ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

(ICC World Test Championship എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ഒരു ടെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റാണ് ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. ഇതിന്റെ ആദ്യ പതിപ്പ് 2017ൽ ഇംഗ്ലണ്ട്, വെയിൽസ് എന്നീ രാജ്യങ്ങളിൽ വെച്ച് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ രണ്ടാം പതിപ്പ് 2021ൽ നടത്താനും ഐ.സി.സി. തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 2013ൽ ഈ ടൂർണമെന്റ് സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആ പദ്ധതി മാറ്റി വെക്കുകയായിരുന്നു. ഐ.സി.സി.യുടെ ഏകദിന ക്രിക്കറ്റ് പരമ്പരയായ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് പകരമായായിരിക്കും ഈ ടൂർണമെന്റ് നടത്തുന്നത്.[1] 2016 ഡിസംബർ 31-ന് ആദ്യ നാല് റാങ്കുകളിലുള്ള ടെസ്റ്റ് ടീമുകളായിരിക്കും 2017ലെ ആദ്യ പരമ്പരയിൽ സെമി ഫൈനൽ യോഗ്യത നേടുന്നത്.

ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്
കാര്യനിർ‌വാഹകർഅന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ഘടനടെസ്റ്റ് ക്രിക്കറ്റ്
ആദ്യ ടൂർണമെന്റ്2019–21
അടുത്ത ടൂർണമെന്റ്2021–23
ടീമുകളുടെ എണ്ണം9

അവലംബം തിരുത്തുക

  1. 2013നു ശേഷം ചാമ്പ്യൻസ് ട്രോഫി ഇല്ല: ക്രിക്കിൻഫോ. ശേഖരിച്ചത് 17 ഏപ്രിൽ 2012

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക