ഹെലൻ മേരി

(Helen Mary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹെലൻ മേരി ഇന്നസെന്റ് (ജനനം മാർച്ച് 14, 1977 കേരളം) ഇന്ത്യയിൽ നിന്നുള്ള ഒരു ഹോക്കി ഗോൾ കീപ്പറാണ്. 1992ൽ ജർമ്മനിക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ തന്റെ സ്വന്തം രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. 2003ൽ ഹൈദരാബാദിലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ ഫൈനൽ ടൈ ബ്രേക്കറിൽ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഹെലൻ മേരി അർജുന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

Personal information
Born (1977-03-14) 14 മാർച്ച് 1977  (47 വയസ്സ്)
Kerala, India
Playing position Goalkeeper
Senior career
Years Team Apps (Gls)
Indian Railways
National team
1992-2006 India

അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ തിരുത്തുക

  • 1996 – ഇന്ദിരാഗാന്ധി ഗോൾഡ് കപ്പ്, ന്യൂഡൽഹി
  • 1997 - വേൾഡ് കപ്പ് യോഗ്യതാമത്സരം, ഹരാരെ (നാലാം സ്ഥാനം)
  • 1998 - ലോകകപ്പ്, ഉത്രെചത് (പന്ത്രണ്ടാം സ്ഥാനം)
  • 1998 - കോമൺവെൽത്ത് ഗെയിംസ്, ക്വാലാ ലംപൂർ (നാലാം സ്ഥാനം)
  • 1998 - ഏഷ്യൻ ഗെയിംസ്, ബാങ്കോക്ക് (രണ്ടാം സ്ഥാനം)
  • 1999 - ഏഷ്യാകപ്പ്, ന്യൂഡൽഹി (രണ്ടാം സ്ഥാനം)
  • 2000 - ഒളിമ്പിക് യോഗ്യതാമത്സരം, മിൽട്ടൺ കെയ്ൻസ് (പത്താം സ്ഥാനം)
  • 2001 - വേൾഡ് കപ്പ് യോഗ്യതാമത്സരം, അമിൻസ് / അബേബെല്ല (ഏഴാം സ്ഥാനം)
  • 2002 - ചാമ്പ്യൻസ് ചലഞ്ച്, ജോഹന്നാസ്ബർഗ്ഗ് (മൂന്നാം സ്ഥാനം)
  • 2002 - കോമൺവെൽത്ത് ഗെയിംസ്, മാഞ്ചസ്റ്റർ (ഒന്നാം സ്ഥാനം)
  • 2002 - ഏഷ്യൻ ഗെയിംസ്, ബുസാൻ (നാലാം സ്ഥാനം)
  • 2003 - ആഫ്രോ-ഏഷ്യൻ ഗെയിംസ്, ഹൈദരാബാദ് (ഒന്നാം സ്ഥാനം)
  • 2004 - ഏഷ്യാകപ്പ്, ന്യൂഡൽഹി (ഒന്നാം സ്ഥാനം)
  • 2006 - കോമൺവെൽത്ത് ഗെയിംസ്, മെൽബൺ (രണ്ടാം സ്ഥാനം)
  • 2006 - ലോകകപ്പ്, മാഡ്രിഡ് (പത്തിനൊന്നാം സ്ഥാനം)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹെലൻ_മേരി&oldid=3922687" എന്ന താളിൽനിന്ന് ശേഖരിച്ചത്