ആമസോണിയയിൽ ഉത്ഭവിച്ച ഒരു ചെടി ആണ് പന്നിപ്പെരുവേലം, പീച്ചമ്പാൻ എന്നെല്ലാം അറിയപ്പെടുന്ന അട്ടനാറി, (ശാസ്ത്രീയനാമം: Piper umbellatum). പരമ്പരാഗതമായി ദഹനവ്യവസ്ഥയ്ക്കും കരൾ സംബന്ധമായ രോഗങ്ങൾക്കുമുള്ള നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്. 2002-ൽ, ടോക്കിയോ മെഡിക്കൽ ദന്തൽ സർവകലാശാലയിൽ നടന്ന ഗവേഷണത്തിൽ [2] ഹെലികോബാക്റ്റർ പൈലോറിക്കെതിരെ സവിശേഷമായ ബാക്ടീരിയ വിരുദ്ധഗുണങ്ങൾ ഈ ചെടിയിൽ കണ്ടെത്തി. രണ്ടു വർഷം കഴിഞ്ഞ് സാവോ പൗലോ സർവകലാശാലയിലെ ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജിലെ ലാബറട്ടറി പരീക്ഷണങ്ങളിൽ, ചെടിക്കുള്ളിലെ തന്മാത്രകൾ UVB- സംരക്ഷണ സ്വഭാവം തെളിയിച്ചിരുന്നു. ഈ ചെടിയിൽ നിന്നുമുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള അവകാശം ബ്രസീലിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നാച്ചുറ സ്വന്തമാക്കിയിട്ടുണ്ട്. [3]

അട്ടനാറി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Magnoliids
Order: Piperales
Family: Piperaceae
Genus: Piper
Species:
P. umbellatum
Binomial name
Piper umbellatum
L.
Synonyms[1]
  • Heckeria umbellata (L.) Kunth
  • Pothomorphe umbellata (L.) Miq.
  1. Piper umbellatum in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
  2. Antibacterial Constituents against Helicobacter pylori of Brazilian Medicinal Plant, Pariparoba. Takahiko ISOBE, Ayumi OHSAKI and Kumiko NAGATA YAKUGAKU_ZASSHI vol: 122 issue: 4 page: 291-294 year: 2002 http://www.jstage.jst.go.jp/article/yakushi/122/4/122_291/_article/-char/en[പ്രവർത്തിക്കാത്ത കണ്ണി] viewed 29 May 2007
  3. Protection for the skin, Extract from the Pariparoba exercises antioxidant action against the sun and should reach the market shortly, Dinorah Ereno Revista Pesquisa Fapesp, Print Edition November 2004, https://revistapesquisa.fapesp.br/en/2004/11/01/protection-for-the-skin/ viewed 31 Jul 2019

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അട്ടനാറി&oldid=4138936" എന്ന താളിൽനിന്ന് ശേഖരിച്ചത്