ഹീരാബായ് ബരോദ്കർ

(Hirabai Barodekar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിരാന ഘരാന ശൈലി പിന്തുടർന്നിരുന്ന ഹിന്ദുസ്ഥാനി ഗായികയാണ് ഹീരാബായ് ബരോദ്കർ (30 മെയ് 1905 - 20 നവംബർ 1989).[1] കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2]

ഹീരാബായ് ബരോദ്കർ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംചമ്പാകലി
ജനനം(1905-05-30)മേയ് 30, 1905
ബറോഡ, ഇന്ത്യ
മരണംനവംബർ 20, 1989(1989-11-20) (പ്രായം 84)
വിഭാഗങ്ങൾഖയാൽ, ഠുമ്രി, ഗസൽ, ഭജൻ
തൊഴിൽ(കൾ)ഹിന്ദുസ്ഥാനി ഗായിക
വർഷങ്ങളായി സജീവം1920–1989

കിരാന ഘരാന സംഗീതഞ്ജനായ ഉസ്താദ് അബ്ദുൾകരീം ഖാന്റെയും താരാബായിയുടെയും മകളായി 1905 മെയ് 30ന് ബറോഡയിൽ ജനിച്ചു.

സംഗീതജീവിതം

തിരുത്തുക

അബ്ദുൾ വാഹിദ് ഖാനിൽനിന്നും സംഗീതം അഭ്യസിച്ചു. ഭജനകളിലും ഠുമ്രിയിലും താരാബായിക്ക് അതുല്യ പ്രാവീണ്യം ഉണ്ടായിരുന്നു. കിരാന ഘരാനയെ ജനഹൃദയങ്ങളിലേക്കെത്തിച്ചതിൽ ഹീരാബായിയുടെ സംഭാവന വലുതാണ്. ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പെൺകുട്ടികൾക്കുവേണ്ടി നൂതൻ സംഗീത് വിദ്യാലയ എന്ന സംഗീത വിദ്യാലയവും ഹീരാബായ് സ്ഥാപിച്ചു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. റെക്കോർഡിംഗ് ആർട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.

1947 ആഗസ്റ്റ് 15 ന് ഭാരതം സ്വതന്ത്രയായപ്പോൾ ഡൽഹിയിലെ ചുവപ്പു കോട്ടയിൽ നടന്ന ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് ഹീരാബായ് ആയിരുന്നു.[2] [3] സരോജിനി നായിഡു ഹീരാബായിക്ക് 'ഗാനകോകിലം ' എന്ന ബഹുമതി നൽകി.

കുടുംബം

തിരുത്തുക

മണിക് റാവുവിനെ വിവാഹം ചെയ്തു.

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • സുവർണ മന്ദിർ
  • പ്രതിഭ
  • ജനബായി
  • മുനിസിപ്പാലിറ്റി

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1965)[4]
  • പത്മഭൂഷൺ (1970)
  • വിഷണുദാസ് ഭാവെ പുരസ്കാരം
  1. "Hirabai Barodekar". music.calarts.edu.[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 താൻസൻ മുതൽ സക്കീർഹുസൈൻ വരെ. ലിപി. pp. 80–83. ISBN 81 8801 650 0. {{cite book}}: |first= missing |last= (help)
  3. http://www.last.fm/music/Hirabai+Barodekar
  4. "Sangeet Natak Akademi Puraskar (Akademi Awards)". http://sangeetnatak.gov.in. Archived from the original on 2015-05-30. Retrieved 28 മാർച്ച് 2014. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ഹീരാബായ്_ബരോദ്കർ&oldid=3648835" എന്ന താളിൽനിന്ന് ശേഖരിച്ചത്