കെ.പി. ശശി

(K.P. Sasi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചലച്ചിത്ര, ഡോക്യുമെൻററി സംവിധായകനും കാർട്ടൂണിസ്റ്റും മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു കെ. പി. ശശി (കരിവന്നൂർ പുത്തൻവീട്ടിൽ ശശി) (ഡിസംബർ 2022). സാമൂഹികവും മാനസികവുമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളി സ്ത്രീജീവിതം വിഷയമാക്കിയ ഇലയും മുള്ളും എന്ന അദ്ദേഹത്തിന്റെ ചിത്രം ദേശീയപുരസ്കാരത്തിനർഹമായിട്ടുണ്ട്[2]. 2013 മാർച്ചിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയാണ് ഫാബ്രിക്കേറ്റഡ്[3][4]. ഇത് പി.ഡി.പി നേതാവ് അബ്ദുൽനാസർ മഅദനിയെ കേന്ദ്ര-കേരള സർക്കാരുകൾ കെട്ടിച്ചമച്ച തെളിവുകൾ ഉപയോഗിച്ച് വേട്ടയാടിയത് സംബന്ധിച്ച ഒന്നാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ. ദാമോദരനാണ് അച്ഛൻ.[5] റെസിസ്റ്റിംഗ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡവലപ്മെന്റ് അറ്റ് ഗൺപോയന്റ് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റു ചിത്രങ്ങൾ.[6]. ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ എഴുപതുകളിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചുതുടങ്ങി. ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിൽ കാർട്ടൂണിസ്റ്റായി ജോലിചെയ്തു. വിബ്ജ്യോർ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരിൽ ഒരാളാണ്.

കെ.പി. ശശി
K.P Sasi, Documentary Film Maker
കെ.പി. ശശി
ജനനം (1958-03-14) 14 മാർച്ച് 1958  (66 വയസ്സ്)
കൊച്ചി
മരണം26 ഡിസംബർ 2022(2022-12-26) (പ്രായം 64)[1]
ദേശീയതIndian
തൊഴിൽസംവിധായകൻ,കാർട്ടൂണിസ്റ്റ്

ചലച്ചിത്രജീവിതം തിരുത്തുക

  • 2007 – റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ
  • 2009 – എ ക്ലൈമറ്റ് കോൾ ഫ്രം ദ കോസ്റ്റ്
  • 1988 എ വാലി റഫ്യൂസസ് ടു ഡൈ
  • 1985 വീ ഹു മേക്ക് ഹിസ്റ്ററി
  • 1986 ലിവിംഗ് ഇൻ ഫിയർ
  • 1987 ഇൻ ദ നെയിം ഓഫ് മെഡിസിൻ
  • 2016 വോയിസസ് ഫ്രം റൂയിൻസ്
  • 1991 ഇലയും മുള്ളും
  • 2003 ഏക് അലഗ് മോസം
  • 2003 ഷ്... സൈലൻസ് പ്ലീസ്
 
കെ.പി. ശശി

അവലംബം തിരുത്തുക

  1. https://www.madhyamam.com/entertainment/movie-news/kp-sasi-passed-away-1110872
  2. "മാതൃഭൂമി ഓൺലൈൻ 15 ഒക്ടോബർ 2012". Archived from the original on 2012-12-27. Retrieved 2013-03-25.
  3. http://www.youtube.com/watch?v=CUynI5hStXw
  4. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 786. 2013 മാർച്ച് 18. Retrieved മേയ് 21, 2013. {{cite news}}: Check date values in: |date= (help)
  5. http://www.countercurrents.org/sasi170312.htm
  6. http://www.countercurrents.org/sasi110410.htm
"https://ml.wikipedia.org/w/index.php?title=കെ.പി._ശശി&oldid=4024045" എന്ന താളിൽനിന്ന് ശേഖരിച്ചത്