(Glucagon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാൻക്രിയാസിന്റെ ആൽഫ സെല്ലുകൾ ഉൽപാദിപ്പിക്കുന്ന പെപ്റ്റൈഡ് ഹോർമോണാണ് ഗ്ലൂക്കഗോൺ . രക്തപ്രവാഹത്തിലെ ഗ്ലൂക്കോസ്, ഫാറ്റി ആസിഡുകൾ എന്നിവയുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിന് ഇത് പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ പ്രധാന കാറ്റബോളിക് ഹോർമോണായി കണക്കാക്കപ്പെടുന്നു. [1] നിരവധി ആരോഗ്യ അവസ്ഥകളെ ചികിത്സിക്കുന്നതിനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നു. ഇതിന്റെ പ്രവർത്തനംഇൻസുലിന്റെ പ്രവർത്തനത്തിന് നേരെ വിപരീതമാണ്. ഇത് എക്സ്ട്രാ സെല്ലുലാർ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കുന്നു. [2]ജിസിജി ജീൻ എൻകോഡ് ചെയ്ത പ്രോഗ്ലൂകാഗണിൽ നിന്നാണ് ഇത് ഉത്പാദിപ്പിക്കുന്നത്.
രക്തപ്രവാഹത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറവായിരിക്കുമ്പോൾ പാൻക്രിയാസ് ഗ്ലൂക്കഗോൺ പുറപ്പെടുവിക്കുന്നു. ഗ്ലൂക്കഗോൺ കരളിനെ ഗ്ലൈക്കോജെനോലിസിസിന് പ്രേരിപ്പിക്കുന്നു: സംഭരിച്ച ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റി ഇത് രക്തത്തിലേക്ക് ഒഴുക്കുന്നു. [3] രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുമ്പോൾ, ഇൻസുലിൻ ഉൽപാദനം വർദ്ധിക്കുന്നു. ഇൻസുലിൻ ഗ്ലൂക്കോസിനെ ഗ്ലൈക്കോജമാക്കി മാറ്റി സംഭരിക്കുകയും ഇൻസുലിൻ-ആശ്രിത ടിഷ്യുകൾ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. അതിനാൽ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിർത്തുന്ന ഒരു ഫീഡ്‌ബാക്ക് സിസ്റ്റത്തിന്റെ ഭാഗമാണ് ഗ്ലൂക്കോണും ഇൻസുലിനും. [4]
ഗ്ലൂക്കോണിയോജെനിസിസ്, ഗ്ലൈക്കോജെനോലിസിസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്ലൂക്കഗോൺ സാധാരണയായി രക്തത്തിലെഗ്ലൂക്കോസിന്റെ സാന്ദ്രത ഉയർത്തുന്നു. [5] ഗ്ലൂക്കഗോൺ അഡിപ്പോസ് ടിഷ്യുവിലെയും കരളിലെയും ഫാറ്റി ആസിഡ് സിന്തസിസ് കുറയ്ക്കുകയും ഈ ടിഷ്യൂകളിലെ ലിപ്പോളിസിസ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ഫാറ്റി ആസിഡുകളെ രക്തചംക്രമണത്തിലേക്ക് വിടുന്നതിന് കാരണമാകുന്നു. ആവശ്യമുള്ളപ്പോൾ അസ്ഥിപേശി പോലുള്ള ടിഷ്യൂകളിൽ ഊർജ്ജം ഉൽപാദിപ്പിക്കുന്നതിന് കാറ്റബോളിസ് ചെയ്യുന്നു. [6]
പാൻക്രിയാസിന്റെ എൻഡോക്രൈൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് ആൽഫ സെല്ലുകളിൽ (α- സെല്ലുകളിൽ) നിന്ന് ഗ്ലൂക്കഗോൺ സമന്വയിപ്പിക്കുകയും സ്രവിക്കുകയും ചെയ്യുന്നു. [8]
പാൻക്രിയാസിനു വെളിയിലും ഗ്ലൂക്കോൺ ഉത്പാദനം നടക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്, എക്സ്ട്രാ പാൻക്രിയാറ്റിക് ഗ്ലൂക്കോൺ സിന്തസിസിന്റെ ഏറ്റവും സാധ്യതയുള്ള സ്ഥലമാണ് കുടൽ. [9]
ഗ്ലൂക്കഗൊണോമ പോലുള്ള ട്യൂമർ മൂലം ഗ്ലൂക്കോജൻ ഉൽപാദനം ക്രമാതീതമാകാം. [11] ഇത് ഒറ്റയ്ക്കോ ഒന്നിലധികം എൻഡോക്രൈൻ നിയോപ്ലാസിയ ടൈപ്പ് 1 ന്റെ പശ്ചാത്തലത്തിലോ സംഭവിക്കാം [12]
↑"Glucagon and the A cell: physiology and pathophysiology (first two parts)". The New England Journal of Medicine. 304 (25): 1518–24. June 1981. doi:10.1056/NEJM198106183042504. PMID7015132.
↑"Glucagonoma syndrome: a review and update on treatment". Journal of the European Academy of Dermatology and Venereology. 30 (12): 2016–2022. December 2016. doi:10.1111/jdv.13752. PMID27422767.