ഹെൻറി ബോർഡ്മാൻ കൊണോവർ (January 18, 1892 – May 5, 1950)[1] അമേരിക്കക്കാരനായ പട്ടാളക്കാരനും അമേച്വർ പക്ഷിശാസ്ത്രജ്ഞനുമായിരുന്നു. [1]

കൊണോവർ അമേരിക്കയിലെ ചിക്കാഗോയിലാണ് ജനിച്ചത്. ചാൾസ് ഹോപ്കിൻസ് കൊണോവെർ പിതാവും ഡെലിയ ലൂയിസ് ബോർഡ്‌മാൻ മാതാവും ആയിരുന്നു. [1]യേലിലെ ഷെഫീൽഡ് സയന്റിഫിക് സ്കൂളിൽ ആണു പഠിച്ചത്. ചെറുപ്രായത്തിൽത്തന്നെ അദ്ദേഹത്തിനു പ്രകൃതിശാസ്ത്രത്തിൽ താത്പര്യമുണ്ടായിരുന്നു. അന്നു തന്നെ അദ്ദേഹം പക്ഷികളുടെ സ്പെസിമനുകൾ ശേഖരിച്ചുവന്നു. 1920ൽ വിൽഫ്രെഡ് ഹഡ്സൺ ഓസ്ഗുഡുമൊത്ത് വെനെസ്വേലയിലേയ്ക്കു പോയി. ചിക്കാഗോയിലെ ഫിൽഡ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിക്കുവേണ്ടി ആവശ്യമായ ശേഖരങ്ങൾ ശേഖരിക്കുകയായിരുന്നു ഉദ്ദേശ്യം. 1922ൽ തെക്കെ അമേരിക്കയ്ക്കു തിരിച്ചു. അവിടെ ചിലി, അർജന്റീന എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. 1926ൽ കൊണോവർ, കിഴക്കൻ ആഫ്രിക്കയിലേയ്ക്കുപോയി. അദ്ദേഹം അനേകം പക്ഷിശാസ്ത്രവുമായി ബന്ധപ്പെട്ട സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു. അവയിൽ പലതിലും അംഗമായിരുന്നു. [1][1]

ചിക്കാഗോയിൽ ഒരു ഹൃദയസ്തംഭനത്തോടെയാണ് അവിവാഹിതനായ അദ്ദേഹം മരിച്ചത്. ഗ്രേസ്‌ലാന്റ് സെമിത്തേരിയിലാണ് അദ്ദേഹത്തെ അടക്കിയത്. [1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "[Henry] Boardman Conover" (PDF). Obituary Record of Graduates of Yale University Deceased During the Year 1949-1950 (105): 185. 1950. Archived from the original (pdf) on 2016-03-03. Retrieved 2017-02-07.
"https://ml.wikipedia.org/w/index.php?title=ഹെൻറി_ബോർഡ്മാൻ_കൊണോവർ&oldid=4071724" എന്ന താളിൽനിന്ന് ശേഖരിച്ചത്