പി.എം. മാത്യു വെല്ലൂർ

(P.M. Mathew velloor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു മനശാസ്ത്ര ചികിത്സകനും ആദ്യ കാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ.പി.എം. മാത്യു വെല്ലൂർ (ജനനം: 31 ജനുവരി 1933).

പി.എം. മാത്യു വെല്ലൂർ
പി.എം. മാത്യു വെല്ലൂർ
ജനനം
മാത്യു

മാവേലിക്കര
മരണം
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽമനശാസ്ത്ര ചികിത്സകൻ
അറിയപ്പെടുന്നത്മനശാസ്ത്രം

ജീവിതരേഖ തിരുത്തുക

മാവേലിക്കരയിൽ ജനിച്ചു.കേരളാ സർവകലാശാലയിൽ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും ലഭിച്ചു. ചികിത്സാ മനശ്ശാസ്ത്രത്തിൽ ഡിപ്ലോമയും ഉണ്ട്. ‘ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം’ എന്ന പ്രബന്ധത്തിനായിരുന്നു ഡോക്‌ടറേറ്. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു. മെഡിക്കൽ കോളജിൽ അധ്യാപകനായും പ്രവർത്തിച്ചു. മനശ്ശാസ്ത്രം മാസികയുടെയും കുടുംബജീവിതം മാസികയുടെയും ആദ്യകാല പത്രാധിപരായിരുന്നു. സർവവിജ്ഞാനകോശത്തിൽ മനഃശാസ്‌ത്ര വിഭാഗത്തിന്റെ എഡിറ്ററായി അഞ്ചുവർഷം സേവനമനുഷ്‌ഠിച്ചു. 1975 മുതൽ തിരുവനന്തപുരത്തുളള മനഃശാസ്‌ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്‌ എന്ന സ്‌ഥാപനത്തിന്റെയും ഡയറക്‌ടർ. [1]

കൃതികൾ തിരുത്തുക

  • വിവാഹപൂർവ ബന്ധങ്ങൾ
  • മനസ്സ്‌ ഒരു കടങ്കഥ
  • ദാമ്പത്യം ബന്ധം ബന്ധനം[2]
  • അച്‌ഛാ ഞാൻ എവിടെനിന്നു വന്നു?
  • ബാല്യം കൗമാരം യൗവനം വാർദ്ധക്യം
  • അച്‌ഛൻ കുട്ടിയായിരുന്നപ്പോൾ
  • കുടുംബജീവിതം
  • നമ്മുടെ കുട്ടികളെ എങ്ങനെ വളർത്തണം?
  • മനശ്ശാസ്ത്രം
  • രതിവിജ്ഞാനകോശം
  • എങ്ങനെ പഠിക്കണം പരീക്ഷ എഴുതണം?
  • കുമാരീ കുമാരന്മാരുടെ പ്രശ്നങ്ങൾ
  • മത്തായിച്ചൻ കഥകൾ
  • എവെർഗ്രീൻ മത്തായിച്ചൻ
  • രതിവിജ്‌ഞ്ഞാനകോശം (എഡിറ്റർ)

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-27. Retrieved 2014-02-09. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. d.c.books.kottayam
"https://ml.wikipedia.org/w/index.php?title=പി.എം._മാത്യു_വെല്ലൂർ&oldid=4084344" എന്ന താളിൽനിന്ന് ശേഖരിച്ചത്