ശസ്ത്രക്രിയയിലൂടെ കന്യാചർമ്മം നീക്കം ചെയ്യുന്നതോ തുറക്കുന്നതോ ഉൾപ്പെടുന്ന ഒരു മെഡിക്കൽ പ്രക്രിയയാണ് ഹൈമനോടോമി. ഇംപെർഫോറേറ്റ് അല്ലെങ്കിൽ സെപ്‌റ്റേറ്റ് കന്യാചർമം ഉള്ള രോഗികളിലോ അല്ലെങ്കിൽ അസാധാരണമാംവിധം കട്ടിയുള്ളതോ മൈക്രോപെർഫോറേറ്റ് കന്യാചർമം പോലുള്ള കർക്കശമോ ആയ മറ്റ് സാഹചര്യങ്ങളിലോ ആണ് ഇത് പലപ്പോഴും ചെയ്യുന്നത്. തുറസ്സില്ലാത്ത കന്യാചർമം ഉള്ള ഒരു വ്യക്തിയുടെ കാര്യത്തിൽ, ആർത്തവം സുഗമമാക്കുന്നതിനും ഇത്തരം ശസ്ത്രക്രിയ ചെയ്യാറുണ്ട്. സെപ്‌റ്റേറ്റ് കന്യാചർമ്മത്തിന്റെ ബാൻഡ് യോനി തുറക്കലിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്ന സന്ദർഭങ്ങളിൽ, സുഖപ്രദമായ ലൈംഗികബന്ധം അനുവദിക്കുന്നതിനോ വേദനയോ അസ്വസ്ഥതയോ ഒഴിവാക്കാനോ ഹൈമനോടോമി ചെയ്യാറിണ്ട്. ലൈംഗിക ബന്ധത്തെ സാധാരണയായി ഒരു ഹൈമനോടോമി പ്രതികൂലമായി ബാധിക്കില്ല. [1]

ഹൈമനോടോമി
ICD-9-CM70.11

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Hoffman, Barbara (2012). Williams gynecology, 2nd edition. New York: McGraw-Hill Medical. p. 65. ISBN 978-0071716727.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹൈമനോടോമി&oldid=3936269" എന്ന താളിൽനിന്ന് ശേഖരിച്ചത്