സെന്റ് തോമസ് മൗണ്ട്

(St. Thomas Mount എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് 14കിലോമീറ്റർ അകലെയായി ഗിണ്ടി മേൽപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെൻറ് തോമസ് മൗണ്ട്. ഏ.ഡി. 52-ൽ ഭാരതത്തിലെത്തിയ ക്രിസ്തുശിഷ്യനായ സെന്റ് തോമസ് (തോമാശ്ലീഹ) ഏ.ഡി. 72-ൽ ഈ മലയിലാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു[1]. ചെങ്കൽപ്പേട്ട് രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഇതൊരു ദേശീയ തീർത്ഥാടനകേന്ദ്രവുമാണ്. 2011-ലാണ് സെന്റ് തോമസ് മൗണ്ടിനെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.

മലമുകളിൽ വലതുവശത്തായി ദേവാലയം
സെൻറ് തോമസ് മൗണ്ടിൽ നിന്നുമുള്ള ചെന്നൈ നഗരത്തിന്റെ കാഴ്ച്ച

തോമാശ്ലീഹായുടെ തിരുശേഷിപ്പെന്നു വിശ്വസിക്കപ്പെടുന്ന വിരലിലെ എല്ലും, വിശുദ്ധൻ കല്ലിൽ കൊത്തിയെടുത്ത കുരിശും, ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ ലൂക്കോസ് വരച്ചെതെന്ന് വിശ്വസീക്കപ്പെടുന്ന ഉണ്ണീശോയുടെയും മറിയത്തിന്റെയും ഛായാചിത്രവും ഇവിടെ സൂക്ഷിച്ചിരിക്കുന്നു[1].

ദേശീയ തീർത്ഥാടനകേന്ദ്രം തിരുത്തുക

2011 - ജനുവരി 8 - നാണ് സെൻറ് തോമസ് മൗണ്ടിനെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്[1]. ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് സാൽവദോർ പെനാച്ചിയോയാണ് ദേശീയ തീർത്ഥാടന കേന്ദ്രമാക്കിക്കൊണ്ടുള്ള മാർപാപ്പയുടെ ഡിക്രി വായിച്ചത്. കർദിനാൾമാരായ ഗ്രേഷ്യസ് ഓസ്‌വാൾഡ്, പി.തൊബോ എന്നിവരുടെ നേതൃത്വത്തിൽ ഡിക്രി ചെങ്കൽപ്പേട്ട് രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് എ. നീതിനാഥൻ ഏറ്റുവാങ്ങി. ലത്തീൻ കത്തോലിക്കാ റീത്തിലെ 130-ഓളം മെത്രാന്മാർ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു[1].

എത്തിച്ചേരുവാൻ തിരുത്തുക

ചെന്നൈയിൽ നിന്ന് 14കിലോമീറ്റർ അകലെയായുള്ള ഗിണ്ടി മേൽപ്പാലത്തിനു സമീപമാണ് സെൻറ് തോമസ് മൗണ്ട് സ്ഥിതി ചെയ്യുന്നത്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-19. Retrieved 2012-09-26.

12°59′42″N 80°11′58″E / 12.99506°N 80.19955°E / 12.99506; 80.19955

"https://ml.wikipedia.org/w/index.php?title=സെന്റ്_തോമസ്_മൗണ്ട്&oldid=3648173" എന്ന താളിൽനിന്ന് ശേഖരിച്ചത്