അൽ ബഹ പ്രവിശ്യ

(Al Bahah Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യ ഭരണ വിഭാഗമാണ്‌ അൽ ബഹ പ്രവിശ്യ (അറബി: الباحة Al Bāḥa pronounced [ælˈbæːħa]). മിസ്ഹരി ഇബ്ൻ സൗദ് ആണ് ഇപ്പോഴത്തെ പ്രവിശ്യാ ഗവർണർ[1]. പ്രവിശ്യയിലെ പ്രധാന നഗരമായ അൽ ബഹയാണ് ഭരണ സിരാകേന്ദ്രം.

الباحة
സൗദി അറേബ്യയുടെ ഭൂപടത്തിൽ അൽ ബഹ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യയുടെ ഭൂപടത്തിൽ അൽ ബഹ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനംഅൽ ബഹ
പ്രധാന പ്രദേശങ്ങൾ7
ഭരണസമ്പ്രദായം
 • പ്രവിശ്യ ഗവർണർമിസ്ഹരി ഇബ്ൻ സൗദ്
വിസ്തീർണ്ണം
 • ആകെ15,000 ച.കി.മീ.(6,000 ച മൈ)
ജനസംഖ്യ
 (1999)
 • ആകെ4,59,200
 • ജനസാന്ദ്രത30.61/ച.കി.മീ.(79.3/ച മൈ)
ISO 3166-2
11

ഭൂമിശാസ്ത്രം

തിരുത്തുക

അസീർ പ്രവിശ്യയോടു ചേർന്ന് കിടക്കുന്ന രാജ്യത്തെ ഏറ്റവു ചെറിയ പ്രവിശ്യയായ അൽ ബഹ പ്രവിശ്യയുടെ മൊത്തം വിസ്ത്രിതി 15,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്[2]. പർവതങ്ങൾ, താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ, കാടുകൾ, തീര പ്രദേശങ്ങൾ എല്ലാം അടങ്ങിയ മനോഹരമായ പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശമാണ് അൽ ബഹ പ്രവിശ്യ. പ്രവിശ്യയിലെ പ്രധാന പർവതമായ സരാവത്ത് പർവതം സമുദ്ര നിരപ്പിൽ നിന്നും 1500 മുതൽ 2450 മീറ്റർ ഉയരത്തിൽ ആണ്. ഉയർന്ന പ്രദേശമായതിനാൽ പൊതുവെ തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ചൂട് കാലത്ത് 12 മുതൽ 23 ഡിഗ്രി വരെയാണ് അനുഭവപ്പെടുന്നത്. അൽ ബഹ, ബെല്ജർശി, അൽ മന്തഖ്, മഖവ മേഖലയിലെ പ്രധാന പട്ടണങ്ങൾ. പ്രവിശ്യയിലെ തേൻ കൃഷി പ്രസിദ്ധമാണ്. കൂടാതെ ഈന്തപ്പഴം, പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയും ഇവിടെ വിളയിച്ചെടുക്കുന്നുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-25.
  2. http://www.splendidarabia.com/location/albaha/
"https://ml.wikipedia.org/w/index.php?title=അൽ_ബഹ_പ്രവിശ്യ&oldid=3795121" എന്ന താളിൽനിന്ന് ശേഖരിച്ചത്