പി.യു. തോമസ്

(P.U. Thomas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആതുര ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്ന ഒരു ജീവകാരുണ്യപ്രവർത്തകനാണ് പി.യു. തോമസ്.[1][2][3]

അതിരമ്പുഴ പാക്കത്തുകുന്നേൽ ഉലഹന്നാൻ അന്നമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്ത മകനായി പി.യു.തോമസ് ജനിച്ചു. 1991-ൽ നവജീവൻ എന്ന പേരിൽ കോട്ടയം പനമ്പാലത്ത് ഒരു ട്രസ്റ്റിനു തുടക്കം കുറിച്ചു.[4] 44 മനോരോഗികളുമായി 5 വർഷക്കാലം വാടകക്കെട്ടിടത്തിലാണ് ട്രസ്റ്റ് പ്രവർത്തിച്ചത്. 1969-ൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താല്ക്കാലിക ജോലി ലഭിച്ചു. 1980-ൽ ഈ ജോലി സ്ഥിരപ്പെട്ടു. 2004-ൽ ജോലിയിൽനിന്ന് വിരമിച്ചുവെങ്കിലും സർക്കാർ ഒരു വർഷംകൂടി സർവ്വീസ് നീട്ടിക്കൊടുത്തു. കോട്ടയം മെഡിക്കൽ കോളേജ്. കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി തുടങ്ങി മൂന്ന് ആശുപത്രികളിലായി ദിവസവും അയ്യായിരത്തിലേറെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും പൊതുജന സഹകരണത്തോടെ സൗജന്യ ഭക്ഷണവിതരണം നടത്തുന്നു.

പൊതിച്ചോറ് എന്ന പേരിൽ ഇദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങിയിട്ടുണ്ട്.[5] “ഒരു നല്ല കോട്ടയംകാരൻ” എന്ന പേരിൽ തോമസിന്റെ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്രം നിർമ്മിച്ചിട്ടുണ്ട്.[6][7][8] മികച്ച ജീവചരിത്ര സിനിമയ്ക്കുള്ള 2019-ലെ ഫിലിം ക്രിട്ടിക്സ് അവാർഡ് ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.[9]

കുടുംബം തിരുത്തുക

ഭാര്യ സിസിലി, മക്കൾ സോണിയ, സോബി, സോജി, സോമിന

പുരസ്കാരങ്ങൾ തിരുത്തുക

167-ലധികം അവാർഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാർപ്പാപ്പ നല്കുന്ന ഉന്നത ബഹുമതിയായ ബെനിമെറുതി എന്ന പുരസ്കാരം ലഭിച്ചു.[10][11][12]

അവലംബം തിരുത്തുക

  1. "പി.യു.തോമസ് ദൈവത്തിന്റെ കൈയൊപ്പുള്ള മനുഷ്യൻ: ജസ്റ്റിസ് കെ.ടി.തോമസ്". മാതൃഭൂമി. Archived from the original on 2018-11-26. Retrieved 24 നവംബർ 2020. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "കോട്ടയത്ത് സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയത് അരപ്പതിറ്റാണ്ട് മുൻപ്;". മറുനാടൻ മലയാളി. Retrieved 24 നവംബർ 2020.
  3. "ദൈവത്തിന് തൊട്ടടുത്ത് ഒരാൾ". മനോരമ. Retrieved 24 നവംബർ 2020.
  4. "കാരുണ്യത്തിന്റെ പടവുകൾ കയറി പി.യു തോമസ്, കൈരളി ന്യൂസ്". Retrieved 24 നവംബർ 2020.
  5. "പി.യു.തോമസിന്റെ ജീവിതം 'പൊതിച്ചോറിൽ' നിറയുമ്പോൾ…". ഡിസി ബുക്സ്. Retrieved 24 നവംബർ 2020.
  6. "ഒരു നല്ല കോട്ടയംകാരൻ". m3db.com. Retrieved 24 നവംബർ 2020.
  7. "Oru Nalla Kottayamkaran (2019)". ഇന്റർനെറ്റ് മൂവീ ഡാറ്റാബേസ്. Retrieved 24 നവംബർ 2020.
  8. "ഇന്നത്തെ സിനിമ- 6/12/2019". മാതൃഭൂമി. Archived from the original on 2019-12-07. Retrieved 24 നവംബർ 2020. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  9. "ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2019: ജെല്ലിക്കെട്ട് മികച്ച ചിത്രം, ഗീതു മോഹൻദാസ് മികച്ച സംവിധായിക, നിവിൻ പോളി നടൻ, മഞ്ജു വാര്യർ നടി". ജന്മഭൂമി. Retrieved 24 നവംബർ 2020.
  10. "കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മാർപാപ്പയുടെ ബഹുമതി പി.യു. തോമസിനു കൈമാറി". പ്രവാചകശബ്ദം. Retrieved 24 നവംബർ 2020.
  11. "മാർപാപ്പായുടെ ബഹുമതി നവജീവൻ പി.യു.തോമസിന് - sundayshalom". സണ്ടേശാലോം. Archived from the original on 2022-05-17. Retrieved 24 നവംബർ 2020. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  12. "The man who shared a little and saved thousands - UCA News". UCA News. Retrieved 24 നവംബർ 2020.
"https://ml.wikipedia.org/w/index.php?title=പി.യു._തോമസ്&oldid=4084431" എന്ന താളിൽനിന്ന് ശേഖരിച്ചത്