സംസം

(Zamzam Well എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബിയുടെ പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടിവന്ന ഉറവയാണ് സംസം എന്നാണ് ഐതിഹ്യം. ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. സംസം എന്ന അറബി വാക്കിന്റെ അർഥം അടങ്ങുക എന്നാണ്. [അവലംബം ആവശ്യമാണ്]

സംസം
Native name
അറബി: زمزم
തീർഥാടകർ സംസം കിണറിനരികിൽ
Locationമസ്ജിദുൽ ഹറാം, മക്ക
Areaabout 30 m (98 ft) deep and 1.08 to 2.66 m (3 ft 7 in to 8 ft 9 in) in diameter
FoundedTraditionally about 2000 BC
Governing bodyസൗദി അറേബ്യൻ ഭരണകൂടം
Official name: സംസം
സംസം is located in Saudi Arabia
സംസം
മക്കയിലെ സംസം കിണറിന്റെ സ്ഥാനം


ചരിത്രം(HISTORY)

തിരുത്തുക

ഇബ്രാഹിം നബി ഭാര്യ ഹാജറയെയും, മകൻ ഇസ്മായിലിനേയും മക്കയിലെ മരുഭൂമിയിൽ വിട്ട് അല്ലാഹുവിൽ അർപ്പിച്ചു മതപ്രബോധനത്തിനായി അന്യനാട്ടിലേക്ക് പോയി. ഹാജറയും മകൻ ഇസ്മാഈലും മക്കയിലെ മരുഭൂമിയിലൂടെ വെള്ളം കിട്ടാതെ ദാഹിച്ചു തളർന്ന് നടക്കുകയായിരുന്നു. വിജനമായ മരുഭൂമിയിൽ ഒരിറ്റുവെള്ളം പോലുമില്ലാതെ കുഞ്ഞിനെയും കൊണ്ട് തനിച്ചായി ഹാജറ‌. ദാഹം കൊണ്ട് അവശനായ ഇസ്‌മാഈൽ വെള്ളത്തിനായി കരച്ചിലായി. ഈ വിഷാദാവസ്ഥയിൽ അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നന്വേഷിക്കുവാനായി കുഞ്ഞിനെ കഅബ സ്ഥിതിചെയ്യുന്നതിനടുത്തായി കിടത്തിയിട്ട്‌ തൊട്ടടുത്തുള്ള സഫ കുന്നിലേക്ക്‌ അവർ പുറപ്പെട്ടു. മലഞ്ചെരുവിൽ ആരെങ്കിലുമുണ്ടോ എന്ന്‌ നോക്കി. നിരാശയായിരുന്നു ഫലം. ഉടൻ തന്നെ സഫ കുന്നിൽ നിന്നും നിന്ന്‌ താഴ്‌വരയിലേക്കിറങ്ങി മർവാ കുന്നിലേക്ക്‌ നടന്നു. മർവയിലെത്തി നാലുപാടും നോക്കിയിട്ടും ആരെയും കണ്ടില്ല. നിരാശയായ ഹാജറ ദാഹജലത്തിന് വേണ്ടി വീണ്ടും സഫ-മർവ കുന്നുകളിലേക്ക്‌ അങ്ങോട്ടുമിങ്ങോട്ടും ഏഴുതവണ ഓടി. നിരാശയായി തിരിച്ചെത്തിയ ഹാജറ ബീവി കണ്ടത് മകൻ കാലിട്ടടിച്ച് കരയുന്ന സ്ഥലത്ത് വലിയൊരു ശുദ്ധ ജല ഉറവ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതാണ്. [അവലംബം ആവശ്യമാണ്] നീരുറവയുടെ ശക്തി നിലക്കാതെ വന്നപ്പോൾ ഹാജറ സംസം (അടങ്ങുക) എന്ന് അട്ടഹസിച്ചു. അതോടെ വെള്ളത്തിന്റെ ശക്തി നിയന്ത്രണത്തിലായി. [അവലംബം ആവശ്യമാണ്] ഈ നീരുറവയാണു സംസം കിണറായി മാറിയത് എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.

ഇന്നും ലോകത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന ]] കർമ്മത്തിനു വരുന്നവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇതേ കിണറിനെയാണ്. പലരും ഇതിലെ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകാറുണ്ടെങ്കിലും, ഈ കിണറിനെ ആരാധിക്കുന്ന പതിവില്ല. [അവലംബം ആവശ്യമാണ്] ചൂടാക്കുമ്പോൾ സംസം വെള്ളത്തിന് നിറവ്യത്യാസം വരാറുണ്ട്. സംസം വെള്ളത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്[1][പ്രവർത്തിക്കാത്ത കണ്ണി].

  നിന്നും 4.5 കിലോമീറ്റർ അകലെയാണ് അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച വിശാലമായ സൌകര്യങ്ങളോടെയുള്ള പ്ലാന്റ്. പ്രതിദിനം 50 ലക്ഷം ലിറ്റർ സംസം വെള്ളം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ളതാണ് മക്ക കുഭയിലുള്ള കിങ് അബ്ദുല്ല സംസം പ്ലാന്റ്. നിരവധി ഫിൽറ്ററുകളും അണുനശീകരണ യൂനിറ്റുമടങ്ങുന്ന രണ്ട് പ്രധാന ശുദ്ധീകരണ ലൈനുകളാണ് പ്ലാന്റിലുള്ളത്. ഇവിടെ നിന്നും ശുദ്ധീകരിച്ച സംസം വെള്ളം 42 വിതരണകേന്ദ്രങ്ങളിലേക്ക് പമ്പ്ചെയ്യുകയും അവിടെനിന്നും തീർഥാടകർക്കും സന്ദർശകർക്കും ലഭ്യമാക്കുകയും ചെയ്യും. ഇതിനു സമീപത്തു തന്നെ സംസം പാത്രങ്ങളിൽ നിറക്കുന്ന ഫില്ലിങ് ഫാക്ടറിയുമുണ്ട്. ഫില്ലിങ് ഫാക്ടറിയിലേക്ക് ദിവസേന 20 ലക്ഷം ലിറ്റർ സംസം ജലം പമ്പ് ചെയ്യുന്നതിനും സംവിധാനമുണ്ട്. 13,405 ചതുരശ്ര മീറ്റർ പ്രദേശത്ത് സ്ഥാപിച്ച ഈ ഫില്ലിങ് ഫാക്ടറിക്ക് രണ്ട് ലക്ഷം കണ്ടെയിനറുകൾ ഉൾകൊള്ളാനുള്ള ശേഷിയുണ്ട്. 10 ലിറ്റർ ശേഷിയുള്ള ഒന്നരകോടി കണ്ടെയിനറുകൾ സൂക്ഷിച്ച് വെക്കാനുള്ള ഓട്ടോമാറ്റിക് സ്റ്റോറിങ് കേന്ദ്രവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക ജർമൻ സാങ്കേതിക വിദ്യയുപയോഗിച്ചാണ് പ്ലാന്റ് നിർമിച്ചിരിക്കുന്നത്[4].

  1. "സംസം വെള്ളത്തെക്കുറിച്ച് ഗവേഷണങ്ങൾ". സൗദി ഗസറ്റ്.
  2. "സംസം ജലത്തിന്റെ പരീക്ഷണങ്ങൾ". സൗദി ഗസറ്റ്.[പ്രവർത്തിക്കാത്ത കണ്ണി]
  3. നൂറുല് സുഹൈര്. A comparative study between the chemical composition of potable water and Zamzam water in Saudi Arabia Archived 2012-12-24 at the Wayback Machine.. KSU Faculty Sites, Retrieved August 15, 2010
  4. "കിങ് അബ്ദുല്ല സംസം പ്ലാന്റ്". അറബ് ന്യൂസ്‌.

കൂടുതൽ വായനക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സംസം&oldid=4083390" എന്ന താളിൽനിന്ന് ശേഖരിച്ചത്