വധശിക്ഷ ടർക്കിയിൽ

(Capital punishment in Turkey എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ നിർത്തലാക്കിയ രാജ്യമാണ് ടർക്കി. 1984 ഒക്ടോബറിനു ശേഷം ടർക്കിയിൽ വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല.

വധശിക്ഷയും പട്ടാള അട്ടിമറിയും തിരുത്തുക

ഇതിനു മുൻപ് സൈന്യത്തിന്റെ ഇടപെടലിനെത്തുടർന്നാണ് സാധാരണ വധശിക്ഷ നടപ്പിലാകാറുണ്ടായിരുന്നത്. ടർക്കിയുടെ പ്രധാനമന്ത്രിയായിരുന്ന അഡ്നാൻ മെൻഡേറസിനെ 1960-ലെ പട്ടാള അട്ടിമറിയെത്തുടർന്ന് 1961 സെപ്റ്റംബർ 17-ന് തൂക്കിക്കൊല്ലുകയുണ്ടായി. രണ്ടു മന്ത്രിമാരെയും ഇദ്ദേഹത്തോടൊപ്പം തൂക്കിക്കൊന്നിരുന്നു. 1971-ലെ പട്ടാള അട്ടിമറിക്കു ശേഷം 1972 മേയ് 6-ന് രണ്ട് വിദ്യാർത്ഥി നേതാക്കളെ തൂക്കിക്കൊല്ലുകയുണ്ടായി. 1980-ലെ പട്ടാള അട്ടിമറിയെത്തുടർന്ന് 1984-നുള്ളിൽ 50 ആൾക്കാരെ തൂക്കിക്കൊല്ലുകയുണ്ടായി. [1]

വധശിക്ഷ നിർത്തലാക്കൽ തിരുത്തുക

2002 ആഗസ്റ്റ് 9-ലെ യൂറോപ്യൻ യൂണിയനുമായി സമരസപ്പെടാനുള്ള നിയമമനുസരിച്ച് വധശിക്ഷ സമാധാന കാലത്തുള്ള കുറ്റങ്ങൾക്ക് നിരോധിക്കുകയുണ്ടായി. 2004 ജൂലൈ 14-ലെ നിയമം എല്ലാ കുറ്റങ്ങളും വധശിക്ഷയിൽ നിന്നൊഴിവാക്കി. [2] മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ ഉടമ്പടിയുടെ വധശിക്ഷ നിർത്തലാക്കുന്ന പ്രോട്ടോക്കോൾ 13 ടർക്കി അംഗീകരിച്ചിട്ടുണ്ട്.

വധശിക്ഷയ്ക്കു പകരം ജീവപര്യന്തം കഠിനതടവാണ് ഉപയോഗിക്കപ്പെടുന്നത്. [3] ഈ തടവുകാരെ ഒറ്റയ്ക്കാണ് തടവുമുറികളിൽ പാർപ്പിക്കുക. ദിവസം ഒരു മണിക്കൂർ വീതം വ്യായാമസമയമനുവദിക്കപ്പെടും.

മുൻപ് വധശിക്ഷ നൽകിയിരുന്ന കുറ്റങ്ങൾ തിരുത്തുക

സർക്കാരിനെതിരേയുള്ള 19 കുറ്റങ്ങൾക്കും കൊലപാതകവും ബലാത്സംഗവും പോലുള്ള പത്തു സാധാരണ കുറ്റങ്ങൾക്കും വധശിക്ഷ നൽകാൻ ടർക്കിയുടെ നിയമം അനുവദിക്കുമായിരുന്നു. [4]

ശിക്ഷാരീതി തിരുത്തുക

വധശിക്ഷകൾ തൂക്കുകയറിലൂടെയായിരുന്നു നടപ്പാക്കേണ്ടിയിരുന്നത്. ഇതിന് ദേശീയ അസംബ്ലിയുടെ അനുവാദം ആവശ്യമായിരുന്നു. നിർദ്ദേശം പ്രസിഡന്റ് അംഗീകരിക്കുകയും വേണമായിരുന്നു. പ്രായമോ അനാരോഗ്യമോ കണക്കിലെടുത്ത് വധശിക്ഷയിൽ ഇളവു ചെയ്യാൻ പ്രസിഡന്റിന് അധികാരമുണ്ടായിരുന്നു. [4]

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. A complete list of all executed people (in Turkish), accessed on 10 September 2009
  2. "Turkey agrees death penalty ban," BBC News. Abolishment of capital punishment in Turkey: 2002 for peacetime offences, 2004 for wartime offences.
  3. An online edition of Law 5275 (in Turkish on pages of the Turkish Government); accessed on 10 September 2009
  4. 4.0 4.1 Amnesty International Injustice leads to the gallows, February 1990; the relevant page as an image can be found athttp://ob.nubati.net/wiki/File:Dp199002.png
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ടർക്കിയിൽ&oldid=2285788" എന്ന താളിൽനിന്ന് ശേഖരിച്ചത്