കെ.ജി. ശങ്കരപ്പിള്ള

ഇന്ത്യന്‍ രചയിതാവ്‌
(K.G. Sankarapillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച

കെ. ജി. ശങ്കരപിള്ള, 2018 ജനുവരി 26ന് പകർത്തിയത്. ഫോട്ടോ ഹക്സർ ആർ. കെ

മലയാള കവിയാണ് കെ.ജി. ശങ്കരപ്പിള്ള (1948 -). 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെ ശ്രദ്ധേയനായി. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു. "കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾ"ക്കു 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു[1]. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായി അറിയപ്പെടുന്നു.

ജീവിത രേഖ തിരുത്തുക

1947ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനനം. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻറ് എൽ പി സ്കൂളിൽപ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. കോളേജിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പൽ ആയി വിരമിച്ചു.

പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.

കൃതികൾ തിരുത്തുക

കവിത, (തിരുവനന്തപുരം, കേരള കവിത, 1981) കൊച്ചിയിലെ വൃക്ഷങ്ങൾ (മൾബറി, കോഴിക്കോട്, 1994) കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ - 1969-1996 (ഡി. സി. ബുക്സ്, കോട്ടയം, 1997) കെജിഎസ് കവിതകൾ-1997-2006 (ഡി സി ബുക്സ്, കോട്ടയം)

ബംഗാൾ(1984)

അയോദ്ധ്യ

ആനന്ദൻ

കഷണ്ടി

ഊർമിള

രമണൻ

നന്നങ്ങാടികൾ

പ്രാർത്ഥിക്കുെന്നെങ്കിൽ ഇങ്ങനെ


പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-08-22. Retrieved 2010-12-24.
  2. http://keralasahityaakademi.org/pdf/Award_2018.pdf

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.ജി._ശങ്കരപ്പിള്ള&oldid=4086137" എന്ന താളിൽനിന്ന് ശേഖരിച്ചത്