ബെല്ലിസ് ആനുവ

ചെടിയുടെ ഇനം
(Bellis annua എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബെല്ലിസ് ആനുവ ബെല്ലിസ് ജീനസിലെ ഒരു വാർഷിക ഡെയ്സി ഇനം ആണ്. കംപോസിറ്റേ കുടുംബത്തിൽപ്പെട്ട ഒരു വാർഷിക ഔഷധച്ചെടിയാണിത്. ഡെയ്സി കുടുംബത്തിൽപ്പെട്ട മറ്റുസസ്യങ്ങളെപ്പോലെ തന്നെ ഇത് 15 - 20 സെ.മീ. ഉയരത്തിൽ വളരുന്നു. ഇതിന്റെ വേരുകൾ റൈസോം വിഭാഗത്തിൽപ്പെടുന്നു. ഇതിന്റെ ഇംഗ്ലീഷ് നാമം അതിന്റെ മനോഹരഭംഗിയിൽ നിന്നും ഡേയ്സ് ഐ എന്നറിയപ്പെടുന്നു. അതായത് ഈ പൂക്കൾ പ്രഭാതത്തിൽ വിടരുകയും സൂര്യൻ അസ്തമിക്കുമ്പോൾ വാടുകയും ചെയ്യുന്നു. അതുകൊണ്ട് ഇവയ്ക്ക് ഐസ് ഓഫ് ദ ഡേ എന്ന പേർ ലഭിക്കുകയുണ്ടായി. വടക്ക്-മധ്യേ യൂറോപ്പിലെ തദ്ദേശവാസിയായ ഈ സസ്യം യൂറോപ്യൻ പുൽമേടുകളിലും, വനങ്ങളിലും നദീതീരങ്ങളിലും സാധാരണമായി കാണപ്പെടുന്നു. മഞ്ഞിലാണ് ഇത് നിലനിൽക്കുന്നത്.[1]

ബെല്ലിസ് ആനുവ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Asterales
Family: Asteraceae
Genus: Bellis
Species:
B. annua
Binomial name
Bellis annua

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബെല്ലിസ്_ആനുവ&oldid=2845394" എന്ന താളിൽനിന്ന് ശേഖരിച്ചത്