രൂപേഷ് പോൾ

(Rupesh Paul എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്തരാധുനിക മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തും, കവിയും, ചലച്ചിത്രസം‌വിധായകനുമാണ്‌ രൂപേഷ് പോൾ.

ജീവിതരേഖ തിരുത്തുക

ചേർത്തലയിൽ ആണ്‌ ജനനം. മദ്രാസ് സർ‌വ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബി.ടെക് ബിരുദം നേടി. മലയാളത്തിലെ ആദ്യത്തെ ഇ-ബുക്കായ മഷിത്തണ്ട്.കോം പ്രകാശനം ചെയ്തത് രൂപേഷിന്റെ നേതൃത്വത്തിലാണ് മലയാളമനോരമയിൽ സബ് എഡിറ്ററായും ,ഇന്ത്യാ ടുഡെയിൽ സീനിയർ കറസ്പോണ്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്[1]. പ്രശസ്ത ചെറുകഥാകാരിയായ ഇന്ദു മേനോൻ ആണ്‌ ഭാര്യ.

പുരസ്കാരങ്ങൾ തിരുത്തുക

  • മഹാകവി വള്ളത്തോൾ പുരസ്കാരം [അവലംബം ആവശ്യമാണ്]
  • മഹാകവി കുട്ടമത്ത് പുരസ്കാരം
  • മാതൃഭൂമി സാഹിത്യ പുരസ്കാരം

പുസ്തകങ്ങൾ തിരുത്തുക

  • പെൺകുട്ടി ഒരു രാഷ്ട്രമാണ്‌- കവിതാ സമാഹാരം

ചലച്ചിത്രരംഗത്ത് തിരുത്തുക

2008-ൽ സുഭാഷ് ചന്ദ്രന്റെ പ്രശസ്ത ചെറുകഥയായ പറുദീസാ നഷ്ടം എന്ന കഥ ആധാരമാക്കി ,രൂപേഷിന്റെ ഭാര്യ കൂടിയായ ഇന്ദു മേനോൻ തിരക്കഥ രചിച്ച മൈ മദേഴ്സ് ലാപ്‌ടോപ് എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തു[1]. പിന്നീട് ജന്തു , പിതാവും കന്യകയും, കന്നി, സെന്റ് ഡ്രാക്കുള എന്നീ ചിത്രങ്ങൾ സം‌വിധാനം ചെയ്തു.

അവലംബം തിരുത്തുക

  1. 1.0 1.1 "http://laptopmovie.info/film_maker.html". Archived from the original on 2008-04-04. Retrieved 2008-05-01. {{cite web}}: External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=രൂപേഷ്_പോൾ&oldid=3643014" എന്ന താളിൽനിന്ന് ശേഖരിച്ചത്