനത്തിനിടെ 313-ലധികം സഖ്യകക്ഷി സൈനികർ വെടിവെയ്പ്പിലും മൈനുകൾ പൊട്ടിയും  മറ്റും മരണമടഞ്ഞു. 1953 -ൽ, അഡാക്ക് സെമിത്തേരിയിൽ അടക്കം ചെയ്ത 236 ജാപ്പാൻ സൈനികരുടെ ഭൌതികാവശിഷ്ടം ജപ്പാനിലെ ചിഡോറിഗഫുച്ചി ദേശീയ ശ്മശാനത്തിൽ പുനഃസംസ്‌കരിച്ചു. യുദ്ധം അവസാനിച്ചതിനുശേഷം, രണ്ടാം ലോകമഹായുദ്ധസമയത്ത് അഡാക്കിൽ  സേവനമനുഷ്ഠിച്ചിരുന്ന ഏകദേശം 6,000 അമേരിക്കൻ സൈനികർ അഡാക്കിലെ തണുത്തുറഞ്ഞ, മേഘാവൃതമായ, വീശിയടിക്കുന്ന കാറ്റുള്ള കാലാവസ്ഥയിൽനിന്ന് തിരിച്ചുവിളിക്കപ്പെട്ടു.

ശീതയുദ്ധകാലത്ത് അഡാക് നേവൽ എയർ സ്റ്റേഷൻ ഒരു സൈനിക താവളമായി തുടർന്നുവെങ്കിലും 1995 ൽ ഒരു ബേസ് റിഅലൈൻമെന്റ് ആൻഡ് ക്ലോഷർ (BRAC) സൈറ്റായി കണക്കാക്കുകയും 1997 മാർച്ചിൽ അടച്ചുപൂട്ടുകയും ചെയ്തു. തൊട്ടുപിന്നാലെ, അഡാക്ക് പട്ടണം മുൻ സൈനിക താവളത്തിന്റെ സ്ഥലത്ത് സംയോജിപ്പിച്ചു.

ദ്വീപിലെ ജനസംഖ്യ 6000 ത്തിൽനിന്ന്  2010 ലെ സെൻസസ് പ്രകാരമുള്ള 326 ആയി രേഖപ്പെടുത്തപ്പെട്ടു. ഈ ജനസംഖ്യ മുഴുവനും ദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള അഡാക് നഗരത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 1980 ൽ അലൂഷ്യൻ ഐലന്റ്സ് നാഷണൽ വൈൽഡ് ലൈഫ് റഫ്യൂജ് സൃഷ്ടിക്കപ്പെട്ടതോടെ അഡാക്ക് ദ്വീപിന്റെ ഭൂരിഭാഗവും അതിന്റെ അതിരുകൾക്കുള്ളിലായി.

അവലംബം തിരുത്തുക

  1. Bergsland, K. (1994). Aleut Dictionary. Fairbanks: Alaska Native Language Center.
  2. "Alaska Native Place Names". University of Alaska, Fairbanks.
  3. "Midget Submarines Based at Kiska, Aleutians 1942-1943". Combinedefleet.com.
"https://ml.wikipedia.org/w/index.php?title=അഡാക്_ദ്വീപ്&oldid=3930893" എന്ന താളിൽനിന്ന് ശേഖരിച്ചത്