അജയ് പ്രസാദ്‌ വധക്കേസ്

എസ്.എഫ്.ഐ. കരുനാഗപ്പള്ളി ഏരിയ ജോയിന്റ്‌ സെക്രട്ടറിയായിരുന്ന അജയ് പ്രസാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് അജയ് പ്രസാദ് വധക്കേസ്[1] ആർ.എസ്.എസ്. പ്രവർത്തകർ ഇദ്ദേഹത്തെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു കേസ്[2]

വിശദാംശങ്ങൾതിരുത്തുക

ക്ലാപ്പന കുളങ്ങേരത്ത് ശ്യാമപ്രസാദാന് അജയ് പ്രസാദിന്റെ അച്ഛൻ[1] . കരുനാഗപ്പള്ളി തോട്ടത്തിൽ മുക്കിൽവെച്ച് 2007 ജൂലൈ 19-നാണ്. അജയ് പ്രസാദ് ആക്രമിക്കപ്പെട്ടത്. വെട്ടേറ്റ ഇദ്ദേഹം[3] പിറ്റേന്ന് തിരുവനന്തപുരം മെഡിക്കൽകോളേജിൽവെച്ച് മരിച്ചു[4]

പ്രതികൾതിരുത്തുക

  • ക്ലാപ്പന തെക്ക് വൈഷ്ണവത്തിൽ ശ്രീനാഥ്
  • ക്ലാപ്പന വടക്ക് വലിയകണ്ടത്തിൽ സബിൻ
  • ചാണപ്പള്ളി ലക്ഷം വീട്ടിൽ സനിൽ
  • ലക്ഷം വീട്ടിൽ രാജീവൻ
  • ക്ലാപ്പന വരവിള കോട്ടയിൽവീട്ടിൽ സുനിൽ കുറുപ്പ്‌ [3]
  • പ്രയാർ തെക്ക്‌ ശിവജയ ഭവനിൽ ശിവറാം

ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് കൊല്ലത്തെ നാലാമത് അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി ആർ.സുധാകരൻ പത്തുവർഷം കഠിനതടവും 5000 രൂപ പിഴയും വിധിക്കുകയുണ്ടായി. [3][4]

അവലംബംതിരുത്തുക

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". മാതൃഭൂമി. മൂലതാളിൽ നിന്നും 2012-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 മാർച്ച് 2013.
  2. "അജയ് പ്രസാദ് വധം: ആർ.എസ്.എസ്. പ്രവർത്തകർക്ക് 10 വർഷം കഠിനതടവ്". ഇൻഡ്യാവിഷൻ. 30 ജനുവരി 2012. മൂലതാളിൽ നിന്നും 2012-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 മാർച്ച് 2013.
  3. 3.0 3.1 3.2 "പ്രതികൾക്ക് 10 വർഷം തടവ്". കൈരളി ന്യൂസ്. 30 ജനുവരി 2012. ശേഖരിച്ചത് 14 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 "പ്രതികൾക്ക് 10 വർഷം തടവ്". മെട്രോ വാർത്ത. 30 ജനുവരി 2012. ശേഖരിച്ചത് 14 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അജയ്_പ്രസാദ്‌_വധക്കേസ്&oldid=3622674" എന്ന താളിൽനിന്ന് ശേഖരിച്ചത്