പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂൾ

(P.N. Panicker smaraka Govt L.P.School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂൾ.

പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂൾ, അമ്പലപ്പുഴ

ചരിത്രം തിരുത്തുക

1852 ൽ രാജ ഭരണകാലത്താണ് പെൺപള്ളിക്കൂടം എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. അമ്പലപ്പുഴ കിഴക്കേനടയിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി സ്‌കൂളിൽ പി.എൻ. പണിക്കർ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. അമ്പലപ്പുഴ ഗവ. എൽ.പി.സ്‌കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂൾ 2014 ൽ പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി പൊതുവിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു. [1]

അവലംബം തിരുത്തുക

  1. "അമ്പലപ്പുഴയിലെ പെൺപള്ളിക്കൂടം ഇനി പി.എൻ.പണിക്കർക്ക് സ്മാരകം". www.mathrubhumi.com. Archived from the original on 2014-09-30. Retrieved 29 സെപ്റ്റംബർ 2014. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)