ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലെച്ചർ

(ICZN Code എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്റർനാഷണൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലെച്ചർ - International Code of Zoological Nomenclature - ICZN - ICZN Code - എന്നത് ജന്തുശാസ്ത്രത്തിൽ ആഗോളമായി അംഗീകരിച്ചിരിക്കുന്ന ഒരു നിയമസംഹിതയാണ്. ഇതു പ്രകാരം അവയവഘടനാനിർമ്മാണ രീതി കണക്കാക്കി മൃഗങ്ങൾക്ക് ശാസ്ത്രീയ വർഗ്ഗീകരണം നൽകുന്നു. 1830കളിൽ തന്നെ പലരാജ്യങ്ങളിലും ഈ രീതി പ്രതിപാദിച്ചിരുന്നു. എന്നാൽ മെർട്ടൻസ് റൂൾ, സ്ട്രിക്ക്‌ലാൻഡ്സ് റൂൾ എന്നിവ വിവിധ രാജ്യങ്ങൾ വിവിധ രീതിയിലാണ് ഉപയോഗിച്ചത്. ഇന്റർനാഷണൽ സുവോളജിക്കൽ കോൺഗ്രസ്സിന്റെ 1889ലെ ആദ്യസമ്മേളനത്തിലും 1892ലെ രണ്ടാം സമ്മേളനത്തിലും എടുത്ത സംയുക്ത തീരുമാനത്തിലാണ് ഇത് സംയോജിപ്പിച്ച് അഗോളമായി ഉപയോഗിച്ചത്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക