ഹിബാകുഷ

അണുബോംബുവിസ്ഫോടത്തെ അതിജീവിച്ച മനുഷ്യര്‍

ഹിരോഷിമയിലും നാഗസാക്കിയിലും ഉണ്ടായ അണുബോംബുവിസ്ഫോടത്തെ അതിജീവിച്ച് യാതന അനുഭവിച്ചുവരുന്ന വ്യക്തികളെയാണ് ഹിബാകുഷ എന്ന ജാപ്പനീസ് വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. കൂടാതെ ബോംബുകളിൽ നിന്നുള്ള വികിരണം ഏറ്റ വ്യക്തികളെ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിച്ചുവരുന്നുണ്ട്.

A hibakusha of Hiroshima, symptomatic nuclear burns; the pattern on her skin is from the kimono she was wearing at the moment of the flash.

അറ്റോമിക് ബോംബ് സർവൈവേഴ്സ് റിലീഫ് ലോ താഴെപ്പറയും പ്രകാരം ഹിബാകുഷളെ നിർവ്വചിയ്ക്കുന്നു.[1] ബോംബിന്റെ പതനസ്ഥലത്തിന്റെ കേന്ദ്രഭാഗത്തു നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രംഅകലെയായിരിയ്ക്കുകയോ; പതനകേന്ദ്രത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തെ ത്തുടർന്നു രണ്ട് ആഴ്ച പെട്ടിരിയ്ക്കുകയോ; അണുവികിരണത്തിനു വിധേയരാകുകയോ; ഗർഭാവസ്ഥയിൽ മേൽപ്പറഞ്ഞ സ്ഥലത്തു പെട്ടുപോകുകയോ ചെയ്താൽ ഹിബാകുഷ എന്ന് ആ ആളിനെ വിശേഷിപ്പിയ്ക്കാവുന്നതാണ്.[2][3]

ഗുരുതരമായി പൊള്ളലേറ്റ സുമിത്തേരു തനിഗുച്ചി എന്ന ബാലികയുടെ ചിത്രം .1946 ൽ ഒരു അമേരിയ്ക്കൻ ഭടൻ പകർത്തിയത്.

2014 മാർച്ച് 31 പ്രകാരമുള്ള ജപ്പാൻ സർക്കാരിന്റെ കണക്കനുസരിച്ച് 192,719 വ്യക്തികൾ കെടുതി അനുഭവിയ്ക്കുന്നവരായുണ്ട് .[4]ഇതിൽ 1% പേർ വികിരണം മൂലം ഉള്ള ദുരിതം അനുഭവിയ്ക്കുന്നവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.[5]

അവലംബം തിരുത്തുക

  1. "Overseas Atomic Bomb Survivors Support Program". Atomic Bomb Survivors Affairs Division Health And Welfare Department Nagasaki prefectural Government. Archived from the original on 2007-09-30. Retrieved 2007-08-25.
  2. Nakazaki, Taro (August 6, 2014). "Hiroshima marks 69th anniversary of A-bombing". Asahi Shimbun. Archived from the original on 2014-08-10. Retrieved 2014-08-09.
  3. "Relief for A-bomb victims". The Japan Times. 2007-08-15. Archived from the original on 2012-05-29. Retrieved 2007-10-02.
  4. "Overseas Atomic Bomb Survivors Support Program". Atomic Bomb Survivors Affairs Division Health And Welfare Department Nagasaki prefectural Government. Archived from the original on 2007-09-30. Retrieved 2007-08-25.
  5. "30 A-bomb survivors apply for radiation illness benefits". The Japan Times. Retrieved 2007-08-25.


പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹിബാകുഷ&oldid=3970450" എന്ന താളിൽനിന്ന് ശേഖരിച്ചത്