ഏഷ്യയിലെ പ്രധാനവും ഏറ്റവുമധികം ആളുകൾ പിന്തുടരുന്നതുമായ ഒരു മതമാണ് ഹിന്ദുമതം. ഏഷ്യയിലെ മൊത്തം ജനസംഖ്യയുടെ 26% ഹിന്ദുമത വിശ്വാസികളാണ്. [1] 2010 ൽ ഏഷ്യയിലെ മൊത്തം ഹിന്ദുക്കളുടെ എണ്ണം 1.1 ബില്യണിലധികം ആയിരുന്നു. [2] ലോകത്തിലെ ഹിന്ദു ജനസംഖ്യയുടെ സമ്പൂർണ്ണ കണക്കിൽ ഏഷ്യയാണ് മുന്നിൽ. ലോകത്തിലെ ഹിന്ദുക്കളുടെ ഏകദേശം 99.2% ഏഷ്യയിലാണ് താമസിക്കുന്നത്. ആഗോള ഹിന്ദു ജനസംഖ്യയുടെ 94% ഉള്ള ഹിന്ദുക്കളുടെ അനുപാതം ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. [3] നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ ശ്രദ്ധേയമായ ഹിന്ദു ജനസംഖ്യയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഉൾപ്പെടുന്നു. [4] [5] [6] ഏഷ്യയിൽ ഏറ്റവും കൂടുതൽ ഹിന്ദു ജനസംഖ്യയുള്ളത് പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആണ്. [7]

ചരിത്രം തിരുത്തുക

 
ഏഷ്യയിലെ ഹിന്ദുമതത്തിന്റെ വികാസം

ഏകദേശം 3,000 ബിസിഇ യിൽ സിന്ധു നദീതട സംസ്കാരത്തിൽ സിന്ധു നദിയുടെ തീരത്ത് നിന്നാണ് ഹിന്ദുമതത്തിന്റെ വേരുകൾ ആരംഭിച്ചതും ഉയർന്നുവന്നതും. അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെ വ്യാപിച്ചു. [8] ഹിന്ദുമതത്തിന്റെ ചരിത്രം ഇരുമ്പ് യുഗം മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മതത്തിന്റെ വികാസവുമായി പൊരുത്തപ്പെടുന്നുവെങ്കിലും, അതിന്റെ ചില പാരമ്പര്യങ്ങൾ വെങ്കലയുഗം പോലെയുള്ള ചരിത്രാതീത മതങ്ങളിൽ നിന്നുള്ളതാണ്. സിന്ധുനദീതട സംസ്കാരം . അതിനാൽ ഇത് ലോകത്തിലെ "ഏറ്റവും പഴക്കമുള്ള മതം" എന്ന് വിളിക്കപ്പെടുന്നു. [9]

ഹിന്ദു ഭരണാധികാരികളും രാജവംശങ്ങളും തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിൽ ഹിന്ദുമതം പ്രചരിപ്പിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ അല്ലെങ്കിൽ ഗുപ്ത കാലഘട്ട ഭരണം ഹിന്ദുമതത്തിന്റെ "സുവർണ്ണ കാലഘട്ടം" ആയി കണക്കാക്കപ്പെടുന്നു. ഹിന്ദുമതം സിൽക്ക് റൂട്ടിലൂടെ മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും വ്യാപിച്ചു. [10] [11] [12] മധ്യ-കിഴക്കൻ ഏഷ്യയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായുള്ള വ്യാപാര പ്രാധാന്യമുള്ള നിരവധി ഹിന്ദു കോളനികളും ഉണ്ടായിരുന്നു. [13] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അഫ്ഗാനിസ്ഥാനിലും തെക്കുകിഴക്കൻ ഏഷ്യയിലും പ്രത്യേകിച്ച് ഇന്തോനേഷ്യയിലും ഇസ്‌ലാമും മുസ്ലീം അധിനിവേശവും വ്യാപിച്ചതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഹിന്ദുമതം ക്ഷയിക്കുകയും ചുരുങ്ങുകയും ചെയ്തു. [14] [15]

ജനസംഖ്യാശാസ്ത്രം തിരുത്തുക

മധ്യേഷ്യ തിരുത്തുക

രാജ്യം ആകെ ജനസംഖ്യ ഹിന്ദുക്കളുടെ ശതമാനം ഹിന്ദുക്കളുടെ എണ്ണം
  കസാഖ്സ്ഥാൻ 18,744,548 0.01% 12,732
  കിർഗിസ്ഥാൻ 6,019,480 <0.01% <1,000
  താജിക്കിസ്ഥാൻ 8,734,951 <0.01 <1,000
  തുർക്ക്മെനിസ്ഥാൻ 5,851,466 <0.01 <1,000
  ഉസ്ബെക്കിസ്ഥാൻ 32,653,900 0.01% 2,778
ആകെ 72,004,345 <0.01% 16,000 (ഏകദേശം)

കിഴക്കൻ ഏഷ്യ തിരുത്തുക

രാജ്യം ആകെ ജനസംഖ്യ ഹിന്ദുക്കളുടെ ശതമാനം ഹിന്ദുക്കളുടെ എണ്ണം
  ചൈന 1,394,620,000 0.1% 1,373,541
  ഹോങ്കോംഗ് 7,448,900 1.6% 119,182
  മക്കാവു 658,900 <0.01% <1,000
  ജപ്പാൻ 126,420,000 <0.01% 30,000
  ഉത്തര കൊറിയ 25,610,672 <0.01% <1,000
  ദക്ഷിണ കൊറിയ 51,635,256 0.04% 24,414
  മംഗോളിയ 3,231,200 <0.01% <1,000
  തായ്‌വാൻ 23,577,488 <0.01% 1,900
ആകെ 1,633,202,416 0.09% (ഏകദേശം) 1,551,037

മിഡിൽ ഈസ്റ്റ് തിരുത്തുക

ക്രൂഡ് ഓയിൽ നിക്ഷേപവും വലിയ തോതിലുള്ള വ്യവസായവൽക്കരണവും നഗരവൽക്കരണവും വന്നതിന് ശേഷം തൊഴിലാളികളും ജീവനക്കാരും ആയി നിരവധി ദക്ഷിണേഷ്യക്കാർ മിഡിൽ ഈസ്റ്റിലേക്ക് എത്തി, അവരിൽ പലരും ഹിന്ദുക്കളായിരുന്നു.

രാജ്യം ആകെ ജനസംഖ്യ ഹിന്ദുക്കളുടെ ശതമാനം ഹിന്ദുക്കളുടെ എണ്ണം
  ബഹ്റൈൻ 1,496,300 9.8% 144,286
  കുവൈറ്റ് 4,226,920 7.1%[α] 300,667
  ഒമാൻ 4,651,706 5.7% 182,679
  ഖത്തർ 2,561,643 13.8% 358,800
  സൗദി അറേബ്യ 33,413,660 1.1% 303,611
  അറബ് എമിറേറ്റ്സ് 9,582,340 7.5%[β] 660,000
  യെമൻ 28,915,284 0.7% 200,000
ആകെ 84,847,853 2.52% 2,140,574

ദക്ഷിണേഷ്യ തിരുത്തുക

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മതമാണ് ഹിന്ദുമതം. ഏകദേശം 1.01 ബില്യൺ ഹവിശ്വാസികളുള്ള ഹിന്ദുമതം ദക്ഷിണേഷ്യയിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് വരും.[16] ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ജനസംഖ്യയുള്ളത് ദക്ഷിണേഷ്യയിലാണ്, 99% ഹിന്ദുക്കളും ദക്ഷിണേഷ്യയിൽ നിന്നുള്ളവരാണ്.[17] ഇന്ത്യയിലും നേപ്പാളിലും ഹിന്ദുമതം പ്രബലമായ മതമാണ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവിടങ്ങളിലെ രണ്ടാമത്തെ വലിയ മതമാണിത്.[18]

രാജ്യം ആകെ ജനസംഖ്യ ഹിന്ദുക്കളുടെ ശതമാനം ഹിന്ദുക്കളുടെ എണ്ണം
  അഫ്ഗാനിസ്ഥാൻ 37,466,414 <0.01% <1,000
  ബംഗ്ലാദേശ് 167,000,000 8.54% 14,300,000
  ഭൂട്ടാൻ 742,737 22.6% 185,700
  ഇന്ത്യ 1,320,000,000 79.8% 1,053,000,000
  മാലിദ്വീപ് 369,031 0.01% <1,000
  നേപ്പാൾ 28,901,790 81.3% 23,500,000
  പാകിസ്ഥാൻ 224,864,293 2.14% 44,678,078
  ശ്രീലങ്ക 21,200,000 12.6% 2,671,000
ആകെ 1,437,326,682 70.05% 1,068,728,901

തെക്കുകിഴക്കൻ ഏഷ്യ തിരുത്തുക

തെക്കുകിഴക്കൻ ഏഷ്യയിൽ ഹിന്ദുമതം പ്രദേശത്തിന്റെ സാംസ്കാരിക വികാസത്തിലും അതിന്റെ ചരിത്രത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. [19] ഇന്ത്യയിൽ നിന്ന് ഇൻഡിക് ലിപികൾ അവതരിപ്പിക്കപ്പെട്ടതിനാൽ, തെക്കുകിഴക്കൻ ഏഷ്യയിലെ ആളുകൾ CE 1 മുതൽ 5 വരെയുള്ള നൂറ്റാണ്ടുകളിൽ അവരുടെ ആദ്യകാല ലിഖിതങ്ങൾ നിർമ്മിച്ച് ചരിത്ര കാലഘട്ടത്തിലേക്ക് പ്രവേശിച്ചു എന്ന് കരുതുന്നു. [20] തെക്കുകിഴക്കൻ ഏഷ്യയിലെ ഹിന്ദുമതത്തിന്റെ ആദ്യകാല ഭൗതിക തെളിവുകൾ ബോർണിയോയിൽ നിന്നാണ് വരുന്നത്, അവിടെ നാലാം നൂറ്റാണ്ടിന്റെ അവസാനത്തെ സംസ്‌കൃത ലിഖിതങ്ങൾ പ്രാദേശിക മേധാവികളുടെ നിർദ്ദേശപ്രകാരം ബ്രാഹ്മണർ വൈദിക യാഗങ്ങൾ നടത്തിയത് സാക്ഷ്യപ്പെടുത്തുന്നു.[21] അതിന് രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് വിയറ്റ്നാമിൽ ഇന്ത്യാവൽക്കരിക്കപ്പെട്ട ഒരു രാജ്യം ഉണ്ടായിരുന്നതായി ചൈനീസ് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. തെക്കുകിഴക്കൻ ഏഷ്യയിലേക്ക് എത്തിയ ഹിന്ദുമതത്തിന്റെ പ്രബലമായ രൂപം ശൈവിസമായിരുന്നു, പിന്നീട് വൈഷ്ണവ മതങ്ങളും, 9-ആം നൂറ്റാണ്ട് മുതൽ, തന്ത്രിവും ഈ പ്രദേശത്തുടനീളം വ്യാപിച്ചു.[21]

മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, മെഡാൻ (ഇന്തോനേഷ്യ), ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഇന്ന് ഹിന്ദു സമൂഹങ്ങൾ നിലനിൽക്കുന്നത് പ്രധാനമായും കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലേക്ക് കുടിയേറിയ തമിഴ് ജനതയെപ്പോലുള്ള ഇന്ത്യക്കാരുടെ സാന്നിധ്യം മൂലമാണ്. തമിഴ് ഹിന്ദുമതത്തിന്റെ തെക്കുകിഴക്കൻ ഏഷ്യൻ സ്വാധീനത്തിന് തെളിവ് ഇവിടങ്ങളിലെ തൈപ്പൂയം ഉത്സവമാണ്. ദീപാവലി പോലുള്ള മറ്റ് ഹിന്ദു ആഘോഷങ്ങളും ഈ പ്രദേശത്തെ ഹിന്ദുക്കൾ നന്നായി ആചരിക്കുന്നു. തായ്‌ലൻഡിലും കംബോഡിയയിലും, തായ്, ഖെമർ ആളുകൾ അവരുടെ ബുദ്ധമത വിശ്വാസത്തോടൊപ്പം ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും ആചരിച്ചുവരുന്നു. അവിടങ്ങളിൽ ബ്രഹ്മാവിനെപ്പോലുള്ള ഹിന്ദു ദൈവങ്ങൾ ഇപ്പോഴും പരക്കെ ബഹുമാനിക്കപ്പെടുന്നു. [22] ഇന്തോനേഷ്യയിൽ, ബാലിയിലെ പ്രധാന മതമായി ഹിന്ദുമതം ഇപ്പോഴും നിലനിൽക്കുന്നു. അവിടെ തദ്ദേശീയരായ ഇന്തോനേഷ്യക്കാർ, ബാലിനീസ് ആളുകൾ, പുരാതന ജാവ-ബാലി ഹിന്ദു പാരമ്പര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഹിന്ദുമതത്തിന്റെ ഒരു വകഭേദം ആയ ആഗമ ഹിന്ദു ധർമ്മം പാലിക്കുന്നു.[23]

രാജ്യം ആകെ ജനസംഖ്യ ഹിന്ദുക്കളുടെ ശതമാനം ഹിന്ദുക്കളുടെ എണ്ണം
  ബ്രൂണെ ദാറുസലേം 374,577 0.035% 131
  കംബോഡിയ 13,995,904 0.3% 41,988
  ഇന്തോനേഷ്യ 259,000,000 1.74% 4,646,357[γ]
  മലേഷ്യ 30,949,962 6.3% 1,949,850
  മ്യാൻമർ 50,279,900 0.5% 252,763
  ഫിലിപ്പീൻസ് 102,000,000 <0.1% 10,000
  സിംഗപ്പൂർ 5,600,000 5.0% 280,000
  തായ്ലൻഡ് 65,068,149 0.1% 65,000
  വിയറ്റ്നാം 85,262,356 0.07% 70,000
ആകെ 571,337,070 1.118% 6,386,614

പശ്ചിമേഷ്യ തിരുത്തുക

രാജ്യം ആകെ ജനസംഖ്യ ഹിന്ദുക്കളുടെ ശതമാനം ഹിന്ദുക്കളുടെ എണ്ണം
  അർമേനിയ 2,975,000 <0.01% <1,000
  അസർബൈജാൻ 10,027,874 <0.01% <1,000
  ഇറാൻ 81,871,500 <0.01% 20,000
  ഇറാഖ് 39,339,753 <0.01% <1,000
  ഇസ്രായേൽ 8,930,680 0.12% 11,500
  ലെബനൻ 6,093,509 <0.01% <1,000
  പലസ്തീൻ 4,816,503 <0.01% <1,000
  സിറിയ 18,284,407 <0.01% <1,000
  തുർക്കി 80,810,525 <0.01% <1,000
ആകെ 253,149,751 0.018% 46,000 (ഏകദേശം)

ഇതും കാണുക തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  1. താമസിക്കാത്തവരോ പരസ്യമായി മതം ആചരിക്കാനുള്ള അവകാശം ഇല്ലാത്തവരുമായ താത്കാലിക തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് കണക്കുകൾ വ്യത്യാസപ്പെടുന്നു. കുവൈറ്റ് ഗവൺമെന്റിന്റെ ഔദ്യോഗിക സെൻസസ് ഡാറ്റ ഹിന്ദുക്കളെ കുവൈറ്റിലെ താമസക്കാരോ പൗരന്മാരോ ആയി കണക്കാക്കുന്നില്ല.
  2. ഐക്യ അറബ് എമിറേറ്റുകളിൽ, സുന്നി മുസ്ലീങ്ങൾക്ക് മാത്രമേ പൗരന്മാരാകാൻ കഴിയൂ, മുസ്ലിങ്ങൾ അല്ലാത്തവർ കരാർ അടിസ്ഥാനത്തിൽ തൊഴിലാളി-വർഗ തൊഴിലാളികളും ജോലിക്കാരും ആയി ജോലി ചെയ്യുന്നു.[15]
  3. കുറഞ്ഞ എണ്ണം പ്യൂ റിസർച്ച് എസ്റ്റിമേറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് പ്രാഥമികമായി ബാലി ദ്വീപിലും ഇന്തോനേഷ്യയിലും ഇന്തോനേഷ്യയുടെ സമീപ പ്രവിശ്യകളിലും കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്തോനേഷ്യൻ ഗവൺമെന്റിന്റെ മതകാര്യ മന്ത്രാലയത്തിന്റെ 2010 ലെ എസ്റ്റിമേറ്റ് അടിസ്ഥാനമാക്കിയാണ് ഉയർന്ന സംഖ്യ.[24] ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു സംഘടന പരിസദ ഹിന്ദു ധർമ്മ ഇന്തോനേഷ്യ, ഇന്തോനേഷ്യൻ സെൻസസ് ഹിന്ദു ജനസംഖ്യയെ വളരെ കുറച്ചുകാണുന്നുവെന്ന് പ്രസ്താവിക്കുന്നു, കാരണം പ്രധാനമായും മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യ എല്ലാത്തരം ഹിന്ദുമതങ്ങളെയും അംഗീകരിക്കുന്നില്ല, അതിന്റെ ഭരണഘടനയ്ക്ക് കീഴിൽ ഏകദൈവ ഹിന്ദുത്വത്തെ മാത്രമേ അംഗീകരിക്കുന്നുള്ളൂ.[25][26]

അവലംബങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Projected Changes in the Global Hindu Population". Pew Research Center's Religion & Public Life Project (in അമേരിക്കൻ ഇംഗ്ലീഷ്). 2015-04-02. Retrieved 2021-06-08.
  2. "Hindus". Pew Research Center's Religion & Public Life Project (in അമേരിക്കൻ ഇംഗ്ലീഷ്). 2012-12-18. Retrieved 2021-06-08.
  3. "Will Muslims 'Outnumber' Hindus In India In The Near Future?". Youth Ki Awaaz (in ഇംഗ്ലീഷ്). 2020-11-20. Retrieved 2021-06-08.
  4. "Table: Religious Composition by Country, in Numbers". Pew Research Center's Religion & Public Life Project (in അമേരിക്കൻ ഇംഗ്ലീഷ്). 2012-12-18. Retrieved 2021-06-08.
  5. Reyaz, M. (2014-05-30). "[Analysis] Are there any takeaways for Muslims from the Narendra Modi government?". DNA India (in ഇംഗ്ലീഷ്). Retrieved 2021-06-08.
  6. "Gorkhas to march for restoration of Nepal's Hindu nation status". Hindustan Times (in ഇംഗ്ലീഷ്). 2017-08-10. Retrieved 2021-06-08.
  7. "Hinduism - The spread of Hinduism in Southeast Asia and the Pacific". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2021-06-08.
  8. Brodd 2003.
  9. Klostermaier 2007, പുറം. 1.
  10. Flood, Gavin D. (1996). An Introduction to Hinduism (in ഇംഗ്ലീഷ്). Cambridge University Press. p. 21. ISBN 978-0-521-43878-0.
  11. Klostermaier 2007, പുറം. 78-81.
  12. Michaels 2004, പുറം. 40.
  13. Pillalamarri, Akhilesh. "The Origins of Hindu-Muslim Conflict in South Asia". thediplomat.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-06-08.
  14. Werner, Karel (2005-08-11). A Popular Dictionary of Hinduism (in ഇംഗ്ലീഷ്). Routledge. p. 728. ISBN 978-1-135-79753-9.
  15. Marsh 2015e, പുറം. 3.
  16. "Region: Asia-Pacific". Pew Research Center's Religion & Public Life Project (in അമേരിക്കൻ ഇംഗ്ലീഷ്). 2011-01-27. Retrieved 2021-06-16.
  17. Pechilis, Karen; Raj, Selva J. (2013). South Asian Religions: Tradition and Today (in ഇംഗ്ലീഷ്). Routledge. ISBN 978-0-415-44851-2.
  18. "Hindus". Pew Research Center's Religion & Public Life Project (in അമേരിക്കൻ ഇംഗ്ലീഷ്). 2012-12-18. Retrieved 2021-06-16.
  19. "Hindu Wisdom - Suvarnabhumi". 2017-04-25. Archived from the original on 25 April 2017. Retrieved 2021-08-09.
  20. Guy, John (2014). Lost Kingdoms: Hindu-Buddhist Sculpture of Early Southeast Asia, Metropolitan museum, New York: exhibition catalogues. Metropolitan Museum of Art. ISBN 9781588395245.
  21. 21.0 21.1 "Hinduism - The spread of Hinduism in Southeast Asia and the Pacific | Britannica". www.britannica.com (in ഇംഗ്ലീഷ്).
  22. "A Tribute to Hinduism: Home". www.atributetohinduism.com. Retrieved 2021-08-09.
  23. "Swaveda - Articles - Great Expectations: Hindu Revival Moveme..." Swaveda. Archived from the original on 2004-08-02. Retrieved 2021-08-09. {{cite web}}: |archive-date= / |archive-url= timestamp mismatch; 2004-08-20 suggested (help)
  24. ഇന്തോനേഷ്യ: റിലീജിയസ് ഫ്രീഡംസ് റിപ്പോർട്ട് 2010, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് (2011), ഉദ്ധരണി: "10 ദശലക്ഷം ഹിന്ദുക്കൾ രാജ്യത്ത് താമസിക്കുന്നുണ്ടെന്നും ജനസംഖ്യയുടെ ഏകദേശം 90 ശതമാനവും ബാലിയിൽ ഉണ്ടെന്നും മതകാര്യ മന്ത്രാലയം കണക്കാക്കുന്നു. മറ്റ് ഹിന്ദുക്കൾം മധ്യ- കിഴക്കൻ കലിമന്തൻ, മേദൻ നഗരം (വടക്കൻ സുമാത്ര), തെക്ക്, മധ്യ സുലവേസി, ലോംബോക്ക് (പടിഞ്ഞാറൻ നുസ തെങ്കാര) എന്നീ പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഹരേ കൃഷ്ണ പോലുള്ള ഹിന്ദു ഗ്രൂപ്പുകളും ഇന്ത്യൻ ആത്മീയ നേതാവ് സായി ബാബയുടെ അനുയായികളും വളരെ കുറവാണ്. മലുകു പ്രവിശ്യയിലെ സെറം ദ്വീപിലെ "നൗറസ്" ഉൾപ്പെടെയുള്ള ചില തദ്ദേശീയ മതവിഭാഗങ്ങൾ ഹിന്ദു, ആനിമിസ്റ്റ് വിശ്വാസങ്ങൾ ഉൾക്കൊള്ളുന്നു, കൂടാതെ പലരും ചില പ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങളും സ്വീകരിച്ചിട്ടുണ്ട്."
  25. F.K. Bakker (1997), Balinese Hinduism and the Indonesian State: Recent Developments, Bijdragen tot de Taal-, Land- en Volkenkunde, Deel 153, 1ste Afl., Brill Academic, pp. 15–41
  26. Martin Ramstedt (2004). Hinduism in Modern Indonesia: A Minority Religion Between Local, National, and Global Interests. Routledge. pp. 7–12. ISBN 978-0-7007-1533-6.

ഗ്രന്ഥസൂചിക തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹിന്ദുമതം_ഏഷ്യയിൽ&oldid=3865794" എന്ന താളിൽനിന്ന് ശേഖരിച്ചത്