ട്രാൻസ്-കാരക്കോറം ട്രാക്റ്റ്

(Trans-Karakoram Tract എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2,700 ചതുരശ്ര മൈൽ (6,993 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ളയുള്ളതും കാരക്കോറത്തിനു വടക്കായി  ഷാക്സ്ഗാം താഴ്വര, റാസ്കാം (യാർകന്ദ് നദീതടം) എന്നിവയുൾപ്പെടുന്നതുമായ ഒരു ഭൂഭാഗമാണ് ട്രാൻസ്-കാരക്കോറം ട്രാക്റ്റ് എന്നറിയപ്പെടുന്നത്.[1][2] സിൻജിയാങ് സ്വയംഭരണ പ്രദേശത്തിലുൾപ്പെടുത്തിയിരിക്കുന്ന കാഷ്ഗർ പ്രിഫെക്ചറിലെ കാർഗിലിക് കൌണ്ടി, ടാക്സ്കോർഗാൻ താജിക് ഓട്ടോണമസ് കൌണ്ടി എന്നിവയുടെ ഭാഗമായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയാണ് ഈ ഭൂഭാഗം നിയന്ത്രിക്കുന്നത്. എന്നാൽ 1963 വരെ ഇത് പാകിസ്താൻ കൈവശപ്പെടുത്തിയിരുന്ന അധിനിവേശ കശ്മീരിന്റെ ഭാഗമായി കണക്കാക്കിയിരുന്നു.[3] ജമ്മു കാശ്മീർ കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായാണ് ഇന്ത്യ ഇത് അവകാശപ്പെടുന്നത്.

ജമ്മു കശ്മീരിലെ ട്രാൻസ്-കാരക്കോറം ഭൂഭാഗം - സിയാച്ചിൻ ഹിമാനിയുടെ വടക്കു ഭാഗത്തായി ഷേഡ് ചെയ്തിരിക്കുന്ന പ്രദേശമാണിത്.
Shaded area

അവലംബം തിരുത്തുക

  1. Snedden, Understanding Kashmir and Kashmiris 2015, പുറം. 238.
  2. Schofield, Kashmir in Conflict 2003, പുറം. 101.
  3. Senge Sering (10 October 2013). "China's Interests in Shaksgam Valley". Sharnoff's Global Views.