കൊല്ലവർഷം 1123 മേടം 17 ൽ ആണ് അഞ്ചലിൽ ആദ്യമായി ഒരു സഹകരണസംഘം ആരംഭിച്ചത്. ഈ പദ്ധതിയുടെ പ്രവർത്തനം തുടങ്ങിയത് വിവിധോദ്ദേശ സഹകരണ സംഘം എന്ന പേരിലാണ്. കർഷകരെ സഹായിക്കുക, നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയായിരുന്നു അക്കാലത്തെ പദ്ധതിയുടെ പ്രധാന ഉദ്ദേശങ്ങൾ. ഈ കാലത്ത് അഞ്ചൽ ആർ.ഒ.ജംഗ്ഷനിൽ ഒരു കപ്പ ഉൽപ്പാദക ക്രയവിക്രയക സംഘം വി.വി.തോമസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു. ഈ രണ്ട് സംഘങ്ങളും 1957ൽ ഒന്നായി.ഫെഡറൽ ബാങ്കിന്റ ശാഖ 1968 മെയ്20 ൽ കോളേജ് ജംഗ്ഷനിൽ സ്ഥാപിതമായി. അഞ്ചലിലെ ആദ്യത്തെ ബാങ്ക് ഇതായിരുന്നു. അഞ്ചലിലെ പഴയകാല സർക്കാർ ആഫീസുകൾ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.

"https://ml.wikipedia.org/w/index.php?title=അഞ്ചലിലെ_സഹകരണസംഘം&oldid=1970610" എന്ന താളിൽനിന്ന് ശേഖരിച്ചത്