ഹേത്വതിശയോക്തി (അലങ്കാരം)

(ഹേത്വതിശയോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാര്യകാരണങ്ങൾക്ക് അഭേദം പറഞ്ഞാൽ ഹേത്വതിശയോക്തി.

'അഭേദം കാര്യഹേതുക്കൾ-
ക്കെങ്കിലോ ഹേതുവാമത്.'

ഉദാ:'മുക്കണ്ണൻ തൻ പുണ്യമാകും
മൈക്കണ്ണി തുണചെയ്യണം'

മുക്കണ്ണന് പുണ്യത്താൽ ലഭിച്ച ദേവീരൂപമായിത്തന്നെ കല്പിക്കപ്പെട്ടിരിക്കുന്നു.[1]
  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള