ആസിഡ് ഗുണവിശേഷങ്ങൾ

(ACID എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദത്തശേഖരത്തിലെ (ഡാറ്റാബേസ്) ഇടപാടുകൾ (ട്രാൻസാക്ഷൻ) നിർവചിക്കുന്ന നാല് ഗുണങ്ങളാണ് അണുകത(അറ്റൊമിസിറ്റി), സ്ഥിരത(കൺസിസ്റ്റെൻസി), വേർതിരിയൽ(ഐസോലേഷൻ), ദൃഢത(ഡൂറബിലിറ്റി) എന്നിവ. ഇതിനെ ചുരുക്കത്തിൽ ആസിഡ് (ACID- Atomicity, Consistency, Isolation, Durability)ഗുണവിശേഷങ്ങൾ എന്നു പറയുന്നു.[1]ഒരു വിവരത്തിൽ(ഡാറ്റ) ചെയ്യുന്ന ഒറ്റ യുക്തിയുക്തമായ പ്രവർത്തനത്തെയാണ് ഡാറ്റാബേസ് ട്രാൻസാക്ഷൻ എന്നു പറയുന്നത്. ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്നത് ട്രാൻസാക്ഷന് ഒരു ഉദാഹരണമാണ്.[2] 1970-ൽ ജിം ഗ്രേ ഈ ഗുണവിശേഷങ്ങൾ നിർവചിക്കുകയും അവ സ്വയമേവ കൈവരിക്കുവാനുതകുന്ന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു.[3]

അറ്റൊമിസിറ്റി തിരുത്തുക

അറ്റൊമിസിറ്റി എന്നത് ഒരു ട്രാൻസാക്ഷൻ ഒന്നുകിൽ പൂർത്തിയാക്കണം അല്ലെങ്കിൽ ഒരു പ്രവർത്തനവും നടക്കാതിരിക്കണം എന്ന ആശയമാണ്. ഒരു ട്രാൻസാക്ഷന്റെ ഒരു ചെറിയ ഭാഗത്തിനു തന്നെ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ആ ട്രാൻസാക്ഷനിലെ ഒരു പ്രവർത്തനവും നടക്കരുത്. ഒരു അറ്റോമിക് സിസ്റ്റം ഓരോ സന്ദർഭത്തിലും അറ്റോമിസിറ്റി ഉറപ്പുവരുത്തേണ്ടതുണ്ട്.

കൺസിസ്റ്റെൻസി തിരുത്തുക

ഇതുസൂചിപ്പിക്കുന്നത് സാധുവായ ദത്തം മാത്രമേ ഡേറ്റാബേയ്സിലേയ്ക്ക് ചേർക്കാവൂ എന്നാണ്. പ്രോഗ്രാം എക്സിക്യുഷൻ സമയത്ത് പൂർണ്ണതാപരിധി (ഇന്റെഗ്രിറ്റി കൺസ്റ്റ്രയിന്റ്സ്) ലംഘിക്കാത്ത ട്രാൻസാക്ഷനെ കൺസിസ്റ്റെന്റ് ട്രാൻസാക്ഷൻ എന്നു പറയുന്നു. ട്രാൻസാക്ഷൻ ഒരു സാധുത ഉള്ള സ്റ്റേറ്റിൽ നിന്നും മറ്റൊരു സാധുത ഉള്ള സ്റ്റേറ്റിലേക്കു പോകുമെന്ന് ഈ ഗുണവിശേഷം ഉറപ്പു വരുത്തുന്നു. ഏതെങ്കിലും ട്രാൻസാക്ഷൻ ഡേറ്റാബേയ്സിന്റെ സ്ഥിരതയെ ലംഘിച്ചാൽ ട്രാൻസാക്ഷൻ തിരുത്തപ്പെട്ട് ദത്തശേഖരം പൂർവ്വസ്ഥിതിയിലേയ്ക്ക് പുനഃക്രമീകരിക്കപ്പെടുന്നു. ട്രാൻസാക്ഷൻ വിജയകരമായാൽ നിലവിലുള്ള ചട്ടപ്രകാരമുള്ള (rules) ദത്തശേഖരം ചട്ടപ്രാബല്യമുള്ള മറ്റൊരവസ്ഥയിലേയ്ക്ക (another state that is also consistent) ഉയർത്തപ്പെടുന്നു.

ഐസോലേഷൻ തിരുത്തുക

ഒന്നിലേറെ ട്രാൻസാക്ഷനുകൾ ഒരേസമയം നിർവ്വഹിക്കപ്പെടുമ്പോൾ അവ ഒന്നിനൊന്ന് സ്വതന്ത്രമായി, ഇതര ട്രാൻസാക്ഷനുകളെ ബാധിക്കാതെ പൂർത്തീകരിക്കണമെന്ന ആശയമാണിത്.

ഡൂറബിലിറ്റി തിരുത്തുക

ഡേറ്റാബേയ്സിലേയ്ക്ക് ഉൾക്കൊള്ളിക്കപ്പെടുന്ന ട്രാൻസാക്ഷനുകൾ നഷ്യപ്പെടാൻ പാടില്ലെന്ന ആശയമാണിത്. ട്രാൻസാക്ഷൻ ലോഗുകൾ വഴിയും ഡേറ്റാബേയ്സ് ബായ്ക്കപ്പുകൾ വഴിയും ഇത് ഉറപ്പാക്കാവുന്നതാണ്.

അവലംബം തിരുത്തുക

* About.com Archived 2016-12-29 at the Wayback Machine.

  1. Lang, Niklas (2022-07-05). "Database Basics: ACID Transactions". Medium (in ഇംഗ്ലീഷ്). Retrieved 2022-08-06.
  2. Haerder, T.; Reuter, A. (1983). "Principles of transaction-oriented database recovery". ACM Computing Surveys. 15 (4): 287. doi:10.1145/289.291. S2CID 207235758.
  3. Gray, Jim (September 1981). "The Transaction Concept: Virtues and Limitations" (PDF). Proceedings of the 7th International Conference on Very Large Databases. Cupertino, California: Tandem Computers. pp. 144–154. Retrieved March 27, 2015.
"https://ml.wikipedia.org/w/index.php?title=ആസിഡ്_ഗുണവിശേഷങ്ങൾ&oldid=4083369" എന്ന താളിൽനിന്ന് ശേഖരിച്ചത്